റയലിനു സമനില

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ റയൽ മാഡ്രിഡിനു സമനില. അതേസമയം, അത്ലറ്റിക്കോ മാഡ്രിഡ് ജയം സ്വന്തമാക്കി. 78-ാം മിനിറ്റിൽ ക്യാപ്റ്റൻ ഡാനി കർവഹാലിന്റെ ഹെഡറിൽ റയൽ മാഡ്രിഡ് സെവിയ്യയുമായി 1-1ന് സമനിലയിൽ പിരിഞ്ഞു. ഡേവിഡ് ആൽബയുടെ ഓണ്ഗോളിൽ (74’) സെവിയ്യ മുന്നിലെത്തിയതാണ്. സമനിലയോടെ പത്ത് കളിയിൽ 25 പോയിന്റുമായി റയൽ ഒന്നാം സ്ഥാനത്തെത്തി.
ആൻത്വാൻ ഗ്രീസ്മാന്റെ ഹാട്രിക് മികവിൽ അത്ലറ്റിക്കോ മാഡ്രിഡ് 3-0ന് സെൽറ്റ വിഗോയെ തോൽപ്പിച്ചു. ജയത്തോടെ അത്ലറ്റിക്കോ 22 പോയിന്റുമായി രണ്ടാമതെത്തി.
Source link