SPORTS

ശ്രീലങ്കയെ 302 റൺസിനു കീഴടക്കി ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് സെമി ഉറപ്പിച്ചു


മും​ബൈ: വാ​യുമ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ പേ​രി​ൽ ബി​സി​സി​ഐ ക​രി​മ​രു​ന്ന്പ്ര​യോ​ഗം വേ​ണ്ടെ​ന്നു​വ​ച്ചെ​ങ്കി​ലും ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളു​ടെ അ​ടി​യി​ൽ മും​ബൈ​യി​ൽ ല​ങ്ക​യു​ടെ പു​ക കണ്ടു. ആ​ദ്യം ബാ​റ്റു​കൊ​ണ്ടും പി​ന്നീ​ട് പ​ന്തു കൊ​ണ്ടും ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ശ്രീ​ല​ങ്ക ചാ​ന്പ​ൽ. ല​ങ്കാ​ദ​ഹ​നം അ​ര​ങ്ങേ​റി​യ ഐ​സി​സി ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ 302 റ​ൺ​സി​ന്‍റെ കൂ​റ്റ​ൻ ജ​യ​ത്തോ​ടെ ഇ​ന്ത്യ സെ​മി​യി​ലേ​ക്ക്. സ്കോ​ർ: ഇ​ന്ത്യ 50 ഓ​വ​റി​ൽ 357/8. ശ്രീ​ല​ങ്ക 19.4 ഓ​വ​റി​ൽ 55. അ​ഞ്ച് ഓ​വ​റി​ൽ 18 റ​ൺ​സ് വ​ഴ​ങ്ങി അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ മു​ഹ​മ്മ​ദ് ഷ​മി​യു​ടെ ബൗ​ളിം​ഗാ​ണ് ല​ങ്ക​യെ ചാ​ന്പ​ലാ​ക്കി​യ​ത്. ഷ​മി​യാ​ണ് പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ച്. അ​പ​രാ​ജി​ത​രാ​യി മു​ന്നേ​റു​ന്ന ഇ​ന്ത്യ, തു​ട​ർ​ച്ച​യാ​യ ഏ​ഴാം ജ​യ​ത്തോ​ടെ സെ​മി ഫൈ​ന​ൽ സ്ഥാ​നം ഉ​റ​പ്പി​ക്കുന്ന ആദ്യ ടീമായി. വി​രാ​ട് കോ​ഹ്‌​ലി 49-ാം ഏ​ക​ദി​ന സെ​ഞ്ചു​റി​ക്കാ​യു​ള്ള ആ​രാ​ധ​ക​രു​ടെ കാ​ത്തി​രി​പ്പ് നീ​ണ്ടെ​ങ്കി​ലും മും​ബൈ വാ​ങ്ക​ഡെ സ്റ്റേ​ഡി​യം അ​ട​ക്കി​വാ​ണ, സെ​ഞ്ചു​റി​യോ​ളം ക​രു​ത്തു​ള്ള ഇ​ന്നിം​ഗ്‌​സു​മാ​യി കിം​ഗ് കോ​ഹ്‌​ലി​യു​ടെ റ​ണ്‍ നൃ​ത്തം. സെ​ഞ്ചു​റി​യോ​ളം​പോ​ന്ന ഇ​ന്നിം​ഗ്‌​സു​മാ​യി ശു​ഭ്മാ​ന്‍ ഗി​ല്ലും ക​ളം നി​റ​ഞ്ഞ​പ്പോ​ള്‍ ഇ​ന്ത്യ​യു​ടെ ഐ​സി​സി ഏ​ക​ദി​ന ലോ​ക​ക​പ്പ് സെ​മി സ്വ​പ്‌​നം മൂ​ന്ന് മ​ത്സ​രം ബാ​ക്കി​നി​ല്‍​ക്കേ സ​ഫ​ലം. ഗി​ല്‍ 92 പ​ന്തി​ല്‍ 92ഉം ​കോ​ഹ്‌​ലി 94 പ​ന്തി​ല്‍ 88ഉം ​റ​ണ്‍​സ് നേ​ടി. തൊ​ട്ടു​പി​ന്നാ​ലെ വി​മ​ര്‍​ശ​ന ശ​ര​ങ്ങ​ള്‍ ത​ല്ലി​ത്ത​ക​ര്‍​ക്കു​ന്ന ഇ​ന്നിം​ഗ്‌​സു​മാ​യി ശ്രേ​യ​സ് അ​യ്യ​റി​ന്‍റെ ക​ട​ന്നാ​ക്ര​മ​ണംകൂ​ടി​ ചേ​ര്‍​ന്ന​തോ​ടെ ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രേ ഇ​ന്ത്യ 50 ഓ​വ​റി​ല്‍ അ​ടി​ച്ചു​കൂ​ട്ടി​യ​ത് എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 357 റ​ണ്‍​സ്. ഗി​ല്‍-​ കോ​ഹ്‌​ലി ടോ​സ് ന​ഷ്ട​പ്പെ​ട്ട് ക്രീ​സി​ലെ​ത്തി​യ ഇ​ന്ത്യ​ക്കാ​യി ഇ​ന്നിം​ഗ്‌​സി​ലെ ആ​ദ്യ പ​ന്ത് ബൗ​ണ്ട​റി ക​ട​ത്തി രോ​ഹി​ത് ശ​ര്‍​മ മി​ക​ച്ച തു​ട​ക്കം ന​ല്‍​കി. എ​ന്നാ​ല്‍, തൊ​ട്ട​ടു​ത്ത പ​ന്തി​ല്‍ ദി​ല്‍​ഷ​ന്‍ മ​ദു​ശ​ങ്ക രോ​ഹി​ത്തി​ന്‍റെ വി​ക്ക​റ്റ് തെ​റിപ്പി​ച്ചു. എ​ന്നാ​ല്‍, ര​ണ്ടാം വി​ക്ക​റ്റി​ല്‍ ശു​ഭ്മാ​ന്‍ ഗി​ല്ലും വി​രാ​ട് കോ​ഹ്‌​ലി​യും ചേ​ര്‍​ന്ന് ഇ​ന്ത്യ​യെ മു​ന്നോ​ട്ട് ന​യി​ച്ചു. ര​ണ്ടാം വി​ക്ക​റ്റി​ല്‍ ഇ​രു​വ​രും ചേ​ര്‍​ന്ന് 179 പ​ന്തി​ല്‍ 189 റ​ണ്‍​സ് അ​ടി​ച്ചുകൂ​ട്ടി. ഗി​ല്ലി​ന്‍റെ തു​ട​ക്കം പ​തു​ക്കെ​യാ​യി​രു​ന്നു. അ​തി​നു​കൂ​ടി കോ​ഹ്‌​ലി ആ​ക്ര​മി​ച്ചു. നേ​രി​ട്ട 50-ാം പ​ന്തി​ല്‍ കോ​ഹ്‌​ലി അ​ര്‍​ധ​ശ​ത​ക​ത്തി​ല്‍. തൊ​ട്ടു​പി​ന്നാ​ലെ ഗി​ല്ലും അ​ര്‍​ധ​സെ​ഞ്ചു​റി​യി​ലെ​ത്തി. നേ​രി​ട്ട 55-ാം പ​ന്തി​ലാ​യി​രു​ന്നു ഗി​ല്ലി​ന്‍റെ അ​ര്‍​ധ​സെ​ഞ്ചു​റി. ര​ണ്ട് സി​ക്‌​സും 11 ഫോ​റും അ​ട​ക്കം 91 പ​ന്തി​ല്‍ 92 റ​ണ്‍​സെ​ടു​ത്ത് സെ​ഞ്ചു​റി​യി​ലേ​ക്ക് കു​തി​ക്കു​ക​യാ​യി​രു​ന്ന ശു​ഭ്മാ​ന്‍ ഗി​ല്‍ മ​ദു​ശ​ങ്ക​യു​ടെ പ​ന്തി​ല്‍ അ​പ്പ​ര്‍ ക​ട്ടി​നു​ശ്ര​മി​ച്ച് വി​ക്ക​റ്റി​നു പി​ന്നി​ല്‍ കു​ശാ​ല്‍ മെ​ന്‍​ഡി​സി​നു ക്യാ​ച്ച് ന​ല്‍​കി മ​ട​ങ്ങി. അ​ര്‍​ഹി​ച്ച സെ​ഞ്ചു​റി​യാ​ണ് എ​ട്ട് റ​ണ്‍​സ് അ​ക​ലെ ഗി​ല്ലി​നു ന​ഷ്ട​പ്പെ​ട്ട​ത്. മൂ​ന്ന് റ​ണ്‍​സി​ന്‍റെ ഇ​ട​വേ​ള​യി​ല്‍ കോ​ഹ്‌​ലി​യും അ​നാ​വ​ശ്യ ഷോ​ട്ടി​ല്‍ പു​റ​ത്ത്. ഇ​തി​ഹാ​സ താ​രം സ​ച്ചി​ന്‍ തെ​ണ്ടു​ല്‍​ക്ക​റി​ന്‍റെ 49 ഏ​ക​ദി​ന സെ​ഞ്ചു​റി എ​ന്ന റി​ക്കാ​ര്‍​ഡി​നൊ​പ്പ​മെ​ത്താ​ന്‍ 12 റ​ണ്‍​സ്‌​കൂ​ടി വേ​ണ്ടി​യി​രി​ക്കേ മ​ദു​ശ​ങ്ക​യു​ടെ പ​ന്തി​ല്‍ കോ​ഹ്‌​ലി​യും മ​ട​ങ്ങി, 94 പ​ന്തി​ല്‍ 11 ഫോ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ 88 റ​ണ്‍​സ്. അ​തോ​ടെ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 193 എ​ന്ന​ നി​ല​യി​ലാ​യി​രു​ന്ന ഇ​ന്ത്യ മൂ​ന്നി​ന് 196.

