SPORTS

മ​​​നമിടിഞ്ഞ് ഇ​​​ന്ത്യ


അ​​​നീ​​​ഷ് ആ​​​ല​​​ക്കോ​​​ട് ലോ​​​ക​​​ക​​​പ്പ് ന​​​ഷ്ട​​​ത്തി​​​ല്‍ ആ​​​രാ​​​ധ​​​ക​​​ര്‍ക്ക് മ​​​നം മ​​​ടു​​​പ്പ്… ക​​​ളി​​​ക്കാ​​​രു​​​ടെ മ​​​നം മ​​​ടു​​​പ്പാ​​​ണു ഫൈ​​​ന​​​ലി​​​ലേ​​​റ്റ തോ​​​ല്‍വി​​​യു​​​ടെ കാ​​​ര​​​ണ​​​ങ്ങ​​​ളി​​​ലൊ​​​ന്നെ​​​ന്ന​​​തു മ​​​റ്റൊ​​​രു വാ​​​സ്ത​​​വം. ലോ​​​ക​​​ക​​​പ്പ് ഫൈ​​​ന​​​ല്‍ പോ​​​ലൊ​​​രു വേ​​​ദി​​​യി​​​ല്‍ ആ​​​രു​ ജ​​​യി​​​ക്കും തോ​​​ല്‍ക്കും എ​​​ന്ന​​​തി​​​ല്‍ മാ​​​ന​​​സി​​​ക ക​​​രു​​​ത്തി​​​ന്‍റെ സ്ഥാ​​​നം നി​​​ര്‍ണാ​​​യ​​​കം. രാ​​​ജ്യ​​​ത്തി​​​ന്‍റെ പ്ര​​​തീ​​​ക്ഷാ​​​ഭാ​​​രം ​​​പേ​​​റു​​​ന്ന ക​​​ളി​​​ക്കാ​​​രു​​​ടെ മാ​​​ന​​​സി​​​ക ക​​​രു​​​ത്തി​​​നു ജ​​​യ​​​വും തോ​​​ല്‍വി​​​യും തീ​​​രു​​​മാ​​​നി​​​ക്കാം എ​​​ന്ന​​​തി​​​ന്‍റെ ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണ് 2023 ഐ​​​സി​​​സി ഏ​​​ക​​​ദി​​​ന ലോ​​​ക​​​ക​​​പ്പ് ക്രി​​​ക്ക​​​റ്റ് ഫൈ​​​ന​​​ലി​​​ലെ ഇ​​​ന്ത്യ​​​ന്‍ തോ​​​ല്‍വി. അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദ് ന​​​രേ​​​ന്ദ്ര മോ​​​ദി സ്റ്റേ​​​ഡി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ന്ന ഫൈ​​​ന​​​ലി​​​ല്‍ ഇ​​​ന്ത്യ​​​യേ​​​ക്കാ​​​ള്‍ മാ​​​ന​​​സി​​​ക മു​​​ന്‍തൂ​​​ക്കം ഓ​​​സ്ട്രേ​​​ലി​​​യ​​​യ്ക്കാ​​​യി​​​രു​​​ന്നു. ടോ​​​സ് ജ​​​യി​​​ച്ച് ബൗ​​​ളിം​​​ഗ് തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​പ്പോ​​​ള്‍ മു​​​ത​​​ല്‍ ഓ​​​സ്ട്രേ​​​ലി​​​യ​​​ക്കാ​​​ര്‍ മാ​​​ന​​​സി​​​ക മു​​​ന്‍തൂ​​​ക്കം സ്വ​​​ന്ത​​​മാ​​​ക്കി. മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ ഓ​​​രോ ഘ​​​ട്ട​​​ത്തി​​​ലും അ​​​വ​​​ര്‍ അ​​​ത് കൈ​​​വി​​​ട്ടി​​​ല്ല. 47 റ​​​ണ്‍സി​​​നി​​​ടെ മൂ​​​ന്ന് വി​​​ക്ക​​​റ്റ് ന​​​ഷ്ട​​​പ്പെ​​​ട്ടി​​​ട്ടും