ഇന്റർ ഒന്നിൽ
മിലാൻ: ഇറ്റാലിയൻ സിരി എ ഫുട്ബോളിൽ ഇന്റർ മിലാൻ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. മാർകസ് തുറാം 81-ാം മിനിറ്റിൽ നേടിയ ഗോളിൽ ഇന്റർ മിലാൻ 1-0ന് എഎസ് റോമയെ തോൽപ്പിച്ചു. ജയത്തോടെ ഇന്റർ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 10 കളിയിൽ ഇന്ററിന് 25 പോയിന്റും ഇത്രതന്നെ മത്സരങ്ങളിൽ യുവന്റസിന് 23 പോയിന്റുമാണ്. 22 പോയിന്റുള്ള എസി മിലാനാണു മൂന്നാമത്.
മറ്റൊരു മത്സരത്തിൽ എസി മിലാനെ നാപ്പോളി 2-2നു സമനിലയിൽ കുരുക്കി. രണ്ടു ഗോളിനു മുന്നിൽനിന്നശേഷമാണു മിലാൻ സമനില വഴങ്ങിയത്. രണ്ടു ഗോളും ഒലിവർ ജിറുവാണ് (22’, 31’) നേടിയത്. മാത്യോ പോളിറ്റാനോ (50’), ജിയകോമ റാസ്പഡോറി (63’) എന്നിവരാണു നാപ്പോളിക്കായി തിരിച്ചടിച്ചത്.
Source link