ശ്രേ​യ​സ് വെ​ടി​ക്കെ​ട്ട് നാ​ലാം ന​മ്പ​റി​ല്‍ ഫോം ​ക​ണ്ടെ​ത്താ​ന്‍ വി​ഷ​മി​ക്കു​ക​യാ​യി​രു​ന്ന ശ്രേ​യ​സ് അ​യ്യ​റി​ന്‍റെ വെ​ടി​ക്കെ​ട്ടാ​യി​രു​ന്നു തു​ട​ര്‍​ന്ന് വാ​ങ്ക​ഡേ​യി​ൽ. 36 പ​ന്തി​ല്‍ അ​ര്‍​ധ​സെ​ഞ്ചു​റി പി​ന്നി​ട്ട ശ്രേ​യ​സ് അ​യ്യ​ര്‍ 56 പ​ന്തി​ല്‍ ആ​റ് സി​ക്‌​സും മൂ​ന്ന് ഫോ​റും അ​ട​ക്കം 82 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി. 24 പ​ന്തി​ല്‍ 35 റ​ണ്‍​സു​മാ​യി ര​വീ​ന്ദ്ര ജ​ഡേ​ജ​യും ശ്രേ​യ​സി​ന് മി​ക​ച്ച പി​ന്തു​ണ ന​ല്‍​കി. അ​തോ​ടെ ഇ​ന്ത്യ​ന്‍ സ്‌​കോ​ര്‍ 357ല്‍ ​എ​ത്തി. കെ.​എ​ൽ. രാ​ഹു​ല്‍ (21), സൂ​ര്യ​കു​മാ​ര്‍ യാ​ദ​വ് (12) എ​ന്നി​വ​ര്‍​ക്ക് മി​ക​ച്ച ഇ​ന്നിം​ഗ്‌​സ് കാ​ഴ്ച​വ​യ്ക്കാ​ന്‍ സാ​ധി​ച്ചി​ല്ല. ശ്രീ​ല​ങ്ക​യു​ടെ ദി​ല്‍​ഷ​ന്‍ മ​ദു​ശ​ങ്ക 10 ഓ​വ​റി​ല്‍ 80 റ​ണ്‍​സ് വ​ഴ​ങ്ങി അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി. ഷ​മി-ബും​റ-സി​റാ​ജ് 358 റ​ണ്‍​സ് എ​ന്ന കൂ​റ്റ​ന്‍ ല​ക്ഷ്യ​ത്തി​നാ​യി ക്രീ​സി​ലെ​ത്തി​യ ശ്രീ​ല​ങ്ക​യെ ആ​ദ്യ സ്‌​പെ​ല്ലി​ല്‍​ത്ത​ന്നെ ഇ​ന്ത്യ​ന്‍ പേ​സ​ര്‍​മാ​രാ​യ ജ​സ്പ്രീ​ത് ബും​റ​യും മു​ഹ​മ്മ​ദ് സി​റാ​ജും എ​റി​ഞ്ഞു​ട​ച്ചു. 3.1 ഓ​വ​റി​ല്‍ മൂ​ന്ന് റ​ണ്‍​സ് എ​ടു​ക്കു​ന്ന​തി​നി​ടെ നാ​ല് ല​ങ്ക​ന്‍ വി​ക്ക​റ്റു​ക​ള്‍ ആ​ദ്യ സ്‌​പെ​ല്ലി​ല്‍ വീ​ണു. 1.5 ഓ​വ​റി​ല്‍ റ​ണ്‍ വ​ഴ​ങ്ങാ​തെ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി​യ സി​റാ​ജാ​യി​രു​ന്നു സിം​ഹ​ള​വീ​ര്യം ഇ​ല്ലാ​താ​ക്കി​യ​ത്. ബൗ​ളിം​ഗ് ചെ​യ്ഞ്ചാ​യി എ​ത്തി​യ മു​ഹ​മ്മ​ദ് ഷ​മി​യും ല​ങ്ക​ക്കാ​രെ എ​റി​ഞ്ഞോ​ടി​ച്ചു. ഷ​മി​യു​ടെ ആ​ദ്യ ഓ​വ​റി​ല്‍ അ​ടു​ത്ത​ടു​ത്ത പ​ന്തി​ല്‍ ച​രി​ത് അ​സ​ല​ങ്ക​യും (1), ദു​ഷ​ന്‍ ഹേ​മ​ന്ത​യും (0) പു​റ​ത്ത്. മെ​യ്ഡ​ന്‍ ഓ​വ​റി​ല്‍ ര​ണ്ട് വി​ക്ക​റ്റാ​ണ് ഷ​മി വീ​ഴ്ത്തി​യ​ത്. അ​തോ​ടെ 9.4 ഓ​വ​റി​ല്‍ 14/6 എ​ന്ന ദ​യ​നീ​യാ​വ​സ്ഥ​യി​ലാ​യി ശ്രീ​ല​ങ്ക. ഓ​പ്പ​ണ​ര്‍​മാ​രാ​യ പ​തും നി​സാ​ങ്ക, ദി​മു​ത് ക​രു​ണ​ര​ത്‌​നെ എ​ന്നി​വ​ര​ട​ക്കം മൂ​ന്ന് ഗോ​ള്‍​ഡ​ന്‍ ഡക്കാ​ണ് ല​ങ്ക​ന്‍ ഇ​ന്നിം​ഗ്‌​സി​ല്‍ പി​റ​ന്ന​ത്. തു​ട​ർ​ന്ന് മൂ​ന്ന് വി​ക്ക​റ്റ് കൂ​ടി പി​ഴു​ത ഷ​മി ഈ ​ലോ​ക​ക​പ്പി​ൽ ര​ണ്ടാം അ​ഞ്ച് വി​ക്ക​റ്റ് നേ​ട്ടം ആ​ഘോ​ഷി​ച്ചു. 2023 ലോ​ക​ക​പ്പി​ൽ മൂ​ന്ന് മ​ത്സ​രം മാ​ത്രം ക​ളി​ച്ച ഷ​മി ര​ണ്ട് അ​ഞ്ച് വി​ക്ക​റ്റും ഒ​രു നാ​ല് വി​ക്ക​റ്റ് നേ​ട്ട​വും ഉ​ൾ​പ്പെ​ടെ 14 പേ​രെ ഇ​തു​വ​രെ പു​റ​ത്താ​ക്കി. സിറാജ് മൂന്നും ബുംറ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി. ഷമിയിസം… ഇ​ന്ത്യ​ക്കാ​യി ഏ​ക​ദി​ന ലോ​ക​ക​പ്പ് ക്രിക്കറ്റില്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കു​ന്ന ബൗ​ള​റെ​ന്ന നേ​ട്ടം ഇ​നി മു​ഹ​മ്മ​ദ് ഷ​മി​യു​ടെ പേ​രി​ൽ. ഇ​ന്ന​ലെ ശ്രീ​ല​ങ്ക​ന്‍ ബാ​റ്റ​ര്‍ ര​ജി​ത​യു​ടെ വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ള്‍ ഷ​മി​യു​ടെ ലോ​ക​ക​പ്പ് വി​ക്ക​റ്റ് നേ​ട്ടം 45 ആ​യി (13 മ​ത്സ​രം). 23 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 44 വി​ക്ക​റ്റ് നേ​ടി​യ സ​ഹീ​ര്‍ ഖാ​ൻ, 33 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 44 വി​ക്ക​റ്റ് നേ​ടി​യ ജ​വ​ഗ​ല്‍ ശ്രീ​നാ​ഥ് എ​ന്നി​വ​ര്‍ കൈ​വ​ശം വ​ച്ചി​രു​ന്ന റി​ക്കാ​ര്‍​ഡാ​ണ് ഷ​മി തി​രു​ത്തി​യ​ത്. ഏ​ക​ദി​ന​ത്തി​ൽ ഇ​ന്ത്യ​ക്കാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ അ​ഞ്ച് വി​ക്ക​റ്റ് പ്ര​ക​ട​നം എ​ന്ന നേ​ട്ട​ത്തി​ലും ഷ​മി എ​ത്തി.


Source link

Related Articles

Back to top button