SPORTS

പു​​​​കമ​​​​റ


ന്യൂ​​​​ഡ​​​​ൽ​​​​ഹി: വാ​​​​യു​​​​മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ പു​​​​ക​​​​മ​​​​ഞ്ഞ് നി​​​​റ​​​​ഞ്ഞ​​​​തി​​​​നാ​​​​ൽ ഇ​​​​ന്നു നടക്കേണ്ട ശ്രീ​​​​ല​​​​ങ്ക x ബം​​​​ഗ്ലാ​​​​ദേ​​​​ശ് മ​​​​ത്സ​​​​രം അ​​​​നി​​​​ശ്ചി​​​​ത​​​​ത്വ​​​​ത്തി​​​​ൽ. മ​​​​ത്സ​​​​രം ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​ന്‍റെ പ്രാ​​​​യോ​​​​ഗി​​​​ക​​​​ത​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ച് പ്ര​​​​മു​​​​ഖ ​​​​ശ്വാ​​​​സ​​​​കോ​​​​ശ​​​​രോ​​​​ഗ വി​​​​ദ​​​​ഗ്ധ​​​​ൻ ഡോ. ​​​​ര​​​​ൺ​​​​ദീ​​​​പ് ഗു​​​​ലേ​​​​റി​​​​യ​​​​യി​​​​ൽനി​​​​ന്ന് രാ​​​​ജ്യാ​​​​ന്ത​​​​ര ക്രി​​​​ക്ക​​​​റ്റ് കൗ​​​​ൺ​​​​സി​​​​ൽ ഉ​​​​പ​​​​ദേ​​​​ശം തേടി. ക​​​​ളി​​​​ക്കാ​​​​രു​​​​ടെ​​​​യും സം​​​​ഘാ​​​​ട​​​​ക​​​​രു​​​​ടെ​​​​യും മു​​​​റി​​​​ക​​​​ളി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ എ​​​​യ​​​​ർ​​​​പ്യൂ​​​​രി​​​​ഫ​​​​യ​​​​റു​​​​ക​​​​ളും വെ​​​​ള്ളം ത​​​​ളി​​​​ക്കാ​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് മ​​​​ലി​​​​നീ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ത് കു​​​​റ​​​​യ്ക്കു​​​​ള്ള ശ്ര​​​​മ​​​​വും ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ട്. 2023 ഏ​​​​ക​​​​ദി​​​​ന ക്രി​​​​ക്ക​​​​റ്റ് ലോ​​​​ക​​​​ക​​​​പ്പി​​​​ല്‍ നി​​​​ന്ന് പു​​​​റ​​​​ത്താ​​​​യ സ്ഥി​​​​തി​​​​ക്ക് നാ​​​​ട്ടി​​​​ലേ​​​​ക്കു മ​​​​ട​​​​ങ്ങും മു​​​​മ്പ് കി​​​​ട്ടാ​​​​വു​​​​ന്ന ജ​​​​യം നേ​​​​ടു​​​​ന്ന​​​​തി​​​​നാ​​​​ണ് ബം​​​​ഗ്ലാ​​​​ദേ​​​​ശ് ഇ​​​​റ​​​​ങ്ങു​​​​ന്ന​​​​ത്. ശ്രീ​​​​ല​​​​ങ്ക​​​​യാ​​​​ണെ​​​​ങ്കി​​​​ല്‍ ഒ​​​​രു ജ​​​​യ​​​​ത്തോ​​​​ടെ സെ​​​​മി​​​​യി​​​​ലേ​​​​ക്കു​​​​ള്ള വി​​​​ദൂ​​​​ര​​​​സാ​​​​ധ്യ​​​​ത നി​​​​ല​​​​നി​​​​ര്‍​ത്താ​​​​നു​​​​ള്ള ശ്ര​​​​മ​​​​ത്തി​​​​ലും. തോ​​​​റ്റാ​​​​ല്‍ ഇം​​​​ഗ്ല​​​​ണ്ട്, ബം​​​​ഗ്ലാ​​​​ദേ​​​​ശ് ടീ​​​​മു​​​​ക​​​​ള്‍​ക്കൊ​​​​പ്പം ശ്രീ​​​​ല​​​​ങ്ക​​​​യും പു​​​​റ​​​​ത്താ​​​​കും. തു​​​​ട​​​​ര്‍​ച്ച​​​​യാ​​​​യ ര​​​​ണ്ടു തോ​​​​ല്‍​വി​​​​ക​​​​ള്‍​ക്കു​​​​ശേ​​​​ഷം വി​​​​ജ​​​​യ​​​​പാ​​​​ത​​​​യി​​​​ലെ​​​​ത്താ​​​​നാ​​​​ണ് ല​​​​ങ്ക ല​​​​ക്ഷ്യം വ​​​​യ്ക്കു​​​​ന്ന​​​​ത്. ഏ​​​​ഴാം സ്ഥാ​​​​ന​​​​ത്തു​​​​ള്ള ല​​​​ങ്ക​​​​യ്ക്ക് നാ​​​​ലു പോ​​​​യി​​​​ന്‍റാ​​​​ണു​​​​ള്ള​​​​ത്. ചാ​​​​മ്പ്യ​​​​ന്‍​സ് ലീ​​​​ഗി​​​​നു​​​​ള്ള യോ​​​​ഗ്യ​​​​ത നി​​​​ല​​​​നി​​​​ര്‍​ത്താ​​​​നും ല​​​​ങ്ക​​​​യ്ക്ക് ജ​​​​യം വേ​​​​ണം.


Source link

Related Articles

Back to top button