‘സ്പാർട്ട’: മധ്യമേഖല-ബി ജേതാക്കള്‍
കൊച്ചി: സ്റ്റുഡന്റ് നഴ്സസ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ (എസ്എന്‍എ) 58-ാമത് സംസ്ഥാന കായികമേള ‘സ്പാര്‍ട്ട’ യില്‍ മധ്യമേഖല-ബി ജേതാക്കളായി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കൊച്ചിന് സ്പോര്‍ട്സ് അരീന, മഹാരാജാസ് കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ നടന്ന മത്സരങ്ങളില്‍ നോര്‍ത്ത് ഈസ്റ്റ് സോണ്‍ രണ്ടാം സ്ഥാനവും നോര്‍ത്ത് സോണ്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അലക്സ് ജോസ് (എംഒഎസ്സി കോളജ് ഓഫ് നഴ്സിംഗ്, കോലഞ്ചേരി സെന്‍ട്രല്‍ സോണ്‍-ബി), അരുണിമ സണ്ണി (ഹോളി ഫാമിലി സ്കൂള്‍ ഓഫ് നഴ്സിംഗ്, തൊടുപുഴ ഈസ്റ്റ് സോണ്‍) എന്നിവര്‍ വ്യക്തിഗത ചാമ്പ്യന്മാരായി.
വിജയികള്‍ക്ക് 26 മുതല്‍ ഡല്‍ഹിയില്‍ നടക്കുന്ന ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കാം. 1200ഓളം വിദ്യാര്‍ഥികള്‍ മേളയുടെ ഭാഗമായി. സമാപന സമ്മേളനത്തില്‍ എസ്എന്‍എ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം. അന്‍സല്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഉപദേശകന് പ്രഫ. ഡി. അനീഷ് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Source link