ഒഴുകിയെത്തിയത് ലക്ഷങ്ങൾ
അഹമ്മദാബാദ്: ഐസിസി 2023 ഏകദിന ലോകകപ്പ് ഫൈനലിനായി നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്കും പരിസരത്തേക്കുമായി ലോകത്തിന്റെ നാനാദേശങ്ങളിൽനിന്ന് ഒഴുകിയെത്തിയത് മൂന്നു ലക്ഷത്തോളം ആരാധകർ. അതിൽ 1.30 ലക്ഷം ആളുകൾക്ക് സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ സാധിച്ചു. ടിക്കറ്റ് ഇല്ലെങ്കിലും ഫൈനലിന്റെ അലയൊലികൾക്കായി എത്തിയവരായിരുന്നു ബാക്കിയുള്ളവർ.
രാവിലെ എട്ടു മുതൽ സ്റ്റേഡിയവും പരിസരവും മെട്രോ സ്റ്റേഷനുകളും ഇന്ത്യൻ ജഴ്സിയണിഞ്ഞ് ദേശീയ പതാകയുമായെത്തിയ ആരാധകരാൽ നിറഞ്ഞിരുന്നു. ഫൈനലിന്റെ ടിക്കറ്റിനായി മാത്രം ഒരു കോടി ആരാധകരാണ് ഓണ്‍ലൈനായി ശ്രമിച്ചത് എന്നതാണ് ഒൗദ്യോഗിക കണക്ക്. ഐസിസി ഏകദിന ലോകകപ്പ് ചരിത്രത്തിലെ ആദ്യ സംഭവമാണിത്.
Source link