SPORTS

ഇന്ത്യ x പാക് പോരാട്ടം നാളെ ; സുരക്ഷാ നടുവിൽ ടീ​മു​കൾ


അഹമ്മദാബാദ്: 2023 ഐസിസി ഏകദിന ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ലെ ഏ​റ്റ​വും വാ​ശി​യേ​റി​യ പോ​രാ​ട്ട​ത്തി​ന് അ​ഹ​മ്മ​ദാ​ബാ​ദ് ഒ​രു​ങ്ങി. നാ​ളെ​യാ​ണ് ക്രി​ക്ക​റ്റ് ആ​രാ​ധ​ക​ർ കാ​ത്തി​രി​ക്കു​ന്ന ഇ​ന്ത്യ x പാ​ക്കി​സ്ഥാ​ൻ പോ​രാ​ട്ടം. ഇ​രു​ടീ​മും അ​ഹ​മ്മ​ദാ​ബാ​ദി​ലെ​ത്തി. ഏ​ഴു വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് ഇ​ന്ത്യ​ൻ മ​ണ്ണി​ൽ ഇ​രു​ടീ​മും ഏ​റ്റു​മു​ട്ടു​ന്ന​ത്. ക​ന​ത്ത സു​ര​ക്ഷ​യി​ലാ​ണ് പാ​ക്കി​സ്ഥാ​ൻ ടീം ​അ​ഹ​മ്മ​ദാ​ബാ​ദി​ലെ​ത്തി​യ​ത്. ടീ​മു​ക​ളു​ടെ സു​ര​​ക്ഷ​യ്ക്കാ​യി ന​ഗ​ര​ത്തി​ൽ ഗു​ജ​റാ​ത്ത് പോ​ലീ​സ്, എ​ൻ​എ​സ്ജി, റാ​പ്പി​ഡ് ആ​ക്‌​ഷ​ൻ ഫോ​ഴ്സ് തു​ട​ങ്ങി​യ​വ​യി​ൽ​നി​ന്നാ​യി 11,000ത്തിലധി​കം ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. പാ​ക്കി​സ്ഥാ​ൻ ടീം ​താ​മ​സി​ക്കു​ന്ന ഹോ​ട്ട​ലും പ​രി​സ​ര​വും ക​ന​ത്ത സു​ര​ക്ഷ​യി​ലാ​ണ്. പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡ് മാ​നേ​ജിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സാ​ക അ​ഷ്റ​ഫ് മ​ത്സ​രം കാ​ണാ​നെ​ത്തു​ന്നു​ണ്ട്. പാ​ക്കി​സ്ഥാ​നി​ൽ​നി​ന്ന് അ​റു​പ​തോ​ളം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും എ​ത്തും.

വ്യാ​ജ ടി​ക്ക​റ്റ് ഇ​ന്ത്യ x പാ​ക്കി​സ്ഥാ​ൻ പോ​രാ​ട്ട​ത്തി​നാ​യി ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ് ക്രി​ക്ക​റ്റ് ആ​രാ​ധ​ക​ർ. 1,32,000 കാ​ണി​ക​ളെ ഉ​ൾ​ക്കൊ​ള്ളു​ന്ന അ​ഹ​മ്മ​ദാ​ബാ​ദി​ലെ സ്റ്റേ​ഡി​യം നാ​ളെ നി​റ​ഞ്ഞു​ക​വി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. മ​ത്സ​ര​ത്തി​ന്‍റെ ടി​ക്ക​റ്റി​ന് ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​യ​തോ​ടെ ത​ട്ടി​പ്പു​കാ​രും സ​ജീ​വ​മാ​യി. വ്യാ​ജ ടി​ക്ക​റ്റു​ക​ൾ വി​റ്റ​തി​ന് നാ​ലു യു​വാ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്ത​താ​യി അ​ഹ​മ്മ​ദാ​ബാ​ദ് സി​റ്റി പോ​ലീ​സ് അ​റി​യി​ച്ചു. 200 വ്യാ​ജ ടി​ക്ക​റ്റു​ക​ളാ​ണ് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്ത​ത്. ആ​ദ്യം ഒ​രു ഒ​റി​ജി​ന​ൽ ടി​ക്ക​റ്റ് വാ​ങ്ങി​യ സം​ഘം ഇ​ത് സ്കാ​ൻ ചെ​യ്ത് ഫോ​ട്ടോ​ഷോ​പ്പ് ഉ​പ​യോ​ഗി​ച്ച് എ​ഡി​റ്റ് ചെ​യ്യു​ക​യും 200 പ്രി​ന്‍റ് എ​ടു​ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​യി​രു​ന്നു വ്യാ​ജ ടി​ക്ക​റ്റ് വി​ൽ​പ​ന. 2000 മു​ത​ൽ 20,000 രൂ​പ​ വരെയാണ് വ്യാ​ജ ടി​ക്ക​റ്റിന്‍റെ വില.


Source link

Related Articles

Back to top button