SPORTS
പീരങ്കിപ്പടയോട്ടം
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ നിലവിലെ ചാന്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയെ 0-1നു കീഴടക്കി ആഴ്സണലിന്റെ വന്പ്. പകരക്കാരനായി ഇറങ്ങിയ ഗബ്രിയേൽ മാർട്ടിനെലിയാണ് (86′) ആഴ്സണലിന് ജയമൊരുക്കിയത്. 2015നു ശേഷം മാഞ്ചസ്റ്റർ സിറ്റിക്കെതിരേ ആഴ്സണലിന്റെ ആദ്യജയമാണ്.
ലിവർപൂളിനെ 2-2ന് ബ്രൈറ്റൻ സമനിലയിൽ കുരുക്കി. മുഹമ്മദ് സലയുടെ ഇരട്ട ഗോളിൽ 2-1ന് ലീഡ് ചെയ്തശേഷമായിരുന്നു ലിവർപൂൾ സമനില വഴങ്ങിയത്. ടോട്ടനം (20 പോയിന്റ്), ആഴ്സണൽ (20), മാഞ്ചസ്റ്റർ സിറ്റി (18), ലിവർപൂൾ (17) ടീമുകളാണ് ലീഗിന്റെ മുൻനിരയിൽ.
Source link