ഡല്‍ഹിയിലും മുംബൈയിലും നോ കരിമരുന്ന്…
മുംബൈ: ഐസിസി ഏകദിന ലോകകപ്പ് മത്സരങ്ങള്‍ക്കിടെ അരങ്ങേറുന്ന കരിമരുന്ന് കലാപ്രകടനങ്ങളോട് മുഖംതിരിച്ച് ന്യൂഡല്‍ഹിയും മുംബൈയും. ഇരു നഗരങ്ങളിലെയും മത്സരങ്ങളില്‍ ഇനി കരിമരുന്ന് കലാപ്രകടനങ്ങള്‍ ഉണ്ടായിരിക്കില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചു. ഈ നഗരങ്ങളില്‍ വര്‍ധിച്ചുവരുന്ന വായുമലിനീകരണത്തിന്റെ അടിസ്ഥാനത്തിലാണ് കരിമരുന്ന് പ്രകടനങ്ങള്‍ ഒഴിവാക്കാന്‍ ഐസിസിയുടെ സമ്മതത്തോടെ ബിസിസിഐ തീരുമാനിച്ചത്.
ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഇന്ന് മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ മത്സരമുണ്ട്. ഏഴിന് ഓസ്ട്രേലിയയും അഫ്ഗാനിസ്ഥാനും തമ്മിലാണ് മുംബൈയിലെ മറ്റൊരു ഗ്രൂപ്പ് പോരാട്ടം. ആദ്യ സെമിയും മുംബൈയിലാണ്. ആറിന് നടക്കുന്ന ബംഗ്ലാദേശ് x ശ്രീലങ്ക പോരാട്ടമാണ് ഡല്‍ഹിയില്‍ ഇനി ശേഷിക്കുന്ന ഏക മത്സരം.
Source link