WORLD

മുൻകാമുകിയെ 111 തവണ കുത്തി കൊന്നയാൾക്ക് മാപ്പുനൽകി പുതിൻ; രക്തംകൊണ്ട് പ്രായശ്ചിത്തമെന്ന് വിശദീകരണം


മോസ്‌കോ: യുക്രൈനുമായുള്ള യുദ്ധത്തില്‍ പങ്കെടുക്കുന്നതിന്റെ പേരില്‍ കൊലപാതക കുറ്റവാളിക്ക് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ മാപ്പുനല്‍കി തടവറയില്‍ നിന്ന് വിട്ടയച്ചതായി റിപ്പോര്‍ട്ട്. മുന്‍ പെണ്‍സുഹൃത്തിനെ അതിദാരുണമായി കൊലപ്പെടുത്തിയതിന് 17 കൊല്ലത്തെ ജയില്‍ശിക്ഷ ലഭിച്ച വ്‌ളാദിസ്ലാവ് കാന്യസിനെയാണ് ശിക്ഷാകാലയളവ് ഒരുകൊല്ലം പോലും പൂര്‍ത്തിയാക്കുന്നതിനുമുമ്പ് മാപ്പ് നൽകി യുക്രൈനെതിരേ യുദ്ധംചെയ്യാൻ അയച്ചത്.താനുമായുള്ള ബന്ധം ഉപേക്ഷിച്ചതിന്റെ പേരില്‍ വേര പെഖ്‌തെലേവ എന്ന ഇരുപത്തിയൊന്നുകാരിയെ കാന്യാസ് 111 തവണ കുത്തിപ്പരിക്കേല്‍പ്പിക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നു. മൂന്നര മണിക്കൂര്‍ നേരം ക്രൂരമായി ഉപദ്രവിച്ചശേഷം ഇരുമ്പ് കേബിള്‍ ഉപയോഗിച്ച് കഴുമുറുക്കി കൊലപ്പെടുത്തുകയുമായിരുന്നു. വേരയുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഏഴ് തവണ പോലീസിനെ വിളിച്ചെങ്കിലും ആരും ഫോണെടുത്തില്ലെന്നാണ് റിപ്പോര്‍ട്ട്.


Source link

Related Articles

Back to top button