WORLD

യുക്രൈന് പാകിസ്താന്‍ രഹസ്യമായി ആയുധം വിറ്റെന്ന് വെളിപ്പെടുത്തല്‍, നിഷേധിച്ച് വിദേശമന്ത്രാലയം


ഇസ്ലാമാബാദ്: റഷ്യ – യുക്രൈന്‍ യുദ്ധത്തിനിടെ പാകിസ്താന്‍ രഹസ്യമായി യുക്രൈനിന് ആയുധങ്ങള്‍ വിറ്റെന്ന് വെളിപ്പെടുത്തല്‍. കടക്കെണിയിലായി നട്ടംതിരിയുന്ന പാകിസ്താന്‍ ഇതിലൂടെ 364 മില്യണ്‍ ഡോളര്‍ സംഘടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. രഹസ്യ ആയുധ വില്‍പ്പനയ്ക്കായി ഗ്ലോബല്‍ മിലിറ്ററി, നോര്‍ത്ത് റോപ്പ് ഗ്രുമ്മെന്‍ എന്നീ രണ്ട് അമേരിക്കന്‍ കമ്പനികളുമായാണ് പാകിസ്താന്‍ കരാര്‍ ഒപ്പിട്ടത് എന്നാണ് ബി.ബി.സി ഉര്‍ദു റിപ്പോര്‍ട്ട് ചെയ്തത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ കരിഞ്ചന്തയില്‍ ആയുധംവിറ്റ് വന്‍ തുകയാണ് പാകിസ്താന്‍ നേടിയത്.റാവല്‍പിണ്ടിയിലെ പാക് എയര്‍ഫോഴ്സ് ബെയ്സായ നൂര്‍ഖാനില്‍ നിന്ന് ബ്രിട്ടീഷ് സൈനിക കാര്‍ഗോ വിമാനം സൈപ്രസിലെയും അക്രോട്ടറിയിലെയും ബിട്ടീഷ് സൈനിക ബേയ്സിലേക്കും പിന്നീട് റൊമാനിയയിലേക്കും പറന്നു. ഇത്തരത്തില്‍ അഞ്ചുതവണയാണ് യുക്രൈയിന് ആയുധങ്ങളുമായി വിമാനം പാകിസ്താനില്‍നിന്ന് പറന്നുയര്‍ന്നതെന്നും ബി.ബി.സി റിപ്പോര്‍ട്ടില്‍ പറയുന്നു.


Source link

Related Articles

Back to top button