ജ​​​യ​​​ത്തി​​​ലേ​​​ക്ക് എ​​​ത്തി​​​യ​​​തും അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ… മു​​​ഹ​​​മ്മ​​​ദ് സി​​​റാ​​​ജ് പൊ​​​ട്ടി​​​ക്ക​​​ര​​​ഞ്ഞ​​​തും വി​​​രാ​​​ട് കോ​​​ഹ്‌​​ലി​​​യും രോ​​​ഹി​​​ത് ശ​​​ര്‍മ​​​യും ക​​​ണ്ണീ​​​ര​​​ട​​​ക്കാ​​​ന്‍ പാ​​​ടു​​​പെ​​​ട്ട​​​തു​​​മെ​​​ല്ലാം അ​​​തി​​​ന്‍റെ അ​​​വ​​​സാ​​​ന ചി​​​ത്ര​​​ങ്ങ​​​ളാ​​​യി… പ്ലാ​​​ന്‍ ബി ​​​ഇ​​​ല്ല അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ല്‍ ര​​​ണ്ടാം ഇ​​​ന്നിം​​​ഗ്സ് ബാ​​​റ്റിം​​​ഗാ​​​ണ് ഒ​​​ന്നാം ഇ​​​ന്നിം​​​ഗ്സി​​​നെ അ​​​പേ​​​ക്ഷി​​​ച്ച് സു​​​ഗ​​​മ​​​മെ​​​ന്ന് ഈ ​​​ലോ​​​ക​​​ക​​​പ്പി​​​ല്‍ നേ​​​ര​​​ത്തേ തെ​​​ളി​​​ഞ്ഞ​​​താ​​​ണ്. ഫൈ​​​ന​​​ലി​​​നു മു​​​മ്പ് ന​​​ട​​​ന്ന നാ​​​ലു ലീ​​​ഗ് മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ല്‍ മൂ​​​ന്നി​​​ലും ര​​​ണ്ടാ​​​മ​​​ത് ബാ​​​റ്റ് ചെ​​​യ്ത ടീ​​​മു​​​ക​​​ള്‍ക്കാ​​​യി​​​രു​​​ന്നു ജ​​​യം. ടോ​​​സ് ന​​​ഷ്ട​​​പ്പെ​​​ട്ട് ബാ​​​റ്റ് ചെ​​​യ്യാ​​​ന്‍ ഇ​​​റ​​​ങ്ങേ​​​ണ്ടി​​​വ​​​ന്ന​​​പ്പോ​​​ള്‍ സെ​​​മി ഫൈ​​​ന​​​ല്‍വ​​​രെ​​​യു​​​ള്ള തു​​​ട​​​ര്‍ച്ച​​​യാ​​​യ 10 മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ലും ഫ​​​ലം ക​​​ണ്ട ഗെ​​​യിം പ്ലാ​​​ന്‍ ഇ​​​ന്ത്യ മാ​​​റ്റേ​​​ണ്ടി​​​യി​​​രു​​​ന്നു. രോ​​​ഹി​​​ത് ശ​​​ര്‍മ ആ​​​ദ്യം റ​​​ണ്‍ റേ​​​റ്റ് ഉ​​​യ​​​ര്‍ത്തും, പി​​​ന്നീ​​​ടെ​​​ത്തു​​​ന്ന​​​വ​​​ര്‍ അ​​​ത് നി​​​ല​​​നി​​​ര്‍ത്തും എ​​​ന്ന​​​താ​​​യി​​​രു​​​ന്നു സെ​​​മി​​​യി​​​ല്‍വ​​​രെ​​​യു​​​ള്ള ഇ​​​ന്ത്യ​​​യു​​​ടെ ബാ​​​റ്റിം​​​ഗ് ത​​​ന്ത്രം. സ്ലോ ​​​പി​​​ച്ചാ​​​ണ് അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ലേ​​​ത് എ​​​ന്ന​​​റി​​​ഞ്ഞി​​​ട്ടും ഫൈ​​​ന​​​ലി​​​ല്‍ ഗെ​​​യിം പ്ലാ​​​ന്‍ മാ​​​റാ​​​ന്‍ ഇ​​​ന്ത്യ ത​​​യാ​​​റാ​​​യി​​​ല്ല. ഗ്ലെ​​​ന്‍ മാ​​​ക്സ്‌വെ​​​ല്‍ എ​​​റി​​​ഞ്ഞ 10-ാം ഓ​​​വ​​​റി​​​ന്‍റെ ര​​​ണ്ടും മൂ​​​ന്നും പ​​​ന്തു​​​ക​​​ളി​​​ല്‍ സി​​​ക്സും ഫോ​​​റും അ​​​ടി​​​ച്ച രോ​​​ഹി​​​ത് നാ​​​ലാം പ​​​ന്തി​​​ലും കൂ​​​റ്റ​​​ന്‍ ഷോ​​​ട്ടി​​​നു ശ്ര​​​മി​​​ക്കാ​​​തെ ശാ​​​ന്ത​​​ത പാലി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ല്‍ പു​​​റ​​​ത്താ​​​കി​​​ല്ലാ​​​യി​​​രു​​​ന്നു. അ​​​ങ്ങ​​​നെ​​​യെ​​​ങ്കി​​​ല്‍ മ​​​ത്സ​​​ര​​ഫ​​​ലം മ​​​റ്റൊ​​​ന്നാ​​​കു​​​മാ​​​യി​​​രു​​​ന്നേ​​​ക്കാം… ടോ​​​സ് ല​​​ഭി​​​ച്ചാ​​​ല്‍ ബാ​​​റ്റിം​​​ഗ് എ​​​ടു​​​ക്കു​​​മാ​​​യി​​​രു​​​ന്നു എ​​​ന്നാ​​​ണു രോ​​​ഹി​​​ത് പി​​​ന്നീ​​​ട് പ​​​റ​​​ഞ്ഞ​​​ത്. അ​​​ങ്ങ​​​നെ​​​യെ​​​ങ്കി​​​ല്‍ ടോ​​​സ് ന​​​ഷ്ട​​​പ്പെ​​​ട്ട് ബാ​​​റ്റ് ചെ​​​യ്യാ​​​ന്‍ ല​​​ഭി​​​ച്ച അ​​​വ​​​സ​​​രം എ​​​ന്തു​​​കൊ​​​ണ്ട് ഇ​​​ന്ത്യ​​​ക്കു വി​​​നി​​​യോ​​​ഗി​​​ക്കാ​​​ന്‍ ക​​​ഴി​​​ഞ്ഞി​​​ല്ല…? രോ​​​ഹി​​​ത് പ​​​തി​​​വു​​​പോ​​​ലെ റ​​​ണ്‍സ് എ​​​ടു​​​ത്തു, കോ​​​ഹ്‌​​ലി ​മോ​​​ശ​​​മ​​​ല്ലാ​​​തെ റ​​​ണ്‍സ് നേ​​​ടി. പി​​​ഴ​​​ച്ച​​​ത് ശ്രേ​​​യ​​​സ് അ​​​യ്യ​​​രി​​ന്‍റെ പെ​​ട്ടെ​​ന്നു​​ള്ള മ​​​ട​​​ക്ക​​​മാ​​​യി​​​രു​​​ന്നു. കെ.​​​എ​​​ല്‍. രാ​​​ഹു​​​ല്‍ ഇ​​​ഴ​​​ഞ്ഞു നീ​​​ങ്ങി​​​യ​​​ത് റ​​​ണ്‍സ് വ​​​ര​​​ണ്ടു​​​ണ​​​ക്കി. സൂ​​​ര്യ​​​കു​​​മാ​​​ര്‍ യാ​​​ദ​​​വി​​​നു മു​​​മ്പ് ര​​​വീ​​​ന്ദ്ര ജ​​​ഡേ​​​ജ​​​യെ ബാ​​​റ്റിം​​​ഗി​​​ന് അ​​​യ​​​ച്ച​​​തി​​​നും ഫ​​​ലം ല​​​ഭി​​​ച്ചി​​​ല്ല. ഏ​​​ക​​​ദി​​​ന ക്രി​​​ക്ക​​​റ്റി​​​ന്‍റെ ര​​​സ​​​ത​​​ന്ത്രം മ​​​ന​​​സി​​​ലാ​​​കാ​​​ത്ത സൂ​​​ര്യ​​​കു​​​മാ​​​ര്‍ ഈ ​​​ലോ​​​ക​​​ക​​​പ്പി​​​ല്‍ ഇ​​​ന്ത്യ​​​യു​​​ടെ ബാ​​​ധ്യ​​​ത​​​യാ​​​യി​​​രു​​​ന്നു. മ​​​റു​​​വ​​​ശ​​​ത്ത് എ​​​ല്ലാം ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്ത് ഓ​​​സീ​​​സ് ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ക​​​യും ചെ​​​യ്തു. അ​​​മ്പ​​​യേ​​​ഴ്സ് കോ​​​ള്‍ 28-ാം ഓ​​​വ​​​റി​​​ന്‍റെ അ​​​ഞ്ചാം പ​​​ന്തി​​​ലാ​​​ണ് ഇ​​​ന്ത്യ​​​യു​​​ടെ തോ​​​ല്‍വി​​​ക്കു​​​ള്ള മ​​​റ്റൊ​​​രു കാ​​​ര​​​ണം സം​​​ഭ​​​വി​​​ച്ച​​​ത്. 62 പ​​​ന്തി​​​ല്‍ 34 റ​​​ണ്‍സു​​​മാ​​​യി നി​​​ല്‍ക്കു​​​ക​​​യാ​​​യി​​​രു​​​ന്ന മാ​​​ര്‍ന​​​സ് ല​​​ബുഷെ​​​യ്നെ ജ​​​സ്പ്രീ​​​ത് ബും​​​റ വി​​​ക്ക​​​റ്റി​​​നു മു​​​ന്നി​​​ല്‍ കു​​​ടു​​​ക്കി. എ​​​ന്നാ​​​ല്‍, ഒ​​​റി​​​ജി​​​ന​​​ല്‍ ഡി​​​സി​​​ഷ​​​ന്‍ നോ​​​ട്ടൗ​​​ട്ട്. ടീം ​​​ഇ​​​ന്ത്യ ഡി​​​ആ​​​ര്‍എ​​​സ് എ​​​ടു​​​ത്ത​​​പ്പോ​​​ള്‍ അ​​​മ്പ​​​യേ​​​ഴ്സ് കോ​​​ളി​​​ല്‍ ഔ​​​ട്ട് നി​​​ഷേ​​​ധി​​​ക്ക​​​പ്പെ​​​ട്ടു. ഇം​​​ഗ്ലീ​​​ഷു​​​കാ​​​ര​​​നാ​​​യ റി​​​ച്ചാ​​​ര്‍ഡ് കെ​​റ്റി​​​ൽ​​​ബ​​റോ ആ​​​യി​​​രു​​​ന്നു അ​​​മ്പ​​​യ​​​ര്‍. 2014, 2016 ട്വ​​​ന്‍റി-20 ലോ​​​ക​​​ക​​​പ്പ്, 2015, 2019 ഏ​​​ക​​​ദി​​​ന ലോ​​​ക​​​ക​​​പ്പ്, 2017 ചാ​​​മ്പ്യ​​​ന്‍സ് ട്രോ​​​ഫി എ​​​ന്നീ പോ​​​രാ​​​ട്ട​​​ങ്ങ​​​ളി​​​ലെ​​​ല്ലാം ഇ​​​ന്ത്യ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട​​​പ്പോ​​​ള്‍ കെ​​​റ്റി​​​ൽ​​ബ​​റോ​​​യാ​​​യി​​​രു​​​ന്നു ഓ​​​ണ്‍ ഫീ​​​ല്‍ഡ് അ​​​മ്പ​​​യ​​​ര്‍ എ​​​ന്ന​​​തും ര​​​സ​​​ക​​​രം, ഒ​​​രു മാ​​​ന്‍ഡ്രേ​​ക് ഇ​​​ഫ​​​ക്റ്റ്…

ക​​​മ്മി​​​ന്‍സി​​​ന്‍റെ മ​​​ന​​​സി​​​ലെ ചി​​​ത്രം ഫൈ​​​ന​​​ലി​​​ന്‍റെ ത​​​ലേ​​​ന്ന് പി​​​ച്ചി​​​ന്‍റെ ഫോ​​​ട്ടോ മൊ​​​ബൈ​​​ലി​​​ല്‍ പ​​​ക​​​ര്‍ത്തു​​​ന്ന ഓ​​​സീ​​​സ് ക്യാ​​​പ്റ്റ​​​ന്‍ പാ​​​റ്റ് ക​​​മ്മി​​​ന്‍സി​​​ന്‍റെ ചി​​​ത്രം വൈ​​​റ​​​ലാ​​​യി​​​രു​​​ന്നു. സാ​​​ധാ​​​ര​​​ണ പി​​​ച്ച് പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന ക്യാ​​​പ്റ്റ​​​ന്മാ​​​ര്‍ ചി​​​ത്ര​​​മെ​​​ടു​​​ക്കാ​​​റി​​​ല്ല എ​​​ന്ന​​​താ​​​ണു