LATEST NEWS

തമിഴ്നാട്ടില്‍ തുടർച്ചയായ അഞ്ചാം ദിവസവും അതിശക്ത മഴ: ആറ് ജില്ലകളിൽ സ്കൂൾ അവധി

ചെന്നൈ∙ തമിഴ്നാട്ടില്‍ തുടർച്ചയായ അഞ്ചാം ദിവസവും ശക്തമായ മഴ. ചെന്നൈ നഗരത്തില്‍ വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. നീലഗിരി റെയില്‍പ്പാതയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് മറ്റന്നാള്‍ വരെ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചിട്ടുണ്ട്. ആറു ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസത്തേക്ക് തമിഴ്നാട്ടിൽ പരക്കെയും പുതുച്ചേരി, കരൈക്കൽ എന്നിവിടങ്ങളിൽ വ്യാപക മഴയ്ക്കു സാധ്യതയുണ്ടെന്ന് ചെന്നൈയിലെ പ്രാദേശിക കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Mettuapalayam records massive 373 mm. The Mettupalayam – coonoor – Kotagiri road would be badly affected. The 1st triple century of the monsoon.UAC moving from Bay of Bengal to Arabian sea now. This area always gets massive rains in this pattern.— Tamil Nadu Weatherman (@praddy06) November 23, 2023

തിരുനെൽവേലി, തെങ്കാശി, തേനി, തൂത്തുക്കുടി, കന്യാകുമാരി, പുതുക്കോട്ടൈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മേട്ടുപ്പാളയത്ത് 373 എംഎം മഴ ലഭിച്ചു. ഇതു റെക്കോർഡ് മഴയാണെന്ന് തമിഴ്നാട് വെതർമാൻ എന്ന എക്സ് പ്ലാറ്റ്ഫോം പേജ് പറയുന്നു. മേട്ടുപ്പാളയം – കൂനൂർ – കോട്ടഗിരി റോഡിനെ ഇതു ബാധിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്.

Chennai steady rains to continue for next 2 hrs from pull effect. Coonoor – Kotagiri belt is smashed. Whenever a UAC or low moves from Tamil Nadu to kerala to Arabian sea, this area gets smashed.— Tamil Nadu Weatherman (@praddy06) November 23, 2023

English Summary:
Heavy rains for fifth consecutive day in Tamil Nadu – updates


Source link

Related Articles

Back to top button