WORLD

ഇന്ത്യൻ വിദ്യാർഥി അമേരിക്കയിൽ വെടിയേറ്റു മരിച്ചു


ഒ​ഹായോ: ഇ​ന്ത്യ​ൻ ഗ​വേ​ഷ​കവി​ദ്യാ​ർ​ഥി അ​മേ​രി​ക്ക​യി​ലെ ഒ​ഹി​യോ​യി​ൽ വെ​ടി​യേ​റ്റു മ​രി​ച്ചു. സി​ൻ​സി​നാ​റ്റി യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ മോ​ളി​ക്യു​ലാ​ർ ആ​ൻ​ഡ് ഡ​വ​ല​പ്മെ​ന്‍റ​ൽ ബ​യോ​ള​ജി​യി​ൽ പി​എ​ച്ച്ഡി വി​ദ്യാ​ർ​ഥി​യാ​യ ആ​ദി​ത്യ ആ​ഡ്‌​ലാ​ഖ(26) യാ​ണു മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​ന്പ​തി​ന് കാ​റി​നു​ള്ളി​ൽ ഇ​രി​ക്ക​വെ അ​ജ്ഞാ​ത​ൻ ആ​ദി​ത്യ​ക്കു​നേ​രേ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​യി​രു​ന്നു മ​ര​ണം.

ഡ​ൽ​ഹി സ്വ​ദേ​ശി​യാ​യ ആ​ദി​ത്യ ഡ​ൽ​ഹി യൂ​ണി​വേ​ഴ്സി​റ്റി​ക്കു കീ​ഴി​ലെ രാം​ജാ​സ് കോ​ള​ജി​ൽ​നി​ന്ന് 2018ൽ ​സു​വോ​ള​ജി​യി​ൽ ബി​രു​ദ​വും ന്യൂ​ഡ​ൽ​ഹി ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ൽ​നി​ന്ന് 2020ൽ ​ഫി​സി​യോ​ള​ജി​യി​ൽ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​വും നേ​ടി​യ​ശേ​ഷ​മാ​ണ് ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി അ​മേ​രി​ക്ക​യി​ലേ​ക്കു പോ​യ​ത്.


Source link

Related Articles

Back to top button