SPORTS

അസൂറി ജ​യം


റോം: ​​ഡൊ​​മെ​​നി​​ക്കോ ബെ​​രാ​​ർ​​ഡി​​യു​​ടെ ഇ​​ര​​ട്ട ഗോ​​ൾ മി​​ക​​വി​​ൽ 2024 യൂ​​റോ യോ​​ഗ്യ​​ത ഫു​​ട്ബോ​​ളി​​ൽ ഇ​​റ്റ​​ലി​​ക്കു ജ​​യം. ഗ്രൂ​​പ്പ് സി​​യി​​ൽ ഇ​​റ്റ​​ലി 4-0ന് ​​മാ​​ൾ​​ട്ട​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. 45+1, 63 മി​​നി​​റ്റു​​ക​​ളി​​ലാ​​ണ് ബെ​​രാ​​ർ​​ഡി​​യു​​ടെ ഗോ​​ളു​​ക​​ൾ. ജി​​യ​​കോ​​മ ബൊ​​ണ​​വെ​​ഞ്ചു​​റ (22’), ഡേ​​വി​​ഡ് ഫ്രാ​​റ്റെ​​സി (90+3’) എ​​ന്നി​​വ​​രും അ​സൂ​റി​ക​ൾ​ക്കാ​യി വ​​ല​​കു​​ലു​​ക്കി. ജ​​യ​​ത്തോ​​ടെ ഇ​​റ്റ​​ലി പ​​ത്തു പോ​​യി​​ന്‍റു​​മാ​​യി ര​​ണ്ടാം സ്ഥാ​​ന​​ത്തെ​​ത്തി. ഇ​​ത്ര​​ത​​ന്നെ പോ​​യി​​ന്‍റു​​ള്ള യു​​ക്രെ​​യ്നി​​നെ ഗോ​​ൾ വ്യ​​ത്യാ​​സ​​ത്തി​​ലാ​​ണ് പി​​ന്നോ​​ട്ട് ത​​ള്ളി​​യ​​ത്. 13 പോ​​യി​​ന്‍റു​​മാ​​യി ഇം​​ഗ്ല​​ണ്ടാ​​ണ് മു​​ന്നി​​ൽ. യു​​ക്രെ​​യ്ൻ 2-0ന് ​​നോ​​ർ​​ത്ത് മാ​​സി​​ഡോ​​ണി​​യ​​യെ തോ​​ൽ​​പ്പി​​ച്ചു.

ഗ്രൂ​​പ്പ്എ​​ച്ചി​​ൽ ഡെ​​ന്മാ​​ർ​​ക്ക് 3-1ന് ​​ക​​സാ​​ഖി​​സ്ഥാ​​നെ​​യും സ്ലോ​​വേ​​നി​​യ 3-0ന് ​​ഫി​​ൻ​​ല​​ൻ​​ഡി​​നെ​​യും പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി. 16 പോ​​യി​​ന്‍റ് വീ​​ത​​മാ​​യി സ്ലോ​​വേ​​നി​​യ ഒ​​ന്നാ​​മതും ഡെ​​ന്മാ​​ർ​​ക്ക് ര​​ണ്ടാ​​മ​​തു​​മാ​​ണ്.


Source link

Related Articles

Back to top button