SPORTS

റിക്കാര്‍ഡ് അനുരാഗ്‌


കോ​​​യ​​​ന്പ​​​ത്തൂ​​​ർ: 38-ാമ​​​ത് ദേ​​​ശീ​​​യ ജൂ​​​ണി​​​യ​​​ർ അ​​​ത് ല​​​റ്റി​​​ക്സ് ചാ​​​ന്പ്യ​​​ൻ​​​ഷ​​​ി​​​പ്പി​​​ന്‍റെ ര​​​ണ്ടാം​​​ദി​​​നം കേ​​​ര​​​ള​​​ത്തി​​​ന് ര​​​ണ്ട് സ്വ​​​ർ​​​ണ​​​വും ര​​​ണ്ട് വെ​​​ള്ളി​​​യും. ര​​​ണ്ടാം​​​ദി​​​നം റി​​​ക്കാ​​​ർ​​​ഡ് സ്വ​​​ർ​​​ണം ഉ​​​ൾ​​​പ്പെ​​​ടെ നാ​​​ല് മെ​​​ഡ​​​ൽ അ​​​ക്കൗ​​​ണ്ടി​​​ലെ​​​ത്തി. ആ​​​ണ്‍കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​ണ്ട​​​ർ 20 വി​​​ഭാ​​​ഗം 100 മീ​​​റ്റ​​​റി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ സി.​​​വി. അ​​​നു​​​രാ​​​ഗ് റി​​​ക്കാ​​​ർ​​​ഡോ​​​ടെ സ്വ​​​ർ​​​ണ​​​ത്തി​​​ൽ മു​​​ത്തം​​​വ​​​ച്ചു. 2019ൽ ​​​ലൗ​​​പ്രീ​​​ത് സിം​​​ഗ് കു​​​റി​​​ച്ച 10.60 സെ​​​ക്ക​​​ൻ​​​ഡ് എ​​​ന്ന റി​​​ക്കാ​​​ർ​​​ഡ് 10.50 ആ​​​ക്കി അ​​​നു​​​രാ​​​ഗ് തി​​​രു​​​ത്തി. അ​​​ണ്ട​​​ർ 20 വി​​​ഭാ​​​ഗം പെ​​​ണ്‍കു​​​ട്ടി​​​ക​​​ളു​​​ടെ 100 മീ​​​റ്റ​​​റി​​​ൽ കേ​​​ര​​​ള​​​ത്തി​​​നാ​​​യി വി. ​​​നേ​​​ഹ വെ​​​ള്ളി സ്വ​​​ന്ത​​​മാ​​​ക്കി. 11.78 സെ​​​ക്ക​​​ൻ​​​ഡി​​​ൽ നേ​​​ഹ ഫി​​​നി​​​ഷിം​​​ഗ് ലൈ​​​ൻ ക​​​ട​​​ന്നു.

അ​​​ണ്ട​​​ർ 20 ആ​​​ണ്‍കു​​​ട്ടി​​​ക​​​ളു​​​ടെ 10 കി​​​ലോ​​​മീ​​​റ്റ​​​ർ റേ​​​സ് വാ​​​ക്കിം​​​ഗി​​​ലൂ​​​ടെ​​​യാ​​​യി​​​രു​​​ന്നു കേ​​​ര​​​ള​​​ത്തി​​​ന്‍റെ അ​​​ക്കൗ​​​ണ്ടി​​​ൽ ഇ​​​ന്ന​​​ലെ ആ​​​ദ്യ സ്വ​​​ർ​​​ണം എ​​​ത്തി​​​യ​​​ത്. ബി​​​ലി​​​ൻ ജോ​​​ർ​​​ജ് ആ​​​ന്േ‍റാ 42:45.25 സെ​​​ക്ക​​​ൻ​​​ഡി​​​ൽ മ​​​ത്സ​​​രം പൂ​​​ർ​​​ത്തി​​​യാ​​​ക്കി സ്വ​​​ർ​​​ണം ക​​​ഴു​​​ത്തി​​​ല​​​ണി​​​ഞ്ഞു. പെ​​​ണ്‍കു​​​ട്ടി​​​ക​​​ളു​​​ടെ അ​​​ണ്ട​​​ർ 18 ഷോ​​​ട്ട്പു​​​ട്ടി​​​ൽ കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി.​​​എ​​​സ്. അ​​​നു​​​പ്രി​​​യ വെ​​​ള്ളി നേ​​​ടി.16.70 മീ​​​റ്റ​​​ർ അ​​​നു​​​പ്രി​​​യ ഷോ​​​ട്ട് പാ​​​യി​​​ച്ചു.


Source link

Related Articles

Back to top button