SPORTS

ലോ​​ക​​ക​​പ്പി​​ല്‍ ഇ​​ന്ത്യ​​യു​​ടെ കൊലവെറി!


‘എ​​ന്തൊ​​രു ഏ​​റ്…?’ ഇ​​പ്പോ​​ള്‍ നാ​​ട്ടി​​ലും വീ​​ട്ടി​​ലും ക്രി​​ക്ക​​റ്റ് ആ​​രാ​​ധ​​ക​​ര്‍ ആ​​ദ്യം പ​​റ​​യു​​ന്ന​​താ​​ണി​​ത്. വാ​​ലും ത​​ല​​യു​​മി​​ല്ലാ​​തെ ‘എ​​ന്തൊ​​രു ഏ​​റ്’ എ​​ന്നു​​മാ​​ത്രം പ​​റ​​ഞ്ഞാ​​ല്‍ ബാ​​ക്കി സം​​സാ​​രം ഇ​​ങ്ങ​​നെ: ‘അ​​തെ… മു​​ഹ​​മ്മ​​ദ് ഷ​​മി, മു​​ഹ​​മ്മ​​ദ് സി​​റാ​​ജ്, ജ​​സ്പ്രീ​​ത് ബും​​റ, ര​​വീ​​ന്ദ്ര ജ​​ഡേ​​ജ, കു​​ല്‍​ദീ​​പ് യാ​​ദ​​വ് എ​​ല്ലാ​​വ​​രും ചേ​​ര്‍​ന്ന് എ​​ന്തൊ​​രു ബൗ​​ളിം​​ഗാ​​ണ് ഇ​​ന്ത്യ​​ക്കാ​​യി ന​​ട​​ത്തു​​ന്ന​​ത് ’. ‘ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ 83ന് ​​പു​​റ​​ത്താ​​ക്കു​​മെ​​ന്ന് സ്വ​​പ്‌​​ന​​ത്തി​​ല്‍​പോ​​ലും വി​​ചാ​​രി​​ച്ചി​​ല്ല’ ഈ​​യൊ​​രു പ്ര​​യോ​​ഗം കൂ​​ടി ചേ​​രു​​മ്പോ​​ഴാ​​ണ് ആ ​​ച​​ര്‍​ച്ച പൂ​​ര്‍​ത്തി​​യാ​​കു​​ക. ‘വൈ ​​ദി​​സ് കൊ​​ല​​വെ​​റി’ എ​​ന്ന ത​​മി​​ഴ് സൂ​​പ്പ​​ര്‍ ഹി​​റ്റ് ഗാ​​നം ഓ​​ര്‍​മ​​യി​​ല്‍​നി​​ന്നു​​ണ​​ര്‍​ത്തു​​ന്ന മാ​​സ് ഓ​​ൾ റൗ​​ണ്ട് പ്ര​​ക​​ട​​ന​​മാ​​ണ് ഇ​​ന്ത്യ​​ന്‍ ക്രി​​ക്ക​​റ്റ് ടീം ​​ന​​ട​​ത്തു​​ന്ന​​ത്. 2023 ഐ​​സി​​സി ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ല്‍ ഓ​​രോ മ​​ത്സ​​ര​​ത്തി​​ലും ഇ​​ന്ത്യ​​ന്‍ ടീ​​മി​​ന്‍റെ കൊ​​ല​​വെ​​റി പ്ര​​ക​​ട​​ന​​മാ​​ണെ​​ന്ന​​താ​​ണ് വാ​​സ്ത​​വം. പ്രോ​​ട്ടീ​​സ് പൊ​​ട്ടി ടോ​​സ് നേ​​ടി​​യ ഇ​​ന്ത്യ ബാ​​റ്റിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ത്ത​​തോ​​ടെ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക തോ​​ല്‍​ക്കു​​മെ​​ന്ന് ഏ​​ക​​ദേ​​ശം ഉ​​റ​​പ്പാ​​യി​​രു​​ന്നു. കാ​​ര​​ണം, 2023 ലോ​​ക​​ക​​പ്പി​​ല്‍ ചേ​​സിം​​ഗി​​ല്‍ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക അ​​ത്ര​​യ്ക്ക് ദ​​യ​​നീ​​യ​​മാ​​ണ്. ഈ ​​ലോ​​ക​​ക​​പ്പി​​ല്‍ ചേ​​സിം​​ഗി​​ന് ഇ​​റ​​ങ്ങി​​യ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ പ്രോ​​ട്ടീ​​സ് നെ​​ത​​ര്‍​ല​​ന്‍​ഡ്‌​​സി​​നോ​​ട് 38 റ​​ണ്‍​സി​​നു തോ​​റ്റു. പാ​​ക്കി​​സ്ഥാ​​ന്‍റെ 271 വി​​ജ​​യ ല​​ക്ഷ്യം പി​​ന്തു​​ട​​ര്‍​ന്ന് ഒ​​രു വി​​ക്ക​​റ്റ് ജ​​യം മാ​​ത്രം നേ​​ടാ​​നാ​​ണ് പ്രോ​​ട്ടീ​​സി​​നു സാ​​ധി​​ച്ചത്. അ​​ങ്ങ​​നെ​​യു​​ള്ള ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ഇ​​ന്ത്യ മു​​ന്നോ​​ട്ടു​​വ​​ച്ച 327 എ​​ന്ന ല​​ക്ഷ്യ​​ത്തി​​നു മു​​ന്നി​​ല്‍ തോ​​റ്റ​​തി​​ല്‍ അ​​ദ്ഭു​​ത​​മി​​ല്ല. എ​​ന്നാ​​ല്‍, 27.1 ഓ​​വ​​റി​​ല്‍ വെ​​റും 83 റ​​ണ്‍​സി​​നു പു​​റ​​ത്താ​​യി പ്രോ​​ട്ടീ​​സ് എ​​ട്ടു​​നി​​ല​​യി​​ല്‍ പൊ​​ട്ടി​​യ​​താ​​ണ് ഏ​​വ​​രെ​​യും അ​​ദ്ഭു​​ത​​പ്പെ​​ടു​​ത്തി​​യ​​ത്. കാ​​ര​​ണം, ഈ ​​ലോ​​ക​​ക​​പ്പി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ (8) സെ​​ഞ്ചു​​റി നേ​​ടി​​യ ടീ​​മാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക. റ​​ണ്‍​റേ​​റ്റ് ഇനി മി​​ണ്ട​​രു​​ത് ഈ ​​ലോ​​ക​​ക​​പ്പി​​ല്‍ ഏ​​ഴാം റൗ​​ണ്ട് പോ​​രാ​​ട്ടം​​വ​​രെ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ റ​​ണ്‍​റേ​​റ്റ് ഉ​​ള്ള ടീ​​മാ​​യി​​രു​​ന്നു ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക. പോ​​യി​​ന്‍റി​​ല്‍ ഇ​​ന്ത്യ​​യു​​മാ​​യി തു​​ല്യ​​ത പാ​​ലി​​ക്കു​​മ്പോ​​ഴും ടേ​​ബി​​ളി​​ല്‍ ഒ​​ന്നാം സ്ഥാ​​നം ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക അ​​ല​​ങ്ക​​രി​​ച്ചി​​രു​​ന്നു. നെ​​ത​​ര്‍​ല​​ന്‍​ഡ്‌​​സി​​നോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ടി​​ട്ടു​​പോ​​ലും