ലോകകപ്പില്‍ ഇന്ന് ന്യൂസിലന്‍ഡ്-ഓസ്ട്രേലിയ ഏറ്റുമുട്ടല്‍
ധരംശാല: ലോകകപ്പിലെ ആദ്യ രണ്ടു മത്സരങ്ങളിലെ തോൽവിക്കുശേഷം തുടർച്ചയായ മൂന്നു മത്സരങ്ങളിൽ ജയം നേടിയ ഓസ്ട്രേലിയ ഇന്ന് ചിരവൈരികളായ ന്യൂസിലൻഡിനെതിരേ. ധരംശാലയിൽ ഉച്ചയ്ക്കു രാവിലെ 10.30 മുതലാണു മത്സരം. ഉച്ചയ്ക്കു രണ്ടു മുതല്‍ ഈഡൻ ഗാർഡൻസിൽ നടക്കുന്ന മറ്റൊരു മത്സരത്തിൽ ബംഗ്ലാദേശ് നെതർലൻഡ്സിനെ നേരിടും. മികച്ച ഫോമിലുള്ള ഓസീസും കിവീസും ഏറ്റുമുട്ടുന്പോൾ മികച്ചൊരു പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. നിലവിൽ ഓസ്ട്രേലിയ ആറു പോയിന്റുമായി നാലാമതും ന്യൂസിലൻഡ് എട്ടു പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ്. കിവീസിനെതിരേ ഓസീസിന് ഏകദിന ലോകകപ്പ് മത്സരങ്ങളിൽ മികച്ച റിക്കാർഡാണുള്ളത്. 11 കളിയിൽ ഓസീസ് എട്ട് എണ്ണത്തിൽ ജയിച്ചപ്പോൾ മൂന്നെണ്ണം തോറ്റു. ആകെ 141 ഏകദിനങ്ങളിൽ 95 തവണയാണ് ഓസീസ് ജയം സ്വന്തമാക്കിയത്. ന്യൂസിലൻഡിന് 39 ജയമേ നേടാനായിട്ടുള്ളൂ. 2017ലാണ് കിവീസ് അവസാനമായി ഓസീസിനെ തോല്പിച്ചത്. നെതർലൻഡ്സിനെതിരേ റിക്കാർഡ് ജയം നേടിയെത്തുന്ന ഓസീസ്, മധ്യനിരയുടെ സ്ഥിരതയാർന്ന പ്രകടനത്തിനാണു കാത്തിരിക്കുന്നത്. ഡേവിഡ് വാർണർ ഫോമിലെന്നത് ആശ്വാസമാണ്. ഗ്ലെൻ മാക്സ്വെൽ, കമറൂണ്‍ ഗ്രീൻ എന്നിവരിൽനിന്നു കൂടുതൽ സംഭാവന പ്രതീക്ഷിക്കുന്നു. ബൗളർമാരും ഭേദപ്പെട്ട പ്രകടനമാണ് പുറത്തെടുക്കുന്നത്.
തുടർച്ചയായി ജയിച്ചുവന്ന ന്യൂസിലൻഡിന് കഴിഞ്ഞ മത്സരത്തിൽ ഇന്ത്യക്കെതിരേയാണ് ഇടർച്ചയുണ്ടായത്. കെയ്ൻ വില്യംസണ് മധ്യനിരയിൽ ഇല്ലാത്തതിനായിൽ ഡാരൽ മിച്ചലിനും രചിൻ രവീന്ദ്രക്കും ജോലിഭാരം കൂടി. ഡെവോണ്‍ കോണ്‍വെ, ടോം ലാഥം എന്നിവരുടെ ബാറ്റിംഗാണ് കിവീസിന്റെ ശക്തി. നാളെ ഇന്ത്യ-ഇംഗ്ലണ്ട് ലോകകപ്പിൽ അഭിമാന ജയത്തിനായി നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടും സെമിയുറപ്പിക്കാൻ കച്ചകെട്ടി ഇന്ത്യയും നാളെ ലക്നോയിൽ നേർക്കുനേർ. ശ്രീലങ്കയ്ക്കെതിരേയുള്ള തോൽവിയോടെ സെമി സ്വപ്നങ്ങൾ ഏകദേശം അവസാനിച്ച ഇംഗ്ലണ്ട്, അഞ്ചു കളിയിൽ രണ്ടു പോയിന്റുമായി ഒന്‍പതാം സ്ഥാനത്താണ്. മറുവശത്തുള്ള ഇന്ത്യക്ക് അഞ്ചു കളിയിൽ പത്തു പോയിന്റുണ്ട്.
Source link