കോടതി കണ്ണുരുട്ടി
കൊളംബോ: ലോകകപ്പിലെ ദയനീയ പ്രകടനത്തെത്തുടര്‍ന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ പുറത്താക്കിയ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ കോടതി പുനഃസ്ഥാപിച്ചു. ലോകകപ്പില്‍ ഇന്ത്യക്കെതിരേ നേരിട്ട ദയനീയ തോല്‍വിക്ക് പിന്നാലെ ശ്രീലങ്കന്‍ കായിക മന്ത്രി റോഷന് രണസിംഗെയാണ് നടപടിയെടുത്തത്.
ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് പിരിച്ചുവിട്ട സര്‍ക്കാര്‍, മുന്‍ നായകന് അര്‍ജുന രണതുംഗെയുടെ നേതൃത്വത്തില്‍ ഇടക്കാല ഭരണസമിതിയെയും നിയോഗിച്ചിരുന്നു. എന്നാല്‍, ഇതിനെതിരേ ബോര്‍ഡ് പ്രസിഡന്റ് ഷമ്മി സില്‍വ കോടതിയെ സമീപിക്കുകയായിരുന്നു.
Source link