ടൈകോൺ കേരള സംരംഭക സംഗമത്തിന് ഒരുക്കങ്ങളായി
കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനമായ ടൈകോൺ കേരള 2023ന് ഒരുക്കങ്ങളായി. ‘ഡ്രൈവിംഗ് ദി ചെയ്ഞ്ച്-അൺലോക്കിംഗ് പൊട്ടൻഷ്യൽ’ എന്ന പ്രമേയത്തിലുള്ള സമ്മേളനം ഡിസംബർ 15, 16 തീയതികളിൽ കൊച്ചിയിലെ മെറിഡിയൻ കൺവൻഷൻ സെന്ററിലാണു നടക്കുക. സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സമ്മേളനത്തിൽ ആയിരത്തിലധികം യുവ സംരംഭകരും പ്രതിനിധികളും പങ്കെടുക്കും. കൃഷി, വിദ്യാഭ്യാസം, ഹെൽത്ത് ആൻഡ് വെൽനസ്, അസിസ്റ്റഡ് ലിവിംഗ്, റിസർച്ച് ആൻഡ് ഡെവലപ്മെന്റ് തുടങ്ങിയ മേഖലകളിലെ അവസരങ്ങൾ അവലോകനം ചെയ്യും. ഈ സുപ്രധാന മേഖലകളിലെ സംരംഭക വളർച്ചയും നവീന ആശയങ്ങളും പ്രോത്സാഹിപ്പിക്കുകയാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് ടൈ കേരള പ്രസിഡന്റ് ദാമോദർ അവനൂർ പത്രസമ്മേളനത്തിൽ പറഞ്ഞു. സംരംഭകർ, സ്റ്റാർട്ടപ്പുകൾ, പ്രഫഷണലുകൾ എന്നിവർക്ക് മാർഗനിർദേശങ്ങൾ നൽകും. നിക്ഷേപകർ, ഉപദേഷ്ടാക്കൾ, പുതിയ ബിസിനസ് പങ്കാളികൾ എന്നിവരുമായി ബന്ധം സ്ഥാപിക്കാനും സമ്മേളനം വഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യാന്തരതലത്തിൽ സംരംഭക-വ്യവസായ രംഗത്തെ നാല്പതിലധികം പ്രഭാഷകരും അമ്പതിലധികം പ്രമുഖ നിക്ഷേപകരും ഫണ്ട് ഹൗസുകളും സമ്മേളനത്തിന് എത്തിച്ചേരുമെന്ന് ടൈ കേരള വൈസ് പ്രസിഡന്റും ടൈക്കോൺ-2023 അധ്യക്ഷനുമായ ജേക്കബ് ജോയ് പറഞ്ഞു. കേരള എയ്ഞ്ചൽ നെറ്റ്വർക്ക് ഇൻവെസ്റ്റർ മീറ്റ്, ടൈ യു പ്രോഗ്രാം, ടൈ വിമൻ പ്രോഗ്രാം, ടൈ യംഗ് ഓൺട്രപ്രണേഴ്സ് പ്രോഗ്രാം, ക്യാപിറ്റൽ കഫേ, ടൈ കേരള അവാര്‍ഡ് ദാന ചടങ്ങ് എന്നിവയുണ്ടാകും. വിവേക് കൃഷ്ണ ഗോവിന്ദ്, അനീഷ ചെറിയാൻ, അരുൺ നായർ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും http://www.tie conkerala.org, ഫോൺ: 7025888 862, [email protected].

Source link