WORLD

എല്ലാം ലോകം കാണുന്നു; കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് ട്രൂഡോ, ഉത്തരവാദി ഹമാസെന്ന് നെതന്യാഹു


ടെല്‍ അവീവ്: ഗാസയിലെ കൂട്ടക്കൊല അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് കടുത്ത ഭാഷയില്‍ മറുപടിയുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതനാഹ്യു. ഇസ്രയേലിനോട് പരമാവധി സംയമനം പാലിക്കണമെന്ന് ട്രൂഡോ അഭ്യര്‍ഥിച്ചിരുന്നു. ഇതിന് മറുപടിയായി ഇസ്രയേല്‍ അല്ല, ഹമാസാണ് ആക്രമണങ്ങള്‍ക്ക് ഉത്തരവാദിയെന്ന് നെതന്യാഹു ആരോപിച്ചു. ‘പരമാവധി സംയമനം പാലിക്കണമെന്ന് ഇസ്രയേലിനോട് അഭ്യര്‍ഥിക്കുകയാണ്. നടന്നുകൊണ്ടിരിക്കുന്നതെല്ലാം ടെലിവിഷനിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയുമൊക്കെ ലോകം കാണുന്നുണ്ട്. ആക്രമണങ്ങള്‍ക്ക് സാക്ഷിയായ കുടുംബങ്ങളുടെ, മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ വിലാപങ്ങള്‍ നമ്മള്‍ കേള്‍ക്കുന്നു. സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൊന്നൊടുക്കുന്നതിന് ലോകം സാക്ഷിയാകുന്നു. ഇത് അവസാനിപ്പിച്ചേ മതിയാകൂ’ – വാര്‍ത്താ സമ്മേളനത്തിനിടെ ട്രൂഡോ ആവശ്യപ്പെട്ടു.


Source link

Related Articles

Back to top button