SPORTS

ട്വ​​​ന്‍റി20 ​ക്രി​ക്ക​റ്റ്:വാ​​​ർ​​​ണ​​​റി​​​ല്ല


സി​​​ഡ്നി: ഇ​​​ന്ത്യ​​​ക്കെ​​​തി​​​രാ​​​യ ട്വ​​​ന്‍റി20 ക്രി​​​ക്ക​​​റ്റ് പ​​​ര​​​ന്പ​​​ര​​​യി​​​ൽ ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ ഓ​​​പ്പ​​​ണ​​​ർ ഡേ​​​വി​​​ഡ് വാ​​​ർ​​​ണ​​​ർ ക​​​ളി​​​ക്കി​​​ല്ല. ലോ​​​ക​​​ക​​​പ്പി​​​ൽ ഓ​​​സ്ട്രേ​​​ലി​​​യ​​​യു​​​ടെ മു​​​ൻ​​​നി​​​ര റ​​​ണ്‍വേ​​​ട്ട​​​ക്കാ​​​ര​​​നാ​​​യി​​​രു​​​ന്ന വാ​​​ർ​​​ണ​​​ർ നാ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങു​​​മെ​​​ന്നു ക്രി​​​ക്ക​​​റ്റ് ഓ​​​സ്ട്രേ​​​ലി​​​യ അ​​​റി​​​യി​​​ച്ചു. വാ​​​ർ​​​ണ​​​ർ പി​​ന്മാ​​റി​​​യ​​​തോ​​​ടെ ഓ​​​ൾ​​​റൗ​​​ണ്ട​​​ർ ആ​​​രോ​​​ണ്‍ ഹാ​​​ർ​​​ഡി​​​യെ 15 അം​​​ഗ ടീ​​​മി​​​ലേ​​​ക്കു വി​​​ളി​​​ച്ചി​​​ട്ടു​​​ണ്ട്. ക്യാ​​​പ്റ്റ​​​ൻ പാ​​​റ്റ് ക​​​മ്മി​​​ൻ​​​സ്, ജോ​​​ഷ് ഹെ​​​സ​​​ൽ​​​വു​​​ഡ്, മി​​​ച്ച​​​ൽ സ്റ്റാ​​​ർ​​​ക്ക്, ഓ​​​ൾ​​​റൗ​​​ണ്ട​​​ർ​​​മാ​​​രാ​​​യ കാ​​​മ​​​റൂ​​​ണ്‍ ഗ്രീ​​​ൻ, മി​​​ച്ച​​​ൽ മാ​​​ർ​​​ഷ് എ​​​ന്നി​​​വ​​​രും പ​​​ര​​​ന്പ​​​ര​​​യ്ക്കി​​​ല്ല. ഇ​​​വ​​​രും നാ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങും.

അ​​​ഞ്ചു മ​​​ത്സ​​​ര​​​ങ്ങ​​​ള​​​ട​​​ങ്ങി​​​യ പ​​​ര​​​ന്പ​​​ര​​​യ്ക്കു​​​ള്ള ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ ടീ​​​മി​​​നെ മാ​​​ത്യു വേ​​​ഡാ​​ണു ന​​​യി​​​ക്കു​​​ന്ന​​​ത്. ലോ​​​ക​​​ക​​​പ്പി​​​ൽ ക​​​ളി​​​ച്ച ഏ​​​ഴു താ​​​ര​​​ങ്ങ​​​ളും റി​​​സ​​​ർ​​​വി​​​ലാ​​​യി​​​രു​​​ന്ന ത​​​ൻ​​​വീ​​​ർ സം​​​ഗ​​​യും ടീ​​​മി​​​ലു​​​ണ്ട്. ഓ​​​സ്ട്രേ​​​ലി​​​യ​​​ൻ ടീം: ​​​മാ​​​ത്യു വേ​​​ഡ് (ക്യാ​​​പ്റ്റ​​​ൻ), ആ​​​രോ​​​ണ്‍ ഹാ​​​ർ​​​ഡി, ജേ​​​സ​​​ണ്‍ ബെ​​​ഹ്റ​​​ൻ​​​ദോ​​​ർ​​​ഫ്, സീ​​​ൻ ആ​​​ബ​​​ട്ട്, ടിം ​​​ഡേ​​​വി​​​ഡ്, ന​​​ഥാ​​​ൻ എ​​​ല്ലി​​​സ്, ട്രാ​​​വി​​​സ് ഹെ​​​ഡ്, ജോ​​​ഷ് ഇം​​​ഗ്ലി​​​സ്, ഗ്ലെ​​​ൻ മാ​​​ക്സ്‌​​വെ​​ൽ, ത​​​ൻ​​​വീ​​​ർ സം​​​ഗ, മാ​​​റ്റ് ഷോ​​​ർ​​​ട്ട്, സ്റ്റീ​​​വ് സ്മി​​​ത്ത്, മാ​​​ർ​​​ക്ക​​​സ് സ്റ്റോ​​​യ്നി​​​സ്, കെ​​​യ്ൻ റി​​​ച്ചാ​​​ർ​​​ഡ്സ​​​ണ്‍, ആ​​​ദം സാം​​​പ.


Source link

Related Articles

Back to top button