വാ​​​സ്ത​​​വം. എ​​​ന്നാ​​​ല്‍, പി​​​ച്ച് ത​​​ങ്ങ​​​ള്‍ക്കാ​​​യി എ​​​ന്താ​​​ണു ക​​​രു​​​തി​​​വ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് മ​​​ന​​​സി​​​ല്‍ ചി​​​ത്രം തീ​​​ര്‍ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ക​​​മ്മി​​​ന്‍സ്. ഒ​​​ന്നാം ഇ​​​ന്നിം​​​ഗ്സി​​​ല്‍ റി​​​വേ​​​ഴ്സ് സ്വിം​​​ഗ് ല​​​ഭി​​​ച്ച​​​ത് ക​​​മ്മി​​​ന്‍സും സം​​​ഘ​​​വും കൃ​​​ത്യ​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ച്ചു. മ​​​റു​​​വ​​​ശ​​​ത്ത് ഇ​​​ന്ത്യ മു​​​ഹ​​​മ്മ​​​ദ് ഷ​​​മി​​​യെ​​​യാ​​​ണ് ജ​​​സ്പ്രീ​​​ത് ബും​​​റ​​​യ്ക്ക് ഒ​​​പ്പം ആ​​​ക്ര​​​മ​​​ണ​​​ത്തി​​നു നി​​​യോ​​​ഗി​​​ച്ച​​​ത്. സെ​​​മി​​​യി​​​ല്‍വ​​​രെ മു​​​ഹ​​​മ്മ​​​ദ് സി​​​റാ​​​ജ് ചെ​​​യ്തി​​​രു​​​ന്ന ദൗ​​​ത്യ​​​മാ​​​യി​​​രു​​​ന്നു ഷ​​​മി​​​ക്കു ന​​​ല്‍കി​​​യ​​​ത്. പി​​​ച്ചി​​​ല്‍ കു​​​ത്തി​​​യ പ​​​ന്ത് കെ.​​​എ​​​ല്‍. രാ​​​ഹു​​​ലി​​​ന്‍റെ കൈ​​​ക​​​ള്‍ക്ക് ഇ​​​ട​​​യി​​​ലൂ​​​ടെ​​​പോ​​​ലും ബൗ​​​ണ്ട​​​റി ലൈ​​​ന്‍ ക​​​ട​​​ന്നു. ഷ​​​മി​​​യു​​​ടെ വൈ​​​ഡ് ബോ​​​ളു​​​ക​​​ളും അ​​​തി​​​ര്‍ത്തി തൊ​​​ട്ടു. ചെ​​​റി​​​യ സ്‌​​​കോ​​​ര്‍ പ്ര​​​തി​​​രോ​​​ധി​​​ക്കേ​​​ണ്ട സ​​​മ്മ​​​ര്‍ദ​​​ത്തി​​​ന് അ​​​ടി​​​മ​​​പ്പെ​​​ട്ട ഓ​​​പ്പ​​​ണിം​​​ഗ് സ്പെ​​​ല്ലാ​​​യി​​​രു​​​ന്നു ഇ​​​ന്ത്യ​​​ന്‍ പേ​​​സ​​​ര്‍മാ​​​ര്‍ കാ​​​ഴ്ച​​​വ​​​ച്ച​​​ത്. മാ​​​ന​​​സി​​​ക ക​​​രു​​​ത്ത് മു​​​ഖ്യം കാ​​​യി​​​ക മ​​​നഃ​​​ശാ​​​സ്ത്രം അ​​​ഥ​​​വാ സ്പോ​​​ര്‍ട്സ് സൈ​​​ക്കോ​​​ള​​​ജി ഏ​​​തൊ​​​രു വി​​​ജ​​​യ​​​ത്തി​​​ന്‍റെ​​​യും നി​​​ശ​​​ബ്ദ ശി​​​ല്പി​​​യാ​​​ണ്. സ​​​മ്മ​​​ര്‍ദം അ​​​തി​​​ജീ​​​വി​​​ച്ചു ജ​​​യം നേ​​​ടാ​​​ന്‍ ക​​​രു​​​ത്തു​​​റ്റ മ​​​ന​​​സ് ആ​​​വ​​​ശ്യം. സ്പോ​​​ര്‍ട്സ് സൈ​​​ക്കോ​​​ള​​​ജി ആ​​​ഗോ​​​ള ത​​​ല​​​ത്തി​​​ല്‍ ഒ​​​രു ഗെ​​​യിം ചേ​​​ഞ്ച​​​റാ​​​യി