SPORTS

തെ​​രു​​വി​​ല്‍ മുഖംമറച്ച് സൂ​​ര്യ​​കുമാറിന്‍റെ ഇ​​ന്‍റ​​ര്‍​വ്യു


മും​​ബൈ: മും​​ബൈ തെ​​രു​​വി​​ല്‍ കാ​​മ​​റ​​യു​​മാ​​യി ഇ​​ന്ത്യ​​ന്‍ ക്രി​​ക്ക​​റ്റ് താ​​രം സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വ് എ​​ത്തു​​മെ​​ന്ന് ആ​​രെ​​ങ്കി​​ലും പ്ര​​തീ​​ക്ഷി​​ക്കു​​മോ…? ഇ​​ല്ലെ​​ന്നു​​ത്ത​​രം… എ​​ന്നാ​​ൽ, കൈ​​യി​​ലെ ടാ​​റ്റു കാ​​ണാ​​തി​​രി​​ക്കാ​​ന്‍ ഫു​​ള്‍​സ്ലീ​​വ് ഷ​​ര്‍​ട്ടും മു​​ഖം മ​​ന​​സി​​ലാ​​കാ​​തി​​രി​​ക്കാ​​ന്‍ മാ​​സ്‌​​കും തൊ​​പ്പി​​യും എ​​ല്ലാം അ​​ണി​​ഞ്ഞ് കാ​​മ​​റു​​യ​​മാ​​യി സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വ് മും​​ബൈ തെ​​രു​​വി​​ലെ​​ത്തി. ഇ​​ന്ത്യ​​ന്‍ ക്രി​​ക്ക​​റ്റ് ടീ​​മി​​ല്‍ ഏ​​റ്റ​​വും ഇ​​ഷ്ട​​മു​​ള്ള താ​​രം ആ​​രാ​​ണെ​​ന്ന ചോ​​ദ്യ​​വു​​മാ​​യി ആ​​രാ​​ധ​​ക​​രു​​ടെ അ​​ഭി​​പ്രാ​​യം തേ​​ടി. വി​​രാ​​ട് കോ​​ഹ്‌​​ലി, മു​​ഹ​​മ്മ​​ദ് സി​​റാ​​ജ്, രോ​​ഹി​​ത് ശ​​ര്‍​മ എ​​ന്നി​​വ​​രെ ഇ​​ഷ്ട​​മാ​​ണെ​​ന്ന് ആ​​രാ​​ധ​​ക​​രി​​ല്‍ ചി​​ല​​ര്‍ പ​​റ​​ഞ്ഞു. സൂ​​ര്യ​​കു​​മാ​​റി​​നെ കൂ​​ടു​​ത​​ല്‍ ഉ​​പ​​യോ​​ഗി​​ക്ക​​ണ​​മെ​​ന്നാ​​യി​​രു​​ന്നു ഒ​​രു ആ​​രാ​​ധ​​ക​​ന്‍റെ ആ​​വ​​ശ്യം.

ഏ​​റ്റ​​വും ഒ​​ടു​​വി​​ല്‍ മു​​ഖം​​മൂ​​ടി അ​​ഴി​​ച്ച് നി​​ങ്ങ​​ള്‍ സം​​സാ​​രി​​ക്കു​​ന്ന​​ത് സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വി​​നോ​​ടാ​​ണെ​​ന്ന് അ​​റി​​യി​​ച്ച​​ശേ​​ഷ​​മാ​​ണ് താ​​രം മ​​ട​​ങ്ങി​​യ​​ത്. ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ല്‍ ഇ​​ന്ത്യ ഇ​​ന്ന് തു​​ട​​ര്‍​ച്ച​​യാ​​യ ഏ​​ഴാം ജ​​യം തേ​​ടി ശ്രീ​​ല​​ങ്ക​​യ്‌​​ക്കെ​​തി​​രേ ഇ​​റ​​ങ്ങും. മും​​ബൈ വാ​​ങ്ക​​ഡെ സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് മ​​ത്സ​​രം.


Source link

Related Articles

Back to top button