മനോബലം വിടാതെ അവർ
കഴിഞ്ഞ 10 ദിവസമായി തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നതിന്റെ അനിശ്ചിതത്വത്തിലും മനോബലം കൈവിടാതെ 41 തൊഴിലാളികൾ. ഒരു പോറൽ പോലുമേൽക്കാതെ രക്ഷിക്കും എന്ന ദൗത്യസംഘത്തിന്റെ വാക്കിൽ വിശ്വാസമർപ്പിച്ചാണ് ഇവർ ദിവസങ്ങൾ തള്ളിനീക്കുന്നത്. ആർക്കും ഭയമില്ല. പക്ഷേ, എന്നു പുറത്തിറങ്ങാനാവുമെന്ന കാര്യത്തിൽ ആകാംക്ഷയുണ്ട്.
പൈപ്പു വഴിയാണ് ഇപ്പോഴും സംസാരം. തൊഴിലാളികളുമായി സംസാരിക്കാൻ അവരുടെ കുടുംബാംഗങ്ങളെ എത്തിച്ചിട്ടുണ്ട്. ഇന്റർനെറ്റിനുള്ള വൈഫൈ സംവിധാനം പൈപ്പ് വഴി അകത്തേക്ക് വിടാൻ ശ്രമം തുടരുന്നു. ഇതു വിജയിച്ചാൽ മൊബൈൽ ഫോണുകളും നൽകും. തൊഴിലാളികളിലൊരാളായ ഉത്തരാഖണ്ഡ് സ്വദേശി ഗബ്ബർ സിങ് ഇതിനു മുൻപും ഏതാനും ദിവസം തുരങ്കത്തിൽ കുടുങ്ങിയിട്ടുണ്ട്. മറ്റു തൊഴിലാളികൾക്ക് ആത്മവിശ്വാസം പകരാൻ ഇദ്ദേഹത്തെയാണു നിയോഗിച്ചിരിക്കുന്നത്.
English Summary:
Fourty one workers trapped in uttarakhand tunnel did not give up their morale
Source link