SPORTS

ദേ​ശീ​യ ഗെ​യിം​സ്: സ​ജ​ൻ പ്രകാശിന് ഇ​ര​ട്ട റി​ക്കാ​ർ​ഡ്


പ​നാ​ജി: 37-ാമ​ത് ദേ​ശീ​യ ഗെ​യിം​സി​ല്‍ കേ​ര​ള​ത്തി​ന് ഇ​ന്ന​ലെ സു​വ​ര്‍​ണ ദി​നം. നീ​ന്തി​യും തു​ഴ​ഞ്ഞും ചാ​ടി​യും കേ​ര​ളം ഇ​ന്ന​ലെ അ​ഞ്ച് സ്വ​ര്‍​ണ​വും ര​ണ്ട് വെ​ള്ളി​യും നാ​ല് വെ​ങ്ക​ല​വും ഉ​ള്‍​പ്പെ​ടെ 11 മെ​ഡ​ല്‍ സ്വ​ന്ത​മാ​ക്കി. തു​ഴ​ച്ചി​ലി​ലൂ​ടെ​യാ​ണ് കേ​ര​ളം ഇ​ന്ന​ലെ മെ​ഡ​ല്‍ വേ​ട്ട​യ്ക്ക് തു​ട​ക്ക​മി​ട്ട​ത്. ര​ണ്ട് സ്വ​ര്‍​ണ​വും ഒ​രു വെ​ങ്ക​ല​വും തു​ഴ​യെ​റി​ഞ്ഞ് നേ​ടി. പു​രു​ഷ​ന്‍​മാ​രു​ടെ നീ​ന്ത​ലി​ല്‍ 200 മീ​റ്റ​ര്‍ ബ​ട്ട​ര്‍​ഫ്ളൈ​യി​ല്‍ സ​ജ​ന്‍ പ്ര​കാ​ശ് മീ​റ്റ് റി​ക്കാ​ര്‍​ഡോ​ടെ (1:59.38 സെ​ക്ക​ന്‍​ഡ്) സ്വ​ര്‍​ണം നീ​ന്തി​യെ​ടു​ത്തു. മീ​റ്റി​ല്‍ സ​ജ​ന്‍റെ ര​ണ്ടാം റി​ക്കാ​ര്‍​ഡാ​ണ്.

വ​നി​ത​ക​ളു​ടെ ട്രി​പ്പി​ള്‍​ജം​പി​ല്‍ എ​ൻ.​വി. ഷീ​ന സ്വ​ര്‍​ണ​വും ന​യ​ന ജെ​യിം​സ് വെ​ള്ളി​യും ക​ര​സ്ഥ​മാ​ക്കി. പോ​ള്‍ വാ​ള്‍​ട്ടി​ല്‍ മ​രി​യ ജ​യ്സ​ണ്‍ വെ​ള്ളി ക​ര​സ്ഥ​മാ​ക്കി. 4×400 മീ​റ്റ​ര്‍ റി​ലേ​യി​ല്‍ കേ​ര​ള​ത്തി​ന്‍റെ പു​രു​ഷ വ​നി​താ ടീ​മു​ക​ള്‍ വെ​ങ്ക​ലമണിഞ്ഞു. ബീ​ച്ച് ഫു​ട്ബോ​ള്‍ ഫൈ​ന​ലി​ല്‍ 7-5ന് ​ഗോ​വ​യെ ത​ക​ര്‍​ത്ത് കേ​ര​ളം സ്വ​ര്‍​ണത്തിൽ മുത്തമിട്ടു.


Source link

Related Articles

Back to top button