സച്ചിനെ മറികടന്ന് കോഹ്ലി
ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി (49) എന്ന സച്ചിന് തെണ്ടുല്‍ക്കറിന്റെ റിക്കാര്‍ഡിനൊപ്പം എത്തുന്നതിനുള്ള ആരാധക കാത്തിരിപ്പ് നീണ്ടെങ്കിലും ശ്രീലങ്കയ്ക്കെതിരായ ഇന്നിംഗ്സിലൂടെ മറ്റൊരു റിക്കാര്‍ഡ് വിരാട് കോഹ്ലി സ്വന്തമാക്കി. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 1000 ഏകദിന റണ്‍സ് നേടുന്നതിന്റെ റിക്കാര്‍ഡില്‍ സച്ചിനെ കോഹ്ലി മറികടന്നു. ഏറ്റവും കൂടുതല്‍ തവണ കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍സ് എന്ന സച്ചിന്റെ (7) റിക്കാര്‍ഡാണ് കോഹ്ലി (8) മറികടന്നത്. 2017ല്‍ 76.84 ശരാശരിയില്‍ 1460 റണ്‍സ് നേടിയതാണ് ഇതുവരെയുള്ള ഒരു കലണ്ടര്‍ വര്‍ഷത്തില്‍ കോഹ്ലിയുടെ മികച്ച സ്കോറിംഗ്. 2023 കലണ്ടര്‍ വര്‍ഷത്തില്‍ 1000 ഏകദിന റണ്‍സ് പിന്നിടുന്ന മൂന്നാമത് ഇന്ത്യന്‍ ബാറ്ററാണ് കോഹ്ലി, 1054. ശുഭ്മാന്‍ ഗില്‍ (1426), രോഹിത് ശര്‍മ (1060) എന്നിവരാണ് ഈ നേട്ടം നേരത്തേ സ്വന്തമാക്കിയത്. ശ്രീലങ്കയുടെ പതും നിസാങ്ക (1108) മാത്രമാണ് 2023ല്‍ 1000 റണ്‍സ് പിന്നിട്ട മറ്റൊരു ബാറ്റർ. അതിവേഗം 26,000 രാജ്യാന്തര ക്രിക്കറ്റില്‍ അതിവേഗം 26,000 റണ്‍സ് എന്ന സച്ചിന്റെ റിക്കാര്‍ഡും കോഹ്ലി തിരുത്തിയത്. ലങ്കയ്ക്കെതിരായ ഇന്നിംഗ്സിനിടെ ഏകദിനത്തിൽ 13,500 റണ്‍സ് പിന്നിട്ട കോഹ്ലി, രാജ്യാന്തര ക്രിക്കറ്റില്‍ 26,000 റണ്‍സും കടന്നു. 567-ാം ഇന്നിംഗ്സിലാണ് കോഹ്ലി 26,000 റണ്‍സ് പിന്നിട്ടത്. 600 ഇന്നിംഗ്സില്‍ ഈ നേട്ടത്തിലെത്തിയ സച്ചിന്റെ റിക്കാര്‍ഡ് ഇതോടെ പഴങ്കഥയായി.
ലോകകപ്പില്‍ 1400 ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ 1400 റണ്‍സും കോഹ്ലി പിന്നിട്ടു. സച്ചിന് (2278), റിക്കിപോണ്ടിംഗ് (1743) എന്നിവരാണ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സുള്ള ബാറ്റര്‍മാര്‍. കോഹ്ലിക്ക് നിലവില്‍ 1440 റണ്‍സായി. അപൂര്‍വ ഗില്‍ ശുഭ്മാന്‍ ഗില്ലും വിരാട് കോഹ്ലിയും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ നേടിയ 189 റണ്‍സ് ഏകദിന ലോകകപ്പില്‍ ശ്രീലങ്കയ്ക്കെതിരേ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കൂട്ടുകെട്ടാണ്. 2019ല്‍ രോഹിത് ശര്‍മയും കെ.എല്‍. രാഹുലും ഒന്നാം വിക്കറ്റില്‍ 189 റണ്‍സ് നേടിയിരുന്നു. 90 കടന്ന ശേഷം സെഞ്ചുറി തികയ്ക്കാതെ ഗില്‍ പുറത്താകുന്നത് ഇതാദ്യമാണെന്നതും ശ്രദ്ധേയം. ശ്രേയസ് റിക്കാര്‍ഡ് ലങ്കയ്ക്കെതിരേ ഇന്ത്യയുടെ ഏറ്റവും ആക്രമണകാരിയായ ബാറ്റര്‍ ശ്രേയസ് അയ്യര്‍ ആയിരുന്നു. 146.43 സ്ട്രൈക്ക്റേറ്റില്‍ 56 പന്തില്‍ 82 റണ്‍സാണ് ശ്രേയസ് അയ്യര്‍ അടിച്ചുകൂട്ടിയത്. രാജ്യാന്ത ഏകദിനത്തില്‍ 2000 റണ്‍സ് ക്ലബ്ബിലും അയ്യര്‍ എത്തി. 49 ഇന്നിംഗ്സിലാണ് അയ്യറിന്റെ 2000 റണ്‍സ്. അതിവേഗം 2000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യക്കാരില്‍ മൂന്നാമനുമായി അദ്ദേഹം. ശുഭ്മാന്‍ ഗില്‍ (38 ഇന്നിംഗ്സില്‍), ശിഖര്‍ ധവാന് (48 ഇന്നിംഗ്സില്‍) എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍. ഇന്ത്യയില്‍ ഏകദിനത്തില്‍ 1000 റണ്‍സും ശ്രേയസ് അയ്യര്‍ പിന്നിട്ടു.
Source link