പാലായുടെ സ്വാലിഹ്
കുന്നംകുളം: ജൂണിയർ ആണ്‍കുട്ടികളുടെ 400 മീറ്ററിൽ പാലാ സെന്റ് തോമസ് സ്കൂളിലെ മുഹമ്മദ് സ്വാലിഹ് സ്വർണം സ്വന്തമാക്കി. 50.53 സെക്കൻഡിലായിരുന്നു സ്വാലിഹ് ഫിനിഷിംഗ് ലൈൻ കടന്നത്. കൊല്ലം നിലമേൽ ചരുവിളപുത്തൻവീട് സുലൈമാൻ-ഷംല ദന്പതികളുടെ മകനാണ്. മൂന്ന് വർഷമായി പാലാ സെന്റ് തോമസിന്റെ കുട്ടിയാണ്. തങ്കച്ചൻ മാത്യുവാണ് കോച്ച്. തിരുവനന്തപുരം ജിവി രാജയുടെ മുഹമ്മദ് അഷ്ഫാഖിനാണ് (51.25) ഈയിനത്തിൽ വെള്ളി. പാലക്കാട് മാത്തൂർ സ്കൂളിന്റെ കെ. അഭിജിത്ത് (52.21) വെങ്കലം സ്വന്തമാക്കി.
ജൂണിയർ പെണ്‍കുട്ടികളുടം 400 മീറ്ററിൽ കൊല്ലം സായിയുടെ കസ്തൂർബ പി. പ്രസാദ് (58.96) സ്വർണം നേടിയപ്പോൾ ആലപ്പുഴ സെന്റ് ജോസഫ്സ് ജിഎച്ച്എസ്എസിലെ ആർ. ശ്രേയ (1:00.54) വെള്ളിയും ബാലുശേരി ജിഎച്ച്എസ്എസിലെ എലിസബത്ത് സിബി (1:00.75) വെങ്കലവും സ്വന്തമാക്കി.
Source link