ഗ്ലെൻഡ ജാക്സൺ അന്തരിച്ചു
ലണ്ടൻ: രണ്ടു തവണ ഓസ്കർ അവാർഡ് നേടിയിട്ടുള്ള ബ്രിട്ടീഷ് നടി ഗ്ലെൻഡ ജാക്സൺ (87) അന്തരിച്ചു. ലിവർപൂളിനടുത്ത് ബിർകൻഹെഡിൽ ജനിച്ച ഇവർ പതിനാറാം വയസിൽ അമച്വർ നാടകങ്ങളിലൂടെയാണ് അഭിനയത്തിലേക്കു കടന്നത്. സിനിമയിൽ അഭിനയിക്കുന്ന കാലത്തും നാടകത്തിൽ സജീവമായിരുന്നു.
വുമൺ ഇൻ ലവ് (1970), എ ടച്ച് ഓഫ് ക്ലാസ് (1973) എന്നീ ചിത്രങ്ങളിലൂടെയാണു മികച്ച നടിക്കുള്ള ഓസ്കർ നേടിയത്. മൂന്നു തവണ എമ്മി അവാർഡും നേടിയിട്ടുണ്ട്. ലേബർ പാർട്ടിയിൽ ചേർന്ന ഗ്ലെൻഡ പാർലമെന്റ് അംഗവുമായിരുന്നു.
Source link