SPORTS

ഗ്രൗ​ണ്ടൊ​ഴി​യാ​ൻ കാ​ത്തു​നി​ന്നു; എ​റി​ഞ്ഞി​ട്ട​ത് ഫ​സ്റ്റും സെ​ക്ക​ൻ​ഡും


കു​ന്നം​കു​ളം: ഗ്രൗ​ണ്ടൊ​ഴി​യാ​ൻ മ​ണി​ക്കൂ​റു​ക​ൾ കാ​ത്തി​രിപ്പ്, പ​രി​ശീ​ല​നം രാ​ത്രി​യി​ൽ. അ​ങ്ങ​നെ​യു​ണ്ടാ​ക്കി​യെ​ടു​ത്ത ക​രു​ത്തി​ൽ ഷ​ഹ​ബാ​സും ഫ​ഹ​ദും എ​റി​ഞ്ഞു​നേ​ടി​യ​ത് സ​ബ് ജൂ​ണി​യ​ർ ഡി​സ്ക​സ് ത്രോ​യി​ൽ ഫ​സ്റ്റും സെ​ക്ക​ൻ​ഡും. മ​ല​പ്പു​റം ആ​ല​ത്തി​യൂ​ർ കെഎം​എ​ച്ച്എ​സ്എ​സി​ലെ ഒ​ന്പ​ത്, എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​ണ് ഇ​രു​വ​രും. ആ​കെ​യു​ള്ള​ത് ചെ​റി​യൊ​രു ഗ്രൗ​ണ്ടാ​ണ്. ഇ​തി​ൽ നി​ർ​ത്തി​യി​ട്ട സ്കൂ​ൾ ബ​സു​ക​ൾ ഒ​ഴി​യാ​ൻ വൈ​കു​ന്നേ​രം അ​ഞ്ചാ​കും. അ​തു​ ക​ഴി​ഞ്ഞാ​ൽ പ്രാ​ക്ടീ​സി​നു​ള്ള മ​റ്റു കു​ട്ടി​ക​ളെ​ത്തും. എ​റി​ഞ്ഞു പ​ഠി​ക്കേ​ണ്ട ഇ​ന​മാ​യ​തി​നാ​ൽ ഗ്രൗ​ണ്ടി​ൽ​നി​ന്ന് എ​ല്ലാ​വ​രും പോ​യ​ശേ​ഷ​മേ പ​രി​ശീ​ല​ന​ത്തി​നു സാ​ധി​ക്കൂ. അ​ങ്ങ​നെ​യാ​ണ് ഗ്രൗ​ണ്ടി​ൽ പ്ര​ത്യേ​കം ലൈ​റ്റ് ഘ​ടി​പ്പി​ച്ച് പ​രി​ശീ​ല​നം രാ​ത്രി​യി​ലാ​ക്കി​യ​ത്.

അ​തും ക​ഴി​ഞ്ഞ് ബ​സ് ക​യ​റി​വേ​ണം വീ​ട്ടി​ൽ പോ​കാ​ൻ. പ​ല​പ്പോ​ഴും ബ​സ് കി​ട്ടാ​തെ പ​രി​ശീ​ല​ക​നാ​യ റി​യാ​സാ​ണു വീ​ട്ടി​ൽ കൊ​ണ്ടു​ചെ​ന്നാ​ക്കു​ക. ഒ​ന്നാം​സ്ഥാ​നം നേ​ടി​യ ഷ​ഹ​ബാ​സ് 32.47 മീ​റ്റ​ർ എ​റി​ഞ്ഞു. 32.20 മീ​റ്റ​ർ എ​റി​ഞ്ഞാ​ണ് ഫ​ഹ​ദ് ര​ണ്ടാ​മ​നാ​യ​ത്. ഹ​ബാ​സ് ക​ഴി​ഞ്ഞ ത​വ​ണ​യും സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നെ​ങ്കി​ലും വി​ജ​യം നേ​ടി​യി​രു​ന്നി​ല്ല.


Source link

Related Articles

Back to top button