SPORTS

ബാ​ല​ന്‍ ദി ​ഓ​ര്‍ നൈ​റ്റ്


പാ​രീ​സ്: ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ഫു​ട്‌​ബോ​ള​റി​നു​ള്ള 2023 ബാ​ല​ന്‍ ദി ​ഓ​ര്‍ പു​ര​സ്‌​കാ​ര ജേ​താ​വി​നെ ഈ ​രാ​ത്രി അ​റി​യാം. ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി 11.30ന് ​ആ​രം​ഭി​ക്കു​ന്ന ച​ട​ങ്ങി​ന്‍റെ അ​വ​സാ​ന​ത്തോ​ടെ ലോ​ക ഫു​ട്‌​ബോ​ള​റി​നെ പ്ര​ഖ്യാ​പി​ക്കും. പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ ഏ​റ്റ​വും മി​ക​ച്ച താ​ര​ത്തി​നു​ള്ള ബാ​ല​ന്‍ ദി ​ഓ​റി​നൊ​പ്പം വ​നി​ത​ക​ള്‍​ക്കു​ള്ള ബാ​ല​ന്‍ ദി ​ഓ​ര്‍ ഫെ​മി​നി​ൻ, ഏ​റ്റ​വും മി​ക​ച്ച പു​രു​ഷ ഗോ​ള്‍ കീ​പ്പ​റി​നു​ള്ള യാ​ഷി​ന്‍ ട്രോ​ഫി, ഏ​റ്റ​വും മി​ക​ച്ച അ​ണ്ട​ര്‍ 21 പു​രു​ഷ താ​ര​ത്തി​നു​ള്ള കോ​പ്പ ട്രോ​ഫി എ​ന്നി​വ​യും സ​മ്മാ​നി​ക്കും. മെ​സി വീ​ണ്ടും ? 2022 ഓ​ഗ​സ്റ്റ് ഒ​ന്ന് മു​ത​ല്‍ 2023 ജൂ​ലൈ 31 വ​രെ​യു​ള്ള പ്ര​ക​ട​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബാ​ല​ന്‍ ദി ​ഓ​ര്‍ സ​മ്മാ​നി​ക്കു​ന്ന​ത്. പോ​ര്‍​ച്ചു​ഗ​ല്‍ സൂ​പ്പ​ര്‍ താ​രം ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ 2003നു​ശേ​ഷം ബാ​ല​ന്‍ ദി ​ഓ​ര്‍ പു​ര​സ്‌​കാ​ര നോ​മി​നേ​ഷ​ന്‍ പ​ട്ടി​ക​യി​ല്‍ ഇ​ല്ലാ​ത്ത വ​ര്‍​ഷ​മാ​ണി​തെ​ന്ന​തും ശ്ര​ദ്ധേ​യം. ഏ​ഴ് ത​വ​ണ ബാ​ല​ന്‍ ദി ​ഓ​ര്‍ സ്വ​ന്ത​മാ​ക്കി​യ ല​യ​ണ​ല്‍ മെ​സി​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ഈ ​പു​ര​സ്‌​കാ​രം നേ​ടി​യ​തി​ന്‍റെ റി​ക്കാ​ര്‍​ഡ് പേ​രി​ലു​ള്ള താ​രം. 2023 ബാ​ല​ന്‍ ദി ​ഓ​റും മെ​സി സ്വ​ന്ത​മാ​ക്കി റി​ക്കാ​ര്‍​ഡ് പു​തു​ക്കു​മോ എ​ന്ന​തി​നാ​യാ​ണ് ആ​രാ​ധ​ക​രു​ടെ കാ​ത്തി​രി​പ്പ്. 2022 ഓ​ഗ​സ്റ്റ് ഒ​ന്ന് മു​ത​ലു​ള്ള പ്ര​ക​ട​നം വി​ല​യി​രു​ത്തി​യാ​ല്‍ ല​യ​ണ​ല്‍ മെ​സി ബാ​ല​ന്‍ ദി ​ഓ​ര്‍ സ്വ​ന്ത​മാ​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. കാ​ര​ണം, ഇ​ക്കാ​ല​യ​ള​വി​ലാ​ണ് 2022 ഫി​ഫ ഖ​ത്ത​ര്‍ ലോ​ക​ക​പ്പി​ല്‍ മെ​സി അ​ര്‍​ജ​ന്‍റീ​ന​യെ കി​രീ​ട​ത്തി​ലെ​ത്തി​ച്ച​തും ലോ​ക​ക​പ്പി​ലെ ഏ​റ്റ​വും മി​ക​ച്ച താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തും. ഫ്ര​ഞ്ച് ക്ല​ബ്ബാ​യ പി​എ​സ്ജി​യു​ടെ (പാ​രീ​സ് സെ​ന്‍റ് ജെ​ര്‍​മെ​യ്ന്‍) താ​ര​മാ​യി​രു​ന്ന മെ​സി, 2023 ജൂ​ലൈ 15 മു​ത​ല്‍ മേ​ജ​ര്‍ ലീ​ഗ് സോ​ക്ക​ര്‍ ക്ല​ബ്ബാ​യ ഇ​ന്‍റ​ര്‍ മ​യാ​മി​യി​ലാ​ണ്.