റ​​ണ്‍​റേ​​റ്റി​​ല്‍ പ്രോ​​ട്ടീ​​സി​​നെ വെ​​ല്ലാ​​ന്‍ ഇ​​ന്ത്യ​​ക്കു​​പോ​​ലും സാ​​ധി​​ക്കാ​​തി​​രു​​ന്ന സ​​മ​​യ​​മാ​​യി​​രു​​ന്നു അ​​ത്. എ​​ന്നാ​​ല്‍, ഇ​​നി ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ന്‍ ആ​​രാ​​ധ​​ക​​ര്‍ റ​​ണ്‍​റേ​​റ്റി​​നെ കു​​റി​​ച്ച് മി​​ണ്ടി​​ല്ല. എ​​ട്ടാം റൗ​​ണ്ട് (ഇ​​ന്ത്യ x ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക) മ​​ത്സ​​ര​​ത്തി​​നു മു​​മ്പ് +2.290 ആ​​യി​​രു​​ന്നു ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ന്‍ റ​​ണ്‍​റേ​​റ്റ്, ഇ​​ന്ത്യ​​യു​​ടേ​​ത് +2.102ഉം. ​​ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ മ​​ത്സ​​രം ക​​ഴി​​ഞ്ഞ​​തോ​​ടെ +1.376ലേ​​ക്ക് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ന്‍ റ​​ണ്‍​റേ​​റ്റ് പ​​തി​​ച്ചു. ഇ​​ന്ത്യ +2.456ലേ​​ക്ക് ഉ​​യ​​ര്‍​ന്നു. ഫ​​ല​​ത്തി​​ല്‍ ഈ ​​ലോ​​ക​​ക​​പ്പി​​ല്‍ +2 റ​​ണ്‍​റേ​​റ്റ് ഉ​​ള്ള ഏ​​ക ടീം ​​ഇ​​ന്ത്യ​​യാ​​യി മാ​​റി. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്‌​​ക്കെ​​തി​​രേ നേ​​ടി​​യ 243 റ​​ണ്‍​സ് ജ​​യം, അ​​വ​​ര്‍​ക്കെ​​തി​​രേ ഇ​​ന്ത്യ​​യു​​ടെ ഏ​​റ്റ​​വും വ​​ലി​​യ ജ​​യ​​മാ​​ണ്. ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ചി​​ത്ര​​ത്തി​​ല്‍ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ഏ​​റ്റ​​വും ചെ​​റി​​യ സ്‌​​കോ​​റാ​​ണ് ഇ​​ന്ത്യ​​ക്കെ​​തി​​രാ​​യ 83. 199, 191, 129, 55, 83

ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ 83നു ​​പു​​റ​​ത്താ​​ക്കി എ​​ന്ന​​ത് ഇ​​ന്ത്യ​​ന്‍ ബൗ​​ളിം​​ഗ് ക​​രു​​ത്തി​​ന്‍റെ ഏ​​റ്റ​​വും അ​​വ​​സാ​​ന​​ത്തെ ഉ​​ദാ​​ഹ​​ര​​ണം മാ​​ത്രം. ഈ ​​ലോ​​ക​​ക​​പ്പി​​ല്‍ ത​​ങ്ങ​​ളു​​ടെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ ഓ​​സ്‌​​ട്രേ​​ലി​​യ​​യെ 49.3 ഓ​​വ​​റി​​ല്‍ 199നു ​​പു​​റ​​ത്താ​​ക്കി​​യാ​​ണ് ഇ​​ന്ത്യ​​ന്‍ ബൗ​​ളിം​​ഗ് സം​​ഘം ത​​ങ്ങ​​ളു​​ടെ പോ​​രാ​​ട്ടം ആ​​രം​​ഭി​​ച്ച​​ത്. അ​​ഫ്ഗാ​​നി​​സ്ഥാ​​ന്‍ (272/8), ബം​​ഗ്ലാ​​ദേ​​ശ് (256/8) ടീ​​മു​​ക​​ളോ​​ട് മാ​​ത്ര​​മാ​​ണ് ഇ​​ന്ത്യ​​ന്‍ ബൗ​​ള​​ര്‍​മാ​​ര്‍ അ​​ല്പ​​മെ​​ങ്കി​​ലും മ​​മ​​ത കാ​​ണി​​ച്ച​​ത്. വ​​ന്യ​​മാ​​യി ആ​​ക്ര​​മി​​ക്കേ​​ണ്ട എ​​ന്നു മ​​ന​​സി​​ല്‍ ക​​രു​​തി​​യാ​​യി​​രി​​ക്കാം അ​​ത്ര​​ ക​​രു​​ത്ത​​ര​​ല്ലാ​​ത്ത അ​​ഫ്ഗാ​​നി​​സ്ഥാ​​നും ബം​​ഗ്ലാ​​ദേ​​ശി​​നും എ​​തി​​രേ ഇ​​ന്ത്യ ഇ​​റ​​ങ്ങി​​യ​​തെ​​ന്നു​​വേ​​ണം ക​​രു​​താ​​ന്‍. ഈ ​​ര​​ണ്ട് ടീ​​മു​​ക​​ള്‍ മാ​​ത്ര​​മാ​​ണ് ഇ​​ന്ത്യ​​യു​​ടെ ബൗ​​ളിം​​ഗി​​നെ അ​​തി​​ജീ​​വി​​ച്ച് 50 ഓ​​വ​​ര്‍ പൂ​​ര്‍​ത്തി​​യാ​​ക്കി ഓ​​ള്‍ ഔ​​ട്ട് ആ​​കാ​​തി​​രു​​ന്ന​​ത്. ഓ​​സ്‌​​ട്രേ​​ലി​​യ​​യെ 199നു ​​പു​​റ​​ത്താ​​ക്കി​​യ ഇ​​ന്ത്യ, പാ​​ക്കി​​സ്ഥാ​​നെ 191നും (42.5) ​​ഇം​​ഗ്ല​​ണ്ടി​​നെ 129നും (34.5) ​​ശ്രീ​​ല​​ങ്ക​​യെ 55നും (19.4) ​​ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യെ 83നും (27.1) ​​എ​​റി​​ഞ്ഞി​​ട്ടു. അ​​ഫ്ഗാ​​നും ബം​​ഗ്ലാ​​ദേ​​ശി​​നും പി​​ന്നാ​​ലെ ഈ ​​ലോ​​ക​​ക​​പ്പി​​ല്‍ ഇ​​ന്ത്യ​​ക്കെ​​തി​​രേ ഇ​​തു​​വ​​രെ 50 ഓ​​വ​​ര്‍ തി​​ക​​ച്ച് ബാ​​റ്റ് ചെ​​യ്ത മൂ​​ന്നാ​​മ​​ത് ടീം ​​ന്യൂ​​സി​​ല​​ന്‍​ഡാ​​ണ്. എ​​ന്നാ​​ല്‍, 273ല്‍ ​​കി​​വീ​​സ് ഓ​​ള്‍ ഔ​​ട്ട് ആ​​യി​​രു​​ന്നു. മു​​ഹ​​മ്മ​​ദ് ഷ​​മി (16 വി​​ക്ക​​റ്റ്), ജ​​സ്പ്രീ​​ത് ബും​​റ (15), ര​​വീ​​ന്ദ്ര ജ​​ഡേ​​ജ (14), കു​​ല്‍​ദീ​​പ് യാ​​ദ​​വ് (12), മു​​ഹ​​മ്മ​​ദ് സി​​റാ​​ജ് (10) എ​​ന്നി​​വ​​രാ​​ണ് ഇ​​ന്ത്യ​​ക്കാ​​യി എ​​തി​​രാ​​ളി​​ക​​ളു​​ടെ വി​​ക്ക​​റ്റ് പ്ര​​ധാ​​ന​​മാ​​യും പ​​ങ്കി​​ട്ടെ​​ടു​​ത്ത​​ത്. സെ​​മി, ഫൈ​​ന​​ല്‍ ലീ​​ഗ് റൗ​​ണ്ടി​​ല്‍ ന​​വം​​ബ​​ര്‍ 12 ഞാ​​യ​​റാ​​ഴ്ച നെ​​ത​​ര്‍​ല​​ന്‍​ഡ്‌​​സി​​നെ​​തി​​രേ​​യാ​​ണ് ഇ​​ന്ത്യ​​യു​​ടെ അ​​വ​​സാ​​ന മ​​ത്സ​​രം. എ​​തി​​രാ​​ളി​​ക​​ള്‍​ക്കെ​​തി​​രേ കൊ​​ല​​വെ​​റി​​യു​​മാ​​യി കു​​തി​​ച്ചു​​പാ​​യു​​ന്ന ഇ​​ന്ത്യ​​ക്ക് നോ​​ക്കൗ​​ട്ട് റൗ​​ണ്ടി​​ല്‍ കാ​​ലി​​ട​​റു​​മോ എ​​ന്ന​​തി​​നാ​​യാ​​ണ് വി​​മ​​ര്‍​ശ​​ക​​ര്‍ കാ​​ത്തി​​രി​​ക്കു​​ന്ന​​ത്. ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ലീ​​ഗ് റൗ​​ണ്ടി​​ല്‍ ഇ​​ന്ത്യ തു​​ട​​ര്‍​ച്ച​​യാ​​യി എ​​ട്ട് ജ​​യം നേ​​ടു​​ന്ന​​തും ച​​രി​​ത്ര​​ത്തി​​ല്‍ ആ​​ദ്യം. 1983ലും 2011​​ലും ഇ​​ന്ത്യ ലോ​​ക​​ക​​പ്പ് നേ​​ടി​​യ​​പ്പോ​​ള്‍ ലീ​​ഗ് റൗ​​ണ്ടി​​ല്‍ പ​​രാ​​ജ​​യം രു​​ചി​​ച്ചി​​രു​​ന്നു. നോ​​ക്കൗ​​ട്ടി​​ല്‍ ഇ​​ന്ത്യ​​ക്ക് ന​​ഷ്ട​​പ്പെ​​ടാ​​നേ​​റെ​​യു​​ണ്ടെ​​ന്ന് പാ​​ക് മു​​ന്‍​താ​​രം മി​​സ്ബ ഉ​​ള്‍ ഹ​​ഖ് മു​​ന്ന​​റി​​യി​​പ്പു ന​​ല്‍​കു​​ന്നു. അ​​തി​​നെ സാ​​ധൂ​​ക​​രി​​ക്കാ​​ന്‍ 2015, 2019 ലോ​​ക​​ക​​പ്പു​​ക​​ളാ​​ണ് അ​​ദ്ദേ​​ഹം ചൂ​​ണ്ടി​​ക്കാ​​ണി​​ക്കു​​ന്ന​​ത്. 2015, 2019 ലോ​​ക​​ക​​പ്പു​​ക​​ളി​​ല്‍ ലീ​​ഗ് റൗ​​ണ്ടി​​ല്‍ ഒ​​ന്നാം സ്ഥാ​​ന​​ക്കാ​​രാ​​യാ​​ണ് ഇ​​ന്ത്യ നോ​​ക്കൗ​​ട്ടി​​ല്‍ എ​​ത്തി​​യ​​ത്. ര​​ണ്ട് ത​​വ​​ണ​​യും സെ​​മി​​യി​​ല്‍ പു​​റ​​ത്താ​​യി. എ​​ന്നാ​​ൽ, 2023ല്‍ ​​ച​​രി​​ത്രം വ​​ഴി​​മാ​​റു​​മെ​​ന്നാ​​ണ് ഇ​​ന്ത്യ​​ന്‍ ആ​​രാ​​ധ​​ക​​രു​​ടെ ആ​​ത്മ​​വി​​ശ്വാ​​സം. അ​​ത്ര​​യ്ക്ക് ഹൈ​​പ്പാ​​ണ് ഓ​​രോ മ​​ത്സ​​ര​​ത്തി​​ലും രോ​​ഹി​​ത് ശ​​ര്‍​മ​​യും സം​​ഘ​​വും ഉ​​ണ്ടാ​​ക്കു​​ന്ന​​ത്.


Source link

Related Articles

Back to top button