SPORTS

സി​ബി​എ​സ്ഇ ക്ല​സ്റ്റ​ർ മീറ്റ്: വാഴക്കുളം കാർമൽ സ്കൂളിനു കിരീടം


തൃ​​​പ്പൂ​​​ണി​​​ത്തു​​​റ: പൂ​​​ത്തോ​​​ട്ട ശ്രീ​​​നാ​​​രാ​​​യ​​​ണ പ​​​ബ്ലി​​​ക് സ്കൂ​​​ൾ ഗ്രൗ​​​ണ്ടി​​​ൽ ന​​​ട​​​ന്ന സി​​​ബി​​​എ​​​സ്ഇ ക്ല​​​സ്റ്റ​​​ർ – 11 അ​​​ത്‌​​​ല​​​റ്റി​​​ക് മീ​​​റ്റി​​ൽ 223 പോ​​​യി​​ന്‍റു​​​മാ​​​യി വാ​​​ഴ​​​ക്കു​​​ളം കാ​​​ർ​​​മ​​​ൽ പ​​​ബ്ലി​​​ക് സ്കൂ​​​ൾ ഓ​​​വ​​​റോ​​​ൾ ചാ​​​മ്പ്യ​​​ൻ​​​മാ​​രാ​​യി. ഫ​​​സ്റ്റ് റ​​​ണ്ണ​​​റ​​​പ്പാ​​യി മൂ​​​വാ​​​റ്റു​​​പു​​​ഴ നി​​​ർ​​​മ​​​ല പ​​​ബ്ലി​​​ക് സ്കൂ​​ളും(183 പോ​​​യി​​​ന്‍റ്), സെ​​​ക്ക​​​ൻ​​​ഡ് റ​​​ണ്ണ​​​റ​​​പ്പാ​​യി വ​​ടു​​ത​​ല ചി​​​ന്മ​​​യ വി​​​ദ്യാ​​​ല​​​യ​​യും (182 പോ​​​യി​​​ന്‍റ്) തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മു​​​ത​​​ൽ എ​​​റ​​​ണാ​​​കു​​​ളം വ​​​രെ​​​യു​​​ള്ള ഏ​​​ഴു ജി​​​ല്ല​​​ക​​​ളി​​​ൽ​​നി​​​ന്നു​​​ള്ള 90ഓ​​​ളം സ്കൂ​​​ളു​​​ക​​​ളി​​​ലെ 1500ഓ​​​ളം കു​​​ട്ടി​​​ക​​​ൾ അ​​​ത്‌​​ല​​​റ്റി​​​ക് മീ​​​റ്റി​​​ൽ മാ​​റ്റു​​ര​​ച്ചു. അ​​​ണ്ട​​​ർ 14 ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ വി​​​ദ്യോ​​​ദ​​​യ പ​​​ബ്ലി​​​ക് സ്കൂ​​​ളി​​​ലെ റൂ​​​ബി​​​ൻ ജോ​​​ൺ ഏ​​​ബ്ര​​​ഹാ​​​മും പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ കാ​​​ർ​​​മ​​​ൽ പ​​​ബ്ലി​​​ക് സ്കൂ​​​ളി​​​ലെ ജു​​​വ​​​ൽ എ​​​ൽ​​​സ സെ​​​ബാ​​​സ്റ്റ്യ​​​നും വ്യ​​ക്തി​​ഗ​​ത​​ചാ​​ന്പ്യ​​ൻ​​ഷി​​പ് നേ​​ടി.

അ​​​ണ്ട​​​ർ 17 ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ കാ​​​ർ​​​മ​​​ൽ പ​​​ബ്ലി​​​ക് സ്കൂ​​​ളി​​​ലെ മാ​​​ത്യു അ​​​ല​​​ക്സും പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ചി​​​ന്മ​​​യ വി​​​ദ്യാ​​​ല​​​യ​​ത്തി​​ലെ ഹൃ​​​ദി​​​ക അ​​​ശോ​​​ക് മേ​​​നോ​​​നും വ്യ​​ക്തി​​ഗ​​ത ചാ​​ന്പ്യ​​ന്മാ​​രാ​​യി. അ​​​ണ്ട​​​ർ 19 ആ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ ഭ​​​വ​​​ൻ​​​സ് ആ​​​ദ​​​ർ​​​ശ് വി​​​ദ്യാ​​​ല​​​യ​​ത്തി​​ലെ എ​​​ഫ്. മു​​​ഹ​​​മ്മ​​​ദ് സാ​​​യ​​​ൻ, ഭ​​​വ​​​ൻ​​​സ് വി​​​ദ്യാ​​​മ​​​ന്ദി​​​ർ ഗി​​​രി​​​ന​​​ഗ​​​റി​​​ലെ എ​​​സ്.​​​ആ​​​ർ. റോ​​​ഹ​​​ൻ, പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​ഭാ​​​ഗ​​​ത്തി​​​ൽ തേ​​​വ​​​ക്ക​​​ൽ വി​​​ദ്യോ​​​ദ​​​യ പ​​​ബ്ലി​​​ക് സ്കൂ​​​ളി​​ലെ വി.​​​എ. അ​​​ഫി​​​യ, കാ​​​ക്ക​​​നാ​​​ട് രാ​​​ജ​​​ഗി​​​രി ക്രി​​​സ്തു ജ​​​യ​​​ന്തി സ്കൂ​​​ളി​​​ലെ അ​​​ബി​​​ഗ​​​യി​​​ൽ സൂ​​​സ​​​ൻ തോ​​​മ​​​സ്, എ​​​രൂ​​​ർ ഭ​​​വ​​​ൻ​​​സ് വി​​​ദ്യാ​​​മ​​​ന്ദി​​​റി​​ലെ എ​​​ൽ​​​ന എ​​​ൽ​​​സ​​​ബ​​​ത്ത് പ്ര​​​വീ​​​ൺ എ​​​ന്നി​​​വ​​​രാ​​ണു വ്യ​​​ക്തി​​​ഗ​​​ത ചാ​​​മ്പ്യ​​​ൻ​​​മാ​​ർ.


Source link

Related Articles

Back to top button