ഹാഫ് ഓസീസ്, ഹാഫ് ഇന്ത്യ…
അഹമ്മദാബാദ്: ഇന്ത്യ-ഓസ്ട്രേലിയ ഏകദിന ലോകകപ്പ് ക്രിക്കറ്റ് ഫൈനലിനായി കുടുംബസമേതവും കൂട്ടുകൂടിയുമെല്ലാം നരേന്ദ്ര മോദി സ്റ്റേഡിയത്തിലേക്ക് എത്തിവരിൽ വ്യത്യസ്തമായിരുന്നു ചാർലിയും അർപിതയും. ഹാഫ് ലയണ്‍, ഹാഫ് മെൻ എന്ന് പറയുന്ന സിനിമ ഡയലോഗിനെ അനുസ്മരിപ്പിച്ചായിരുന്നു ഇവർ എത്തിയത്.
ഓസ്ട്രേലിയക്കാരനായ ചാർലി ഓസീസ് ജഴ്സിയിലും ഗുജറാത്തുകാരിയായ അർപിത ഇന്ത്യൻ ജഴ്സിയിലും. മെൽബണിൽനിന്നാണ് ജീവിതപങ്കാളികളായ ഇവർ ലോകകപ്പ് ഫൈനലിനായി എത്തിയത്. ഗുജറാത്ത് ഗാന്ധിനഗർ സ്വദേശിയാണ് അർപിത.
Source link