ഉ​​​യ​​​ര്‍ന്നു ക​​​ഴി​​​ഞ്ഞു. ഇ​​​ത് ചാ​​​മ്പ്യ​​​ന്‍മാ​​​രെ സൃ​​​ഷ്ടി​​​ക്കു​​​ന്ന മ​​​ന​​​ക്ക​​​രു​​​ത്തി​​​ന്‍റെ ശാ​​​സ്ത്രീ​​​യ മാ​​​ര്‍ഗ​​​മാ​​​ണ്. ശാ​​​രീ​​​രി​​​ക വൈ​​​ദ​​​ഗ്ധ്യം മാ​​​ത്ര​​​മാ​​​ണ്, പ്ര​​​ക​​​ട​​​ന​​​ങ്ങ​​​ള്‍ മാ​​​ത്ര​​​മാ​​​ണു കാ​​​യി​​​ക​​ലോ​​​ക​​​ത്ത് ശ്ര​​​ദ്ധി​​​ക്ക​​​പ്പെ​​​ടാ​​​റു​​​ള്ള​​​ത്. എ​​​ന്നാ​​​ല്‍, അ​​​തി​​​നു പി​​​ന്നി​​​ല്‍ സ്പോ​​​ര്‍ട്സ് സൈ​​​ക്കോ​​​ള​​​ജി​​​യു​​​ടെ പ്രാ​​​ധാ​​​ന്യം ഒ​​​ളി​​​ഞ്ഞി​​​രി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന​​​താ​​​ണ് വാ​​​സ്ത​​​വം. ഓ​​​രോ ക​​​ളി​​​ക്കാ​​​രും ക​​​ള​​​ത്തി​​​ലെ​​​ന്ന​​​പോ​​​ലെ മാ​​​ന​​​സി​​​ക​​​മാ​​​യി ഉ​​​ള്ളി​​​ലും പോ​​​രാ​​​ടു​​​ന്നു​​​ണ്ട്. സ​​​മ്മ​​​ര്‍ദം അ​​​തി​​​ജീ​​​വി​​​ക്കു​​​ക എ​​​ന്നു നാം ​​​പ​​​റ​​​യു​​​ന്ന​​​ത് ഇ​​​ത്ത​​​രം അ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ലാ​​​ണ്. മ​​​ത്സ​​​ര​​സ​​​മ്മ​​​ര്‍ദം നേ​​​രി​​​ടാ​​​ന്‍ സ​​​ഹാ​​​യി​​​ക്കു​​​ക മാ​​​ത്ര​​​മ​​​ല്ല, സാ​​​ഹ​​​ച​​​ര്യം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന ത​​​ങ്ങ​​​ളു​​​ടെ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം ന​​​ട​​​ത്താ​​​നും മൈ​​​ന്‍ഡ്‌ ഗെ​​​യിം ക​​​ളി​​​ക്കാ​​​രെ പ്രാ​​​പ്ത​​​രാ​​​ക്കു​​​ന്നു. ലോ​​​ക​​​ക​​​പ്പ് ഫൈ​​​ന​​​ല്‍പോ​​​ലു​​​ള്ള വേ​​​ദി​​​ക​​​ളി​​​ല്‍ മ​​​ന​​​ക്ക​​​രു​​​ത്തി​​​ന്‍റെ സ്ഥാ​​​നം പ​​​റ​​​ഞ്ഞ​​​റി​​​യാ​​​ക്കാ​​​വു​​​ന്ന​​​തി​​​ലും മു​​​ക​​​ളി​​​ലാ​​​ണ്. ഡോ. ​​​വി​​​പി​​​ന്‍ വി. ​​​റോ​​​ള്‍ഡ​​​ന്‍റ് (സ്പോ​​​ര്‍ട്സ് ആ​​​ന്‍ഡ് പെ​​​ര്‍ഫോ​​​മ​​​ന്‍സ് സൈ​​​ക്കോ​​​ള​​​ജി​​​സ്റ്റ്, റോ​​​ള്‍ഡ​​​ന്‍റ്സ് ഹൈ ​​​പെ​​​ര്‍ഫോ​​​മ​​​ന്‍സ് സെ​​​ന്‍റ​​​ര്‍, കൊ​​​ച്ചി)


Source link

Related Articles

Back to top button