SPORTS

ടോ​പ് ക്ലാ​സ് കി​വി


ഹൈ​ദ​രാ​ബാ​ദ്: ഐ​സി​സി ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ന്യൂ​സി​ല​ൻ​ഡ് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യം. ഇ​ന്ന​ലെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ നെ​ത​ർ​ല​ൻ​ഡ്സി​നെ 99 റ​ണ്‍​സി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി. കി​വീ​സ് ഉ​യ​ർ​ത്തി​യ 323 റ​ണ്‍​സ് ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന നെ​ത​ർ​ല​ൻ​ഡ്സ് 46.3 ഓ​വ​റി​ൽ 223 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി. അ​ഞ്ചു വി​ക്ക​റ്റും 17 പ​ന്തി​ൽ 36 റ​ണ്‍​സും നേ​ടി​യ മി​ച്ച​ൽ സാ​ന്‍റ്ന​റു​ടെ ഓ​ൾ​റൗ​ണ്ട് പ്ര​ക​ട​ന​മാ​ണ് ഓ​റ​ഞ്ചു​പ​ട​യെ ത​ക​ർ​ത്ത​ത്. സാ​ന്‍റ്നറാ​ണ് ക​ളി​യി​ലെ താ​രം. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ക്രീ​സി​ലെ​ത്തി​യ ന്യൂ​സി​ല​ൻ​ഡി​ന്‍റെ ഓ​പ്പ​ണ​ർ​മാ​ർ മി​ക​ച്ച തു​ട​ക്കം ന​ൽ​കി. 12.1 ഓ​വ​റി​ൽ 67 റ​ണ്‍​സ് നേ​ടി​യ​ശേ​ഷ​മാ​ണ് ഡെ​വോ​ണ്‍ കോ​ണ്‍​വെ (32), വി​ൽ യം​ഗ് (70) ഓ​പ്പ​ണിം​ഗ് സ​ഖ്യം പി​രി​ഞ്ഞ​ത്. യം​ഗ്-​ര​ചി​ൻ ര​വീ​ന്ദ്ര (51) ര​ണ്ടാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ട് തു​ട​ർ​ന്ന് നെ​ത​ർ​ല​ൻ​ഡ്സ് ബൗ​ള​ർ​മാ​രെ പ​രീ​ക്ഷി​ച്ചു. 84 പ​ന്തി​ൽ 77 റ​ണ്‍​സ് ര​ണ്ടാം വി​ക്ക​റ്റി​ൽ ചേ​ർ​ത്ത​ശേ​ഷം മാ​ത്ര​മേ ഈ ​കൂ​ട്ടു​കെ​ട്ട് പൊ​ളി​ക്കാ​ൻ ഓ​റ​ഞ്ചു സം​ഘ​ത്തി​നാ​യു​ള്ളൂ. 80 പ​ന്തി​ൽ ര​ണ്ട് സി​ക്സും ഏ​ഴ് ഫോ​റും അ​ട​ക്കം 70 റ​ണ്‍​സ് നേ​ടി​യ യം​ഗി​നെ വാ​ൻ മീ​ക്രെ​ൻ ഡി ​ലീ​ഡി​ന്‍റെ കൈ​ക​ളി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

മൂ​ന്നാം വി​ക്ക​റ്റി​ൽ കി​വീ​സി​ന്‍റെ പോ​രാ​ട്ടം ന​യി​ച്ച​ത് ഡാ​രെ​ൽ മി​ച്ച​ലും (48) ര​ചി​ൻ ര​വീ​ന്ദ്ര​യും ചേ​ർ​ന്ന്. ക്യാ​പ്റ്റ​ൻ ടോം ​ലാ​ഥ​വും (53) ഡാ​രെ​ൽ മി​ച്ച​ലു​മാ​യി​രു​ന്നു നാ​ലാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ട് മു​ന്നോ​ട്ട് ന​യി​ച്ച​ത്. 47 പ​ന്തി​ൽ 53 റ​ണ്‍​സ് ഇ​വ​ർ നേ​ടി. ഗ്ലെ​ൻ ഫി