WORLD

‘അന്താരാഷ്ട്ര നിയമം ലംഘിച്ചാല്‍ ലോകം മുഴുവന്‍ അപകടത്തിലാകും’; ഇന്ത്യക്കെതിരെ വീണ്ടും ട്രൂഡോ


ഒട്ടാവ: ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രപ്രശ്‌നങ്ങള്‍ തുടരവേ 40 നയതന്ത്ര ഉദ്യോഗസ്ഥരുടെ പരിരക്ഷ ഇന്ത്യ എടുത്തുകളഞ്ഞത് വിയന്ന കണ്‍വെന്‍ഷന്റെ ലംഘനമാണെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. കനേഡിയന്‍ മണ്ണിലെ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകം ഗൗരവമേറിയ വിഷയമാണെന്ന് പറഞ്ഞ ട്രൂഡോ, ഇക്കാര്യത്തില്‍ ഇന്ത്യയുമായി ക്രിയാത്മക സഹകരണമാണ് ആഗ്രഹിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. നിയമവാഴ്ചയ്ക്കുവേണ്ടി തങ്ങള്‍ പരമാവധി നിലകൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.തുടക്കംമുതലേ ആഴത്തില്‍ ആശങ്കയുള്ള ശരിയായ ആരോപണങ്ങളാണ് പങ്കുവെച്ചുകൊണ്ടിരിക്കുന്നത്. സംഭവം ഉള്ളിലേക്കിറങ്ങി പരിശോധിക്കാനും ഗൗരവമായി എടുക്കാനും ഇന്ത്യന്‍ സര്‍ക്കാരിനോടും ബന്ധപ്പെട്ടവരോടും ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ വിയന്ന കണ്‍വെന്‍ഷന്‍ ലംഘിക്കുകയും 40 കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ പരിരക്ഷ എടുത്തുകളയുകയും ചെയ്തതില്‍ തങ്ങള്‍ നിരാശരാണെന്നും ട്രൂഡോ കൂട്ടിച്ചേര്‍ത്തു.


Source link

Related Articles

Back to top button