എ​ര്‍​ലിം​ഗ് ഹാ​ല​ണ്ട് ല​യ​ണ​ല്‍ മെ​സി ആ​യി​രി​ക്കും ഇ​ത്ത​വ​ണ​ത്തെ ബാ​ല​ന്‍ ദി ​ഓ​ര്‍ സ്വ​ന്ത​മാ​ക്കു​ക എ​ന്നാ​ണ് പൊ​തു​വാ​യ വി​ല​യി​രു​ത്ത​ല്‍, എ​ങ്കി​ലും ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ക്ല​ബ്ബാ​യ മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി​യു​ടെ നോ​ര്‍​വെ താ​രം എ​ര്‍​ലിം​ഗ് ഹാ​ല​ണ്ട് ശ​ക്ത​മാ​യി രം​ഗ​ത്തു​ണ്ട്. മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി യു​വേ​ഫ ചാ​മ്പ്യ​ന്‍​സ് ലീ​ഗ് അ​ട​ക്കം ട്രി​പ്പി​ള്‍ കി​രീ​ടം നേ​ടി​യ​തി​ല്‍ നി​ര്‍​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച​ താ​ര​മാ​ണ് ഹാ​ല​ണ്ട്. ജ​ര്‍​മ​ന്‍ താ​രം ജ​മാ​ല്‍ മു​സ്യാ​ല, ഇം​ഗ്ലീ​ഷ് താ​ര​ങ്ങ​ളാ​യ ജൂ​ഡ് ബെ​ല്ലി​ങ്ഗം, ബു​കാ​യൊ സാ​ക്ക, ഹാ​രി കെ​യ്ൻ, നി​ല​വി​ലെ ബാ​ല​ന്‍ ദി ​ഓ​ര്‍ ജേ​താ​വാ​യ ഫ്രാ​ന്‍​സി​ന്‍റെ ക​രിം ബെ​ന്‍​സെ​മ, കി​ലി​യ​ന്‍ എം​ബ​പ്പെ, ബെ​ല്‍​ജി​യ​ത്തി​ന്‍റെ കെ​വി​ന്‍ ഡി ​ബ്രൂ​യി​ൻ, അ​ര്‍​ജ​ന്‍റീ​ന​ക്കാ​രാ​യ ലൗ​താ​രൊ മാ​ര്‍​ട്ടി​നെ​സ്, ജൂ​ലി​യ​ന്‍ ആ​ല്‍​വ​രെ​സ് തു​ട​ങ്ങി​യ​വ​രും പു​ര​സ്‌​കാ​ര​ത്തി​നു​ള്ള അ​വ​സാ​ന പ​ട്ടി​ക​യി​ലു​ണ്ട്.


Source link

Related Articles

Check Also
Close
Back to top button