SPORTS

ഐ​​സി​​സി ലോ​​ക​​ക​​പ്പി​​ൽ പാ​​ക്കി​​സ്ഥാ​​നും ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യും ഇ​​ന്ന് നേ​​ർ​​ക്കു​​നേ​​ർ


ചെ​​ന്നൈ: സെ​​മി ഫൈ​​ന​​ൽ എ​​ന്ന സ്വ​​പ്ന​​ത്തി​​ലേ​​ക്ക് അ​​ടു​​ക്കാ​​നു​​ള്ള ജ​​യ​​ത്തി​​നാ​​യി ഐ​​സി​​സി ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റി​​ൽ ഇ​​ന്ന് ര​​ണ്ട് പ​​ച്ച ജ​​ഴ്സി​​ക്കാ​​രു​​ടെ പോ​​രാ​​ട്ടം. പ​​ച്ച ജ​​ഴ്സി​​ക്കാ​​രാ​​യ പാ​​ക്കി​​സ്ഥാ​​നും ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യും നേ​​ർ​​ക്കു​​നേ​​ർ ഇ​​റ​​ങ്ങു​​ന്പോ​​ൾ ആ​​രു പ​​ച്ച​​തൊ​​ടും എ​​ന്ന​​തി​​നാ​​യാ​​ണ് ആ​​രാ​​ധ​​ക​​രു​​ടെ കാ​​ത്തി​​രി​​പ്പ്. ഇ​​ന്ന് ജ​​യി​​ച്ചാ​​ൽ മാ​​ത്ര​​മേ പാ​​ക്കി​​സ്ഥാ​​ന് സെ​​മി സാ​​ധ്യ​​ത നി​​ല​​നി​​ർ​​ത്താ​​നാ​​കൂ. അ​​തേ​​സ​​മ​​യം, അ​​ഞ്ചാം ജ​​യം നേ​​ടി പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യു​​ടെ ത​​ല​​പ്പ​​ത്തേ​​ക്ക് കു​​തി​​ക്കാ​​നാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ഇ​​റ​​ങ്ങു​​ന്ന​​ത്. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് ര​​ണ്ട് മു​​ത​​ൽ ചെ​​ന്നൈ എം.​​എ. ചി​​ദം​​ബ​​രം സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് മ​​ത്സ​​രം. പ്രോ​​ട്ടീ​​സ് ആ​​ധി​​പ​​ത്യം അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി നെ​​ത​​ർ​​ല​​ൻ​​ഡ്സി​​നോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തൊ​​ഴി​​ച്ചാ​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ആ​​ധി​​കാ​​രി​​ക​​ത​​യോ​​ടെ 2023 ലോ​​ക​​ക​​പ്പി​​ൽ ജ​​യം നേ​​ടി​​യ മ​​റ്റൊ​​രു ടീ​​മി​​ല്ല. 100 റ​​ണ്‍​സി​​ൽ കു​​റ​​ഞ്ഞ ഒ​​രു ജ​​യം പ്രോ​​ട്ടീ​​സി​​നി​​ല്ലെ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യം. ശ്രീ​​ല​​ങ്ക​​യ്ക്കെ​​തി​​രേ 102, ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രേ 134, ഇം​​ഗ്ല​​ണ്ടി​​നെ​​തി​​രേ 229, ബം​​ഗ്ലാ​​ദേ​​ശി​​നെ​​തി​​രേ 149 എ​​ന്നി​​ങ്ങ​​നെ​​യാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ വി​​ജ​​യ മാ​​ർ​​ജി​​ൻ.

പാ​​ക്കി​​സ്ഥാ​​നെ​​തി​​രേ 107 ഏ​​ക​​ദി​​ന മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക ഇ​​തു​​വ​​രെ ഇ​​റ​​ങ്ങി​​യി​​ട്ടു​​ണ്ട്. 51-30 ആ​​ണ് പ്രോ​​ട്ടീ​​സ് ജ​​യം. ഡി​കോ​​ക്ക് x ഷ​​ഹീ​​ൻ അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ മൂ​​ന്ന് സെ​​ഞ്ചു​​റി​​യ​​ട​​ക്കം 407 റ​​ണ്‍​സു​​മാ​​യി ഈ ​​ലോ​​ക​​ക​​പ്പി​​ൽ റ​​ണ്‍​വേ​​ട്ട​​യി​​ൽ ഒ​​ന്നാം സ്ഥാ​​ന​​ത്തു​​ള്ള ബാ​​റ്റ​​റാ​​ണ് ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ ഓ​​പ്പ​​ണ​​ർ ക്വി​​ന്‍റ​​ണ്‍ ഡി​കോ​​ക്ക്. ലോ​​ക​​ക​​പ്പ് ച​​രി​​ത്ര​​ത്തി​​ൽ ഒ​​രു എ​​ഡി​​ഷ​​നി​​ൽ 500 റ​​ണ്‍​സ് നേ​​ടു​​ന്ന ആ​​ദ്യ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​ൻ താ​​രം എ​​ന്ന നേ​​ട്ട​​ത്തി​​ലേ​​ക്ക​​ടു​​ക്കു​​ക​​യാ​​ണ് ഡി​​കോ​​ക്ക്. പാ​​ക് പേ​​സ​​ർ ഷ​​ഹീ​​ൻ ഷാ ​​അ​​ഫ്രീ​​ദി​​യും ഡി​​കോ​​ക്കും ത​​മ്മി​​ലു​​ള്ള പോ​​രാ​​ട്ട​​മാ​​യി​​രി​​ക്കും ഇ​​ന്ന​​ത്തെ ശ്ര​​ദ്ധേ​​യ നി​​മി​​ഷ​​ങ്ങ​​ൾ. അ​​വ​​സാ​​നം നേ​​ർ​​ക്കു​​നേ​​ർ ഇ​​റ​​ങ്ങി​​യ ആ​​റ് ഏ​​ക​​ദി​​ന ഇ​​ന്നിം​​ഗ്സി​​ൽ ര​​ണ്ട് ത​​വ​​ണ ഡി​​കോ​​ക്കി​​നെ അ​​ഫ്രീ​​ദി പു​​റ​​ത്താ​​ക്കി​​യി​​ട്ടു​​ണ്ട്.


Source link

Related Articles

Back to top button