ഇസ്രയേലുമായി താത്കാലിക യുദ്ധവിരാമ കരാറിലേക്ക് അടുക്കുന്നെന്ന് ഹമാസ്
ഗാസ: ഇസ്രയേല്‍-ഹമാസ് യുദ്ധം താത്കാലിക വിരാമത്തിലേക്കെന്ന് സൂചന. ഇസ്രയേലുമായുള്ള താത്കാലിക യുദ്ധവിരാമ കരാറിന് അരികിലാണ് തങ്ങളെന്ന് ഹമാസ് തലവന്‍ ഇസ്മയിൽ ഹനിയ്യ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോടു പ്രതികരിച്ചു.
തങ്ങളുടെ നിലപാട് ഖത്തരി മധ്യസ്ഥരോട് വ്യക്തമാക്കിയതായും ഹനിയ്യ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഗാസയ്ക്കു നേരെയുള്ള ഇസ്രയേല്‍ ആക്രമണം അതിരൂക്ഷമായി തുടരുകയാണ്.
ഇസ്രയേലും ഹമാസും തമ്മില്‍ കരാറിലെത്തുന്ന പക്ഷം, ഹമാസ് തടവിലാക്കിയവരുടെ മോചനത്തിന്റെ കാര്യത്തിലും തീരുമാനമാകും. ഒരുമാസത്തില്‍ അധികമായി തുടരുന്ന ആക്രമണങ്ങളില്‍ ഇരുപക്ഷത്തും ആയിരക്കണക്കിന് ആളുകള്‍ക്കാണ് ജീവന് നഷ്ടമായത്.
ബന്ദികളെ മോചിപ്പിക്കുന്ന കാര്യവുമായി ബന്ധപ്പെട്ട് ഇസ്രയേലും ഹമാസും തമ്മില്‍ കരാറിലെത്തിയേക്കുമെന്ന സൂചന തിങ്കളാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു.
ഒക്ടോബര്‍ ഏഴിനാണ് ഇസ്രയേലിനുനേര്‍ക്ക് ഹമാസ് അപ്രതീക്ഷിത ആക്രമണം നടത്തിയത്. പിന്നാലെ ഇസ്രയേല്‍ തിരിച്ചടിച്ചു. ആക്രമണത്തിന് പിന്നാലെ ഹമാസ് 240-ഓളം പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു.
ഗ്രാഫിക് ചിത്രീകരണം: ഓപ്പറേഷന് സുരംഗ- കണ്ണിമ ചിമ്മാതെ രാജ്യം
Source link