വല്ലാത്തൊരു സ്മൈലി!
മുംബൈ: ലോകകപ്പ് ടീമിലിൽനിന്നു തഴയപ്പെട്ട സ്പിന്നർ യുസ്വേന്ദ്ര ചാഹലിനെ ഓസ്ട്രേലിയയ്ക്കെതിരായ ട്വന്റി20 പരന്പരയ്ക്കുള്ള ടീമിലേക്കും പരിഗണിച്ചില്ല. ടീം പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ സമൂഹമാധ്യമത്തിൽ ചാഹലൊരു ഇമോജി പോസ്റ്റ് ചെയ്തു. ചിരിക്കുന്ന ഒരു സ്മൈലിയായിരുന്നു അത്.
ചാഹലിന്റെ സ്മൈലി ഇമോജിക്കു വിവിധ മാനങ്ങളുണ്ടെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ചാഹലിനെ തഴഞ്ഞ സെലക്ടർമാർ രവി ബിഷ്ണോയ്, വാഷിംഗ്ടണ്‍ സുന്ദർ, അക്ഷർ പട്ടേൽ എന്നിവരെയാണു സ്പിന്നർമാരായി ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Source link