SPORTS

ക​ഠി​ന​കാ​ലം ക​ടന്ന അ​യ്യ​രു​ക​ളി


ഇ​​​​​​ന്ത്യ​​​​​​ൻ ബാ​​​​​​റ്റിം​​​​​​ഗ് ഓ​​​​​​ർ​​​​​​ഡ​​​​​​റി​​​​​​ൽ നാ​​​​​​ലാം ന​​​​​​ന്പ​​​​​​റി​​​​​​ൽ ആ​​​​​​രെ​​​​​​ന്ന ചോ​​​​​​ദ്യ​​​​​​ത്തി​​​​​​ന് ശ്രേ​​​​​​യ​​​​​​സ് അ​​​​​​യ്യ​​​​​​രി​​​​​​ലൂ​​​​​​ടെ ഉ​​​​​​ത്ത​​​​​​രം ല​​​​​​ഭി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്. ഈ ​​​​​​സ്ഥാ​​​​​​ന​​​​​​ത്തേ​​​​​​ക്കു പ​​​​​​ല​​​​​​രെ​​​​​​യും പ​​​​​​രീ​​​​​​ക്ഷി​​​​​​ച്ചെ​​​​​​ങ്കി​​​​​​ലും ഇ​​​​​​വ​​​​​​യൊ​​​​​​ന്നും വി​​​​​​ജ​​​​​​യി​​​​​​ച്ചി​​​​​​ല്ല. ഈ ​​​​​​സ്ഥാ​​​​​​ന​​​​​​ത്തേ​​​​​​ക്ക് അ​​​​​​യ്യ​​​​​​ർ​​​ത​​​​​​ന്നെ മ​​​​​​തി​​​​​​യെ​​​​​​ന്നു സെ​​​​​​ല​​​​​​ക്‌ടർ​​​​​​മാ​​​​​​ർ ഉ​​​​​​റ​​​​​​പ്പി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. 2017 ന​​​​​​വം​​​​​​ബ​​​​​​റി​​​​​​ൽ ന​​​​​​ട​​​​​​ന്ന ശ്രീ​​​​​​ല​​​​​​ങ്ക​​​​​​ൻ പ​​​​​​ര്യ​​​​​​ട​​​​​​ന​​​​​​ത്തി​​​​​​ലാ​​​​​​ണ് അ​​​​​​യ്യ​​​​​​ർ​​​​​​ക്ക് ആ​​​​​​ദ്യ​​​​​​മാ​​​​​​യി ഏ​​​​​​ക​​​​​​ദി​​​​​​ന ടീ​​​​​​മി​​​​​​ലേ​​​​​​ക്കു വി​​​​​​ളി വ​​​​​​രു​​​​​​ന്ന​​​​​​ത്. ടീ​​​​​​മി​​​​​​ൽ അ​​​​​​വ​​​​​​സ​​​​​​രം ല​​​​​​ഭി​​​​​​ച്ച​​​​​​പ്പോ​​​​​​ഴൊ​​​​​​ക്കെ ശ​​​​​​രി​​​​​​യാ​​​​​​യി വി​​​​​​നി​​​​​​യോ​​​​​​ഗി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തു. ഇ​​​​​​തി​​​​​​നി​​​​​​ടെ പ​​​​​​രി​​​​​​ക്കു​​​​​​ക​​​​​​ൾ വേ​​​​​​ട്ട​​​​​​യാ​​​​​​ടി. ഈ ​​​​​​വ​​​​​​ർ​​​​​​ഷം ആ​​​​​​ദ്യം പു​​​​​​റ​​​​​​ത്തി​​​​​​നേ​​​​​​റ്റ പ​​​​​​രി​​​​​​ക്ക് ക​​​​​​രി​​​​​​യ​​​​​​ർ അ​​​​​​വ​​​​​​സാ​​​​​​നി​​​​​​പ്പി​​​​​​ക്കാ​​​​​​വു​​​​​​ന്ന വി​​​​​​ധ​​​​​​ത്തി​​​​​​ൽ ഗു​​​​​​രു​​​​​​ത​​​​​​ര​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു. ഇ​​​​​​തി​​​​​​നോ​​​​​​ടെ​​​​​​ല്ലാം പ​​​​​​ട​​​​​​വെ​​​​​​ട്ടി​​​​​​യാ​​​​​​ണ് അ​​​​​​യ്യ​​​​​​ർ ലോ​​​​​​ക​​​​​​ക​​​​​​പ്പ് ടീ​​​​​​മി​​​​​​ലെ​​​​​​ത്തി​​​​​​യ​​​​​​ത്. ഫോ​​​​​​മി​​​​​​ലു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്ന പ​​​​​​ല​​​​​​രെ​​​​​​യും പ​​​​​​രി​​​​​​ഗ​​​​​​ണി​​​​​​ക്കാ​​​​​​തെ അ​​​​​​യ്യ​​​​​​രെ ലോ​​​​​​ക​​​​​​ക​​​​​​പ്പ് ടീ​​​​​​മി​​​​​​ൽ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യ​​​​​​തു വി​​​​​​വാ​​​​​​ദ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു. വി​​​​​മ​​​​​ർ​​​​​ശ​​​​​ന​​​​​ങ്ങ​​​​​ളെ​​​​​ല്ലാം കാ​​​​​​റ്റി​​​​​​ൽ​​​​​​പ്പ​​​​​​റ​​​​​​ത്തി ശ്രേ​​​യ​​​​​സ് ടീ​​​​​​മി​​​​​​ന്‍റെ മ​​​​​​ധ്യ​​​​​​നി​​​​​​ര​​​​​​യി​​​​​​ലെ നെ​​​​​​ടും​​​​​​തൂ​​​​​​ണാ​​​​​​യി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്. ഐ​സി​സി 2023 ഏ​ക​ദി​ന ലോ​​​​​​ക​​​​​​ക​​​​​​പ്പ് ലീ​​​​​​ഗ് പോ​​​​​​രാ​​​​​​ട്ട​​​​​​ത്തി​​​​​​ലെ അ​​​​​​വ​​​​​​സാ​​​​​​ന മ​​​​​​ത്സ​​​​​​ര​​​​​​ത്തി​​​​​​ൽ നെ​​​​​​ത​​​​​​ർ​​​​​​ല​​​​​​ൻ​​​​​​ഡ്സി​​​​​​നെ​​​​​​തി​​​​​​രേ പു​​​​​​റ​​​​​​ത്താ​​​​​​കാ​​​​​​തെ 94 പ​​​​​​ന്തി​​​​​​ൽ 128 റ​​​​​​ണ്‍​സ് നേ​​​​​​ടി​​​​​​യ അ​​​​​​യ്യ​​​​​​ർ ലോ​​​​​​ക​​​​​​ക​​​​​​പ്പി​​​​​​ലെ ആ​​​​​​ദ്യ സെ​​​​​​ഞ്ചു​​​​​​റി നേ​​​​​​ടി. ലീ​​​​​​ഗ് ഘ​​​​​​ട്ട​​​​​​ത്തി​​​​​​ൽ ഇ​​​​​ന്ത്യ​​​​​ക്കാ​​​​​യി ഒ​​​​​​ന്പ​​​​​​ത് മ​​​​​​ത്സ​​​​​​ര​​​​​​ങ്ങ​​​​​​ളി​​​​​​ൽ ഒ​​​​​​ന്പ​​​​​​ത് ഇ​​​​​​ന്നിം​​​​​​ഗ്സി​​​​​​ലും ബാ​​​​​​റ്റ് ചെ​​​​​​യ്ത് മൂ​​​​​​ന്നു ബാ​​​​​​റ്റ​​​​​​ർ​​​​​​മാ​​​​​​രി​​​​​​ൽ ഒ​​​​​​രാ​​​​​​ളാ​​​​​​ണ് ശ്രേ​​​​​യ​​​​​സ് അ​​​​​​യ്യ​​​​​​ർ. വി​​​​​​രാ​​​​​​ട് കോ​​​​​​ഹ്‌​​​​​ലി, ​രോ​​​​​​ഹി​​​​​​ത് ശ​​​​​​ർ​​​​​​മ എ​​​​​​ന്നി​​​​​​വ​​​​​​രാ​​​ണു മ​​​​​​റ്റു​​​​​​ള്ള​​​​​​വ​​​​​​ർ. ഒ​​​​​​രു സെ​​​​​​ഞ്ചു​​​​​​റി, മൂ​​​​​​ന്ന് അ​​​​​​ർ​​​​​​ധ സെ​​​​​​ഞ്ചു​​​​​​റി ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ 421 റ​​​​​​ണ്‍​സാ​​​​​​ണ് അ​​​​​​യ്യ​​​​​​ർ നേ​​​​​​ടി​​​​​​യ​​​​​​ത്. ഈ ​​​​​ലോ​​​​​ക​​​​​ക​​​​​പ്പി​​​​​ൽ 70.16 ശ​​​​​​രാ​​​​​​ശ​​​​​​രി​​​​​​യും 106.58 സ്ട്രൈ​​​​​​ക്ക് റേ​​​​​​റ്റു​​​​​​മു​​​​​ണ്ട്, മൂ​​​​​​ന്നു ത​​​​​​വ​​​​​​ണ നോ​​​​​​ട്ടൗ​​​​​​ട്ടാ​​​​​യി. ഈ ​​​​​​വ​​​​​​ർ​​​​​​ഷം ആ​​​​​​ദ്യം ശ്രീ​​​​​​ല​​​​​​ങ്ക​​​​​​യ്ക്കെ​​​​​​തി​​​​​​രേ​​​​​​യു​​​​​​ള്ള ഏ​​​​​​ക​​​​​​ദി​​​​​​ന പ​​​​​​ര​​​​​​ന്പ​​​​​​ര പൂ​​​​​​ർ​​​​​​ത്തി​​​​​​യാ​​​​​​യ​​​​​​ശേ​​​​​​ഷ​​​​​​മാ​​​​​​ണു പു​​​​​​റം വേ​​​​​​ദ​​​​​​ന അ​​​​​​യ്യ​​​​​​രെ വീണ്ടും പി​​​​​​ടി​​​​​​കൂ​​​​​​ടു​​​​​​ന്ന​​​​​​ത്. ബോ​​​​​​ർ​​​​​​ഡ​​​​​​ർ-​​​​​​ഗാ​​​​​​വ​​​​​​സ്ക​​​​​​ർ ടെ​​​​​​സ്റ്റ് പ​​​​​​ര​​​​​​ന്പ​​​​​​ര​​​​​​യ്ക്കു​​​​​​ള്ള ഇ​​​​​​ന്ത്യ​​​​​​ൻ ടീ​​​​​​മി​​​​​​ൽ അം​​​​​​ഗ​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്ന അ​​​​​​യ്യ​​​​​​രോ​​​​​​ട് മു​​​​​​ൻ​​​​​​ക​​​​​​രു​​​​​​ത​​​​​​ൽ എ​​​​​​ന്ന നി​​​​​​ല​​​​​​യി​​​​​​ൽ ബം​​​​​​ഗ​​​​​​ളൂ​​​​​​രു​​​​​​വി​​​​​​ലെ നാ​​​​​​ഷ​​​​​​ണ​​​​​​ൽ ക്രി​​​​​​ക്ക​​​​​​റ്റ് അ​​​​​​ക്കാ​​​​​​ഡ​​​​​​മി​​​​​​യി​​​​​​ലേ​​​​​​ക്കു പോ​​​​​​കാ​​​​​​ൻ നി​​​​​​ർ​​​​​​ദേ​​​​​​ശി​​​​​​ച്ചു.

പ​​​​​​രി​​​​​​ക്ക് ഭേ​​​​​​ദ​​​​​​മാ​​​​​​കാ​​​​​​ൻ ദീ​​​​​​ർ​​​​​​ഘ​​​​​​നാ​​​​​​ള​​​​​​ത്തെ വി​​​​​​ശ്ര​​​​​​മം വേ​​​​​​ണ്ടിയിരുന്നു. ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ നാ​​​​​​ഗ്പു​​​​​​ർ ടെ​​​​​​സ്റ്റി​​​​​​ൽ​​​​​​നി​​​​​​ന്ന് ഒ​​​​​​ഴി​​​​​​വാ​​​​​​ക്കി. എ​​​​​​ന്നാ​​​​​​ൽ ഡ​​​​​​ൽ​​​​​​ഹി, ഇ​​​​​​ൻ​​​​​​ഡോ​​​​​​ർ ടെ​​​​​​സ്റ്റി​​​​​​ൽ ക​​​​​​ളി​​​​​​ച്ചു. പ​​​​​​രി​​​​​​ക്ക് വീ​​​​​​ണ്ടും ത​​​​​​ല​​​​​​പൊ​​​​​​ക്കി​​​​​​യ​​​​​​തോ​​​​​​ടെ പ​​​​​​ര​​​​​​ന്പ​​​​​​ര​​​​​​യി​​​​​​ലെ അ​​​​​​വ​​​​​​സാ​​​​​​ന മ​​​​​​ത്സ​​​​​​ര​​​​​​ത്തി​​​​​​ൽ​​​​​​നി​​​ന്ന് ഒ​​​​​​ഴി​​​​​​വാ​​​​​​ക്കി. ഓ​​​​​​സ്ട്രേ​​​​​​ലി​​​​​​യ​​​​​​യ്ക്കെ​​​​​​തി​​​​​​രേ​​​​​​യു​​​​​​ള്ള ഏ​​​​​​ക​​​​​​ദി​​​​​​ന പ​​​​​​ര​​​​​​ന്പ​​​​​​ര​​​​​​യി​​​​​​ലും ഐ​​​​​​പി​​​​​​എ​​​​​​ലി​​​​​​ന്‍റെ ആ​​​​​​ദ്യ പ​​​​​​കു​​​​​​തി​​​​​യി​​​​​ലും അ​​​​​​യ്യ​​​​​​രെ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യി​​​​​​ല്ല. പു​​​​​​റം​​​​​​വേ​​​​​​ദ​​​​​​ന​​​​​​യ്ക്കു ശ​​​​​​സ്ത്ര​​​​​​ക്രി​​​​​​യ വേ​​​​​​ണ​​​​​​മെ​​​​​​ന്ന് അ​​​​​​റി​​​​​​യി​​​​​​ച്ച​​​​​​തോ​​​​​​ടെ താ​​​​​​ര​​​​​​ത്തി​​​​​​ന് ഐ​​​​​​പി​​​​​​എ​​​​​​ൽ മ​​​​​​ത്സ​​​​​​ര​​​​​​ങ്ങ​​​​​​ളും ലോ​​​​​​ക ടെ​​​​​​സ്റ്റ് ചാ​​​​​​ന്പ്യ​​​​​​ൻ​​​​​​ഷി​​​​​​പ് ഫൈ​​​​​​ന​​​​​​ലും ന​​​​​​ഷ്ട​​​​​​മാ​​​​​​യി. ശ​​​​​​സ്ത്ര​​​​​​ക്രി​​​​​​യ​​​യ്ക്കു ശേഷം സു​​​​​​ഖം പ്രാ​​​​​​പി​​​​​​ച്ചു​​​​​​വ​​​​​​രു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്ന അ​​​​​​യ്യ​​​​​​ർ​​​​​​ക്കു വെ​​​​​​സ്റ്റ് ഇ​​​​​​ൻ​​​​​​ഡീ​​​​​​സ് പ​​​​​​ര്യ​​​​​​ട​​​​​​ന​​​​​​ത്തി​​​​​​നു​​​​​​ള്ള എ​​​​​​ല്ലാ മ​​​​​​ത്സ​​​​​​ര​​​​​​ങ്ങ​​​​​​ളിലും പു​​​​​റ​​​​​ത്തി​​​​​രി​​​​​ക്കേ​​​​​ണ്ടി​​​​​വ​​​​​ന്നു. ഈ ​​​​​​സ​​​​​​മ​​​​​​യ​​​​​​ത്ത് അ​​​​​​യ്യ​​​​​​ർ നെ​​​​​​റ്റ്സി​​​​​​ൽ ബാ​​​​​​റ്റിം​​​​​​ഗ് പ​​​​​​രി​​​​​​ശീ​​​​​​ല​​​​​​നം ന​​​​​​ട​​​​​​ത്തു​​​​​​ക​​​​​​യും ശ​​​​​​രീ​​​​​​രി​​​​​​ക​​​​​​ക്ഷ​​​​​​മ​​​​​​ത കൈ​​​​​​വ​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​ള്ള പ​​​​​​രി​​​​​​ശീ​​​​​​ല​​​​​​ന​​​​​​ത്ത​​​​​​ിലു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു. ഏ​​​​​​ഷ്യ ക​​​​​​പ്പി​​​​​​നു​​​​​​ള്ള ഇ​​​​​​ന്ത്യ​​​​​​ൻ ടീ​​​​​​മി​​​​​​ലു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്ന അ​​​​​​യ്യ​​​​​​ർ ര​​​​​​ണ്ടു മ​​​​​​ത്സ​​​​​​ര​​​​​​ങ്ങ​​​​​​ളി​​​​​​ൽ ക​​​​​​ളി​​​​​​ച്ചു. എ​​​​​​ന്നാ​​​​​​ൽ, സൂ​​​​​​പ്പ​​​​​​ർ ഫോ​​​​​​ർ ഘ​​​​​​ട്ട​​​​​​ത്തി​​​​​​ൽ പാ​​​​​​ക്കി​​​​​​സ്ഥാ​​​​​​നെ​​​​​​തി​​​​​​രേ​​​​​​യു​​​​​​ള്ള മ​​​​​​ത്സ​​​​​​ര​​​​​​ത്തി​​​​​​നു മു​​​​​​ന്പ് ന​​​​​​ട​​​​​​ന്ന പ​​​​​​തി​​​​​​വ് വാം​​​​​​അ​​​​​​പ്പി​​​​​​നി​​​​​​ടെ പു​​​​​​റ​​​​​​ത്ത് പേ​​​​​​ശി വ​​​​​​ലി​​​​​​വ് നേ​​​​​​രി​​​​​​ട്ട​​​​​​തി​​​​​​നെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് ആ ​​​​​​മ​​​​​​ത്സ​​​​​​ര​​​​​​ത്തി​​​​​​ൽ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യി​​​​​​ല്ല. മു​​​​​​ൻ​​​​​​ക​​​​​​രു​​​​​​ത​​​​​​ലെ​​​​​​ന്ന നി​​​​​​ല​​​​​​യി​​​​​​ൽ ശേ​​​​​​ഷി​​​​​​ക്കു​​​​​​ന്ന മ​​​​​​ത്സ​​​​​​ര​​​​​​ങ്ങ​​​​​​ളി​​​ൽ​​​​​​നി​​​​​​ന്നും മാ​​​​​​റ്റി​​​​​നി​​​​​ർ​​​​​ത്തി. നാ​​​​​​ലു ദി​​​​​​വ​​​​​​സ​​​​​​ത്തി​​​​​​നു​​​​​​ശേ​​​​​​ഷം നെ​​​​​​റ്റ്സി​​​​​​ൽ ഒ​​​​​​രു ബു​​​​​​ദ്ധി​​​​​​മു​​​​​​ട്ടും കൂ​​​​​​ടാ​​​​​​തെ ബാ​​​​​​റ്റിം​​​​​​ഗ് പ​​​​​​രി​​​​​​ശീ​​​​​​ല​​​​​​നം ന​​​​​​ട​​​​​​ത്താൻ സാധിച്ചു. സെ​​​​​​പ്റ്റം​​​​​​ബ​​​​​​ർ 24ന് ​​​​​​ഓ​​​​​​സ്ട്രേ​​​​​​ലി​​​​​​യ​​​​​​യ്ക്കെ​​​​​​തി​​​​​​രേ ഇ​​​​​​ൻ​​​​​​ഡോ​​​​​​റി​​​​​​ൽ ന​​​​​​ട​​​​​​ന്ന ര​​​​​​ണ്ടാം ഏ​​​​​​ക​​​​​​ദി​​​​​​ന​​​​​​ത്തി​​​​​​ൽ 90 പ​​​​​​ന്തി​​​​​​ൽ 105 റ​​​​​​ണ്‍​സ് നേ​​​​​​ടി. ലോ​​​​​​ക​​​​​​ക​​​​​​പ്പി​​​​​​ലെ ആ​​​​​​ദ്യ മ​​​​​​ത്സ​​​​​​ര​​​​​​ങ്ങ​​​​​​ളി​​​​​​ൽ വ​​​​​​ലി​​​​​​യ സ്കോ​​​​​​റു​​​​​​ക​​​​​​ൾ നേ​​​​​​ടാ​​​​​​നാ​​​​​​വാ​​​​​​ത്ത​​​​​​തി​​​​​​ൽ വി​​​​​​മ​​​​​​ർ​​​​​​ശ​​​​​​നം ഏ​​​​​​റ്റു​​​​​​വാ​​​​​​ങ്ങി​​​​​​യ അ​​​​​​യ്യ​​​​​​ർ ശ​​​​​​ക്ത​​​​​​മാ​​​​​​യിത്ത​​​​​​ന്നെ തി​​​​​​രി​​​​​​ച്ചെ​​​​​​ത്തി. മൂ​​​​​​ന്ന് അ​​​​​​ർ​​​​​​ധ സെ​​​​​​ഞ്ചു​​​​​​റി​​​​​​​​​​​​ക്കു​​​​​​ശേ​​​​​​ഷം ലീ​​​​​​ഗ് റൗണ്ടി​​​​​​ലെ അ​​​​​​വ​​​​​​സാ​​​​​​ന മ​​​​​​ത്സ​​​​​​ര​​​​​​ത്തി​​​​​​ൽ സെ​​​​​​ഞ്ചു​​​​​​റി​​​​​​യു​​​​​​മാ​​​​​​യി വി​​​​​​മ​​​​​​ർ​​​​​​ശ​​​​​​ക​​​​​​രു​​​​​​ടെ​ വാ​​​​​​യ​​​​​​ട​​​​​​പ്പി​​​​​​ച്ചു.


Source link

Related Articles

Back to top button