രചിൻ രവീന്ദ്ര ഒക്ടോബറിന്റെ താരം
ന്യൂഡൽഹി: ന്യൂസിലൻഡ് താരം രചിൻ രവീന്ദ്ര ഐസിസിയുടെ ഒക്ടോബർ മാസത്തെ മികച്ച കളിക്കാരൻ. ലോകകപ്പ് ലീഗ് ഘട്ടത്തിലെ മികച്ച പ്രകടനമാണു യുവതാരത്തെ നേട്ടത്തിനർഹനാക്കിയത്. ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയെയും ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിന്റണ്‍ ഡി കോക്കിനെയും മറികടന്നാണു രവീന്ദ്രയുടെ നേട്ടം. ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ പുറത്താകാതെ 123 റണ്‍സടിച്ച താരം, ഇതുവരെ 70.62 റണ്‍സ് ശരാശരിയിൽ 565 റണ്‍സ് നേടിയിട്ടുണ്ട്.
ആദ്യ ലോകകപ്പിൽ ഏറ്റവും കൂടുതൽ റണ്‍സ് നേടുന്ന താരമെന്ന നേട്ടവും 25 വയസിനുമുന്‍പ് ഒറ്റ ലോകകപ്പിൽ ഏറ്റവും കൂടുതൽ റണ്‍സ് നേടിയ താരമെന്ന സച്ചിൻ തെ ണ്ടുൽക്കറുടെ (523) റിക്കാർഡും ഈ കുതിപ്പിൽ രവീന്ദ്ര മറികടന്നു.
Source link