WORLD
‘ഇസ്രയേല്‍ സൈന്യത്തെ ‘ഭീകര സംഘടന’യായി പ്രഖ്യാപിക്കൂ…’; മുസ്ലിം രാഷ്ട്രങ്ങളോട് ഇറാന്
റിയാദ്: ഇസ്രയേല്‍ സൈന്യത്തെ ‘ഭീകര സംഘടന’യായി പ്രഖ്യാപിക്കണമെന്ന് മുസ്ലിം രാജ്യങ്ങളോട് ആഹ്വാനംചെയ്ത് ഇറാന്. ഗാസയില്‍ ഇസ്രയേല്‍ സേന നടത്തുന്ന അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി ഇറാന് പ്രസിഡന്റ് ഇബ്രാഹിം റൈസിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സൗദി അറേബ്യയില്‍ നടക്കുന്ന അറബ്-മുസ്ലിം നേതാക്കളുടെ ഉച്ചകോടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇസ്രയേലുമായി നയതന്ത്രബന്ധമുള്ള രാജ്യങ്ങളോട് അത് വിച്ഛേദിക്കാനും ഇറാന് പ്രസിഡന്റ് ആഹ്വാനം ചെയ്തു. രാഷ്ട്രീയവും സാമ്പത്തികമായുമുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കണം. പലസ്തീനുള്ള പിന്തുണ ശക്തമാക്കണം. ഇസ്രയേലിനെതിരെ ഊര്‍ജ്ജമേഖലയില്‍ ഉള്‍പ്പെടെ വ്യാപാര ഉപരോധം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Source link