SPORTS

ലോകകപ്പിൽ ഇന്ത്യക്കു തുടർച്ചയായ നാലാം ജയം


പൂ​​​നെ: 48-ാം ഏ​​​ക​​​ദി​​​ന സെ​​​ഞ്ചു​​​റി​​​യു​​​മാ​​​യി സൂ​​​പ്പ​​​ര്‍ താ​​​രം വി​​​രാ​​​ട് കോ​​​ഹ്‌ലിയു​​​ടെ ക​​​രു​​​ത്തി​​​ല്‍ 2023 ലോ​​​ക​​​ക​​​പ്പി​​​ല്‍ ഇ​​​ന്ത്യ തു​​​ട​​​ര്‍​ച്ച​​​യാ​​​യ നാ​​​ലാം വി​​​ജ​​​യം സ്വ​​​ന്ത​​​മാ​​​ക്കി. ഈ ​​​സെ​​​ഞ്ചു​​​റി​​​യോ​​​ടെ കോ​​​ഹ് ലി​​​യു​​​ടെ അ​​​ന്താ​​​രാ​​​ഷ്‌ട്ര സെ​​​ഞ്ചു​​​റി എ​​​ണ്ണം 78 ആ​​​യി. ഏ​​​ഴു​​​വി​​​ക്ക​​​റ്റി​​​നാ​​​ണ് ഇ​​​ന്ത്യ ബം​​​ഗ്ലാ​​​ദേ​​​ശി​​​നെ ത​​​ക​​​ര്‍​ത്ത​​​ത്. ബം​​​ഗ്ലാ​​​ദേ​​​ശ് ഉ​​​യ​​​ര്‍​ത്തി​​​യ 257 റ​​​ണ്‍​സ് വി​​​ജ​​​യ​​​ല​​​ക്ഷ്യം ഇ​​​ന്ത്യ 41.3 ഓ​​​വ​​​റി​​​ല്‍ മൂ​​​ന്ന് വി​​​ക്ക​​​റ്റ് ന​​​ഷ്ട​​​ത്തി​​​ല്‍ 261 റ​​​ണ്‍​സ് നേ​​​ടി മ​​​റി​​​ക​​​ട​​​ന്നു. സെ​​​ഞ്ചു​​​റി നേ​​​ടി പു​​​റ​​​ത്താ​​​വാ​​​തെ നി​​​ന്ന കോ​​ഹ്‌ലി​​​യാ​​​ണ് ഇ​​​ന്ത്യ​​​യു​​​ടെ വി​​​ജ​​​യ​​​ശി​​​ല്‍​പ്പി. ക​​​ളി​​​യി​​​ലെ താ​​​ര​​​വും കോ​​​ഹ്ലി​​​യാ​​​ണ്. കോ​​​ഹ​​​്‌ലി 97 പ​​​ന്തു​​​ക​​​ളി​​​ല്‍ നി​​​ന്ന് ആ​​​റ് ഫോ​​​റി​​​ന്‍റെ​​​യും നാ​​​ല് സി​​​ക്സിന്‍റെയും സ​​​ഹാ​​​യ​​​ത്തോ​​​ടെ 103 റ​​​ണ്‍​സെ​​​ടു​​​ത്തും കെ.​​​എ​​​ല്‍. രാ​​​ഹു​​​ല്‍ 34 റ​​​ണ്‍​സ് നേ​​​ടി​​​യും പു​​​റ​​​ത്താ​​​വാ​​​തെ നി​​​ന്നു. ബം​​​ഗ്ലാ​​​ദേ​​​ശ് ഉ​​​യ​​​ര്‍​ത്തി​​​യ 257 റ​​​ണ്‍​സ് വി​​​ജ​​​യ​​​ല​​​ക്ഷ്യ​​​ത്തി​​​ലേ​​​ക്ക് ബാ​​​റ്റിം​​​ഗ് ആ​​​രം​​​ഭി​​​ച്ച ഇ​​​ന്ത്യ​​​ക്ക് ത​​​ക​​​ര്‍​പ്പ​​​ന്‍ തു​​​ട​​​ക്ക​​​മാ​​​ണ് ഓ​​​പ്പ​​​ണ​​​ര്‍​മാ​​​രാ​​​യ നാ​​​യ​​​ക​​​ന്‍ രോ​​​ഹി​​​ത് ശ​​​ര്‍​മ​​​യും ശു​​​ഭ്മാ​​​ന്‍ ഗി​​​ല്ലും ചേ​​​ര്‍​ന്ന് ന​​​ല്‍​കി​​​യ​​​ത്. ഇ​​​രു​​​വ​​​രും ഓ​​​പ്പ​​​ണി​​​ംഗ് വി​​​ക്ക​​​റ്റി​​​ല്‍ അ​​​നാ​​​യാ​​​സം ബാ​​​റ്റു​​​ചെ​​​യ്തു. എ​​​ന്നാ​​​ല്‍ അ​​​ര്‍​ധ​​​സെ​​​ഞ്ചു​​​റി​​​ക്ക് ര​​​ണ്ട് റ​​​ണ്‍​സ​​​ക​​​ലെ രോ​​​ഹി​​​ത് വീ​​​ണു. 40 പ​​​ന്തി​​​ല്‍ ഏ​​​ഴ് ഫോ​​​റി​​​ന്‍റെ​​​യും ര​​​ണ്ട് സി​​​ക്സി​​​ന്‍റെ​​​യും അ​​​ക​​​മ്പ​​​ടി​​​യോ​​​ടെ 48 റ​​​ണ്‍​സെ​​​ടു​​​ത്ത രോ​​​ഹി​​​ത്തി​​​നെ ഹ​​​സ​​​ന്‍ മ​​​ഹ​​​മൂ​​​ദ് പു​​​റ​​​ത്താ​​​ക്കി. കോ​​​ഹ്‌ലി ​​​ഗി​​​ല്ലി​​​നൊ​​​പ്പം ചേ​​​ര്‍​ന്ന് മു​​​ന്നോ​​​ട്ട് ന​​​യി​​​ച്ചു. ഗി​​​ല്‍ ലോ​​​ക​​​ക​​​പ്പി​​​ലെ ആ​​​ദ്യ അ​​​ര്‍​ധ​​​ശ​​​ത​​​കം നേ​​​ടി. എ​​​ന്നാ​​​ല്‍ അ​​​ര്‍​ധ​​​സെ​​​ഞ്ചു​​​റി നേ​​​ടി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ ഗി​​​ല്‍ മെ​​​ഹ്ദി ഹ​​​സ​​​ന്‍റെ പ​​​ന്തി​​​ല്‍ പു​​​റ​​​ത്താ​​​യി. 55 പ​​​ന്തി​​​ല്‍ അ​​​ഞ്ച് ഫോ​​​റി​​​ന്‍റെ​​​യും ര​​​ണ്ട് സി​​​ക്സിന്‍റെ​​​യും സ​​​ഹാ​​​യ​​​ത്തോ​​​ടെ 53 റ​​​ണ്‍​സെ​​​ടു​​​ത്താ​​​ണ് താ​​​രം ക്രീ​​​സ് വി​​​ട്ട​​​ത്. പി​​​ന്നാ​​​ലെ ക്രീ​​​സി​​​ലൊ​​​ന്നി​​​ച്ച കോ​​​ഹ്‌ലി​​​യും ശ്രേ​​​യ​​​സ് അ​​​യ്യ​​​രും ചേ​​​ര്‍​ന്ന് ടീം ​​​സ്കോ​​​ര്‍ 150 ക​​​ട​​​ത്തി. പി​​​ന്നാ​​​ലെ കോ​​​ഹ്‌ലി അ​​​ര്‍​ധ​​​സെ​​​ഞ്ചു​​​റി പൂ​​​ര്‍​ത്തി​​​യാ​​​ക്കി. എ​​​ന്നാ​​​ല്‍ മ​​​റു​​​വ​​​ശ​​​ത്ത് ശ്രേ​​​യ​​​സ് (19) നി​​​രാ​​​ശ​​​പ്പെ​​​ടു​​​ത്തി. രാ​​​ഹു​​​ല്‍ മി​​​ക​​​ച്ച രീ​​​തി​​​യി​​​ല്‍ ബാ​​​റ്റു​​​വീ​​​ശാ​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​തോ​​​ടെ ഇ​​​ന്ത്യ മ​​​ത്സ​​​രം ഉ​​​റ​​​പ്പി​​​ച്ചു. സെ​​​ഞ്ചു​​​റി​​​യി​​​ലേ​​​ക്ക് നീ​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്ന കോ​​ഹ്‌ലി​​​ക്ക് അ​​​ത് സ്വ​​​ന്ത​​​മാ​​​ക്കാ​​​നു​​​ള്ള അ​​​വ​​​സ​​​രം രാ​​​ഹു​​​ല്‍ ഒ​​​രു​​​ക്കി. ന​​​സും അ​​​ഹ​​​മ്മ​​​ദ് എ​​​റി​​​ഞ്ഞ 41ാം ഓ​​​വ​​​റി​​​ന്‍റെ മൂ​​​ന്നാം പ​​​ന്തി​​​ല്‍ ത​​​ക​​​ര്‍​പ്പ​​​ന്‍ സി​​​ക്സ​​​ടി​​​ച്ച് കോ​​​ഹ്‌ലി​​​ സെ​​​ഞ്ചു​​​റി നേ​​​ടി. ടോ​​​സ് നേ​​​ടി ബാ​​​റ്റിം​​​ഗ്് ആ​​​രം​​​ഭി​​​ച്ച ബം​​​ഗ്ലാ​​​ദേ​​​ശ് ഓ​​​പ്പ​​​ണ​​​ർ​​​മാ​​​രാ​​​യ ലി​​​ട്ട​​​ണ്‍ ദാ​​​സി​​​ന്‍റെ​​​യും (66) ത​​​ൻ​​​സി​​​ദ് ഹ​​​സ​​​ന്‍റെ​​​യും (51) അ​​​ർ​​​ധ​​​സെ​​​ഞ്ചു​​​റി​​​ക​​​ളും അ​​​വ​​​സാ​​​ന ഓ​​​വ​​​റു​​​ക​​​ളി​​​ലെ മ​​​ഹ്മു​​​ദു​​​ള്ള​​​യു​​​ടെ (46) പ്ര​​​ക​​​ട​​​ന​​​ത്തിലാണ് 50 ഓവറിൽ എട്ടു വിക്കറ്റിന് 256 റൺസ് എടുത്തത്. ജ​​​സ്പ്രീ​​​ത് ബും​​​റ, മു​​​ഹ​​​മ്മ​​​ദ് സി​​​റാ​​​ജ്, ര​​​വീ​​​ന്ദ്ര ജ​​​ഡേ​​​ജ എ​​​ന്നി​​​വ​​​ർ ര​​​ണ്ട് വി​​​ക്ക​​​റ്റ് വീ​​​തം വീ​​​ഴ്ത്തി​​​യ​​​പ്പോ​​​ൾ ശാ​​​ർ​​​ദൂ​​​ൽ ഠാ​​​ക്കൂ​​​റും കു​​​ൽ​​​ദീ​​​പ് യാ​​​ദ​​​വും ഓ​​​രോ വി​​​ക്ക​​​റ്റ് വീ​​​തം സ്വ​​​ന്ത​​​മാ​​​ക്കി.

റൺ വേട്ടയിൽ കോഹ്‌ലി നാലാമൻ അ​​ന്താ​​രാ​​ഷ്‌ട്ര ക്രി​​ക്ക​​റ്റി​​ല്‍ ച​​രി​​ത്ര​​മെ​​ഴു​​തി ഇ​​ന്ത്യ​​ന്‍ സൂ​​പ്പ​​ര്‍ താ​​രം വി​​രാ​​ട് കോ​​​ഹ്‌ലി​​​. അ​​ന്താ​​രാ​​ഷ്ട്ര ക്രി​​ക്ക​​റ്റി​​ല്‍ ഏ​​റ്റ​​വു​​മ​​ധി​​കം റ​​ണ്‍​സെ​​ടു​​ത്ത നാ​​ലാ​​മ​​ത്തെ ക​​ളി​​ക്കാ​​ര​​ന്‍ എ​​ന്ന റി​​ക്കാ​​ര്‍​ഡ് കോ​​​ഹ്‌ലി സ്വ​​ന്ത​​മാ​​ക്കി. 2023 ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പി​​ല്‍ ബം​​ഗ്ലാ​​ദേ​​ശി​​നെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ലൂ​​ടെ​​യാ​​ണ് കോ​​​ഹ്‌ലി​​​ ച​​രി​​ത്രം കു​​റി​​ച്ച​​ത്. മ​​ത്സ​​ര​​ത്തി​​ല്‍ 35 റ​​ണ്‍​സെ​​ടു​​ത്ത​​തോ​​ടെ കോ​​ഹ്‌ലി നാ​​ലാം സ്ഥാ​​ന​​ത്തെ​​ത്തി. ശ്രീ​​ല​​ങ്ക​​യു​​ടെ ഇ​​തി​​ഹാ​​സ താ​​രം മ​​ഹേ​​ല ജ​​യ​​വ​​ര്‍​ധ​​ന​​യെ മ​​റി​​ക​​ട​​ന്നാ​​ണ് കോ​​ഹ്‌ലി നാ​​ലാ​​മ​​തെ​​ത്തി​​യ​​ത്. മ​​ത്സ​​ര​​ത്തി​​ല്‍ സെ​​ഞ്ചു​​റി നേ​​ടി​​യതോടെ കോ​​ഹ്‌ലിയുടെ റൺസ് 26026ലെത്തി. ഏ​​റ്റ​​വു​​മ​​ധി​​കം അ​​ന്താ​​രാ​​ഷ്ട്ര റ​​ണ്‍​സ് നേ​​ടി​​യ താ​​രം ഇ​​ന്ത്യ​​യു​​ടെ ബാ​​റ്റിം​​ഗ് ഇ​​തി​​ഹാ​​സം സ​​ച്ചി​​ന്‍ തെ​​ണ്ടു​​ല്‍​ക്ക​​റാ​​ണ്. 782 ഇ​​ന്നിം​​ഗ​​സു​​ക​​ളി​​ല്‍ നി​​ന്നാ​​യി 34357 റ​​ണ്‍​സാ​​ണ് സ​​ച്ചി​​ന്‍റെ അ​​ക്കൗ​​ണ്ടി​​ലു​​ള്ള​​ത്. ശ്രീ​​ല​​ങ്ക​​യു​​ടെ കു​​മാ​​ര്‍ സം​​ഗ​​ക്കാ​​ര​​യാ​​ണ് ര​​ണ്ടാ​​മ​​ത്. 666 ഇ​​ന്നിം​​ഗ്സു​​ക​​ളി​​ല്‍ നി​​ന്ന് 28016 റ​​ണ്‍​സാ​​ണ് താ​​രം നേ​​ടി​​യ​​ത്. 668 ഇ​​ന്നി​​ങ്സു​​ക​​ളി​​ല്‍ നി​​ന്ന് 27483 റ​​ണ്‍​സു​​ള്ള ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ റി​​ക്കി പോ​​ണ്ടി​​ംഗ് മൂ​​ന്നാം സ്ഥാ​​ന​​ത്തു​​ണ്ട്. 725 ഇ​​ന്നിം​​ഗ്സു​​ക​​ളി​​ല്‍ നി​​ന്ന് 25957 റ​​ണ്‍​സാ​​യി​​രു​​ന്നു ജ​​യ​​വ​​ര്‍​ധ​​നെ​​യു​​ടെ അ​​ക്കൗ​​ണ്ടി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്. ഇ​​താ​​ണ് കോ​​ഹ്‌ലി മ​​റി​​ക​​ട​​ന്ന​​ത്. ഇ​​തി​​നാ​​യി വെ​​റും 567 ഇ​​ന്നിം​​ഗ​​്സു​​ക​​ള്‍ മാ​​ത്ര​​മാ​​ണ് കോ​​ഹ്‌ലിക്ക് വേ​​ണ്ടി​​വ​​ന്ന​​ത്. നി​​ല​​വി​​ല്‍ ക​​ളി​​ക്കു​​ന്ന​​വ​​രി​​ല്‍ ആ​​ദ്യ അ​​ഞ്ചു​​സ്ഥാ​​ന​​ങ്ങ​​ളി​​ലു​​ള്ള ഏ​​ക താ​​ര​​വും കോ​​ഹ്​​ലി​​യാ​​ണ്. മ​​ത്സ​​ര​​ത്തി​​ലൂ​​ടെ മ​​റ്റൊ​​രു റി​​ക്കാ​​ര്‍​ഡും താ​​രം സ്വ​​ന്ത​​മാ​​ക്കി. ഐ​​സി​​സി ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പി​​ല്‍ മൂ​​ന്നാം ന​​മ്പ​​റി​​ലി​​റ​​ങ്ങി ഇ​​ന്ത്യക്ക് വേ​​ണ്ടി 1000 റ​​ണ്‍​സ് നേ​​ടു​​ന്ന ആ​​ദ്യ ക​​ളി​​ക്കാ​​ര​​ന്‍ എ​​ന്ന റി​​ക്കാ​​ര്‍​ഡാ​​ണ് കോ​​​ഹ്‌ലി​​​ നേ​​ടി​​യ​​ത്. പ​​ന്തെ​​റി​​ഞ്ഞ് കോ​​ഹ്‌ലി ആ​​റു വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷം മു​​ൻ ഇ​​ന്ത്യ​​ൻ നാ​​യ​​ക​​ൻ വി​​രാ​​ട് കോ​​ഹ‌്‌ലി ​​ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ പ​​ന്തെ​​റി​​ഞ്ഞു. ഹ​​ർ​​ദി​​ക് പാ​​ണ്ഡ്യ​​ക്കു പ​​രി​​ക്കി​​നെ​​ തു​​ട​​ർ​​ന്ന് ഓ​​വ​​ർ പൂ​​ർ​​ത്തി​​യാ​​ക്കാ​​നാ​​യി​​ല്ല. കോ​​ഹ്‌ലിയാണ് ​​ശേ​​ഷി​​ച്ച മൂ​​ന്നു പ​​ന്തു​​ക​​ൾ എ​​റി​​ഞ്ഞ​​ത്. 2017 ഓ​​ഗ​​സ്റ്റി​​ൽ ശ്രീ​​ല​​ങ്ക​​യ്ക്കെ​​തി​​രേ കൊ​​ളം​​ബോ​​യി​​ൽ​​വ​​ച്ചാ​​ണ് ഇ​​തി​​നു മു​​ന്പ് പ​​ന്തെ​​റി​​ഞ്ഞ​​ത്. മൂ​​ന്നു പ​​ന്തു​​ക​​ളി​​ൽ ര​​ണ്ടു റ​​ണ്‍​സ് മാ​​ത്ര​​മാ​​ണ് താ​​രം വ​​ഴ​​ങ്ങി​​യ​​ത്. കോ​​ഹ് ലി ​​പ​​ന്തെ​​ടു​​ത്ത​​തോ​​ടെ ഗാ​​ല​​റി​​ൽ ആ​​രാ​​ധ​​ക​​ർ ആ​​ർ​​ത്തി​​ര​​ന്പി. സ്കോ​​ര്‍കാർഡ് ബം​​ഗ്ലാ​​ദേ​​ശ് 256/8 (50) ലി​​ട്ട​​ന്‍ ദാ​​സ് 66(82) താ​​ന്‍​സി​​ദ് ഹ​​സ​​ന്‍ 51(43) മ​​ഹ്‌മ​​ദു​​ള്ള 46(36) ര​​വീ​​ന്ദ്ര ജ​​ഡേ​​ജ 2/38 ബും​​റ 2/41 സി​​റാ​​ജ് 2/60 ഇ​​ന്ത്യ 261/3 (41.3) കോ​​ഹ് ലി 103* (97) ​​ഗി​​ല്‍ 53 (55) രോ​​ഹി​​ത് ശ​​ര്‍​മ 48(40) മെ​​ഹ്ദി ഹ​​സ​​ന്‍ 2/47 ഹ​​സ​​ന്‍ മ​​ഹ​​മു​​ദ് 1/65


Source link

Related Articles

Back to top button