സഞ്ജുവിന്റെ ഭാവി?
മുംബൈ: സഞ്ജു സാംസണു മുന്നിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വാതിലുകൾ അടഞ്ഞോ? ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരന്പരയ്ക്കുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചപ്പോൾ ആ തോന്നൽ ഒന്നുകൂടി ഉറയ്ക്കുകയാണ്. മുതിർന്ന കളിക്കാരെ ഒഴിവാക്കി യുവതാരങ്ങൾക്കു ബസിസിഐ അവസരം നൽകുന്പോഴും സഞ്ജുവിന് ഇടമില്ല. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനായി തകർപ്പൻ പ്രകടനം നടത്തുന്പോഴും സഞ്ജുവിനെ പിന്തുണയ്ക്കാൻ ബിസിസിഐ തയാറല്ല. ഈ വർഷം ഓഗസ്റ്റ് ഒന്നിനാണു സഞ്ജു ഇന്ത്യക്കായി അവസാന ഏകദിനം കളിക്കുന്നത്. അതേ മാസം 20നായിരുന്നു അവസാന ട്വന്റി20. ഇതിനുശേഷം നടന്ന ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിലേക്കും ലോകകപ്പ് ടീമിലേക്കും സഞ്ജുവിനെ പരിഗണിച്ചില്ല.
തകർപ്പൻ ഇന്നിംഗ്സുകൾ കളിക്കുന്പോഴും സ്ഥിരതയില്ലായ്മയാണു സഞ്ജുവിന്റെ പ്രശ്നമായി മുൻതാരങ്ങൾ പോലും ഉയർത്തിക്കാട്ടുന്നത്. പ്രതിഭയോടു നീതി പുലർത്താൻ സഞ്ജുവിനു കഴിയുന്നില്ലെന്ന വിമർശനമുയരുന്പോഴും ടീം മാനായി കളിക്കാനാണു താത്പര്യമെന്നു സഞ്ജു പറയുന്നു. വരും പരന്പരകളിൽ യുവതാരങ്ങൾ മികച്ച പ്രകടനം നടത്തിയാൽ ടീം ഇന്ത്യയുടെ വാതിലുകൾ സഞ്ജുവിനു മുന്നിൽ സ്ഥിരമായി അടയും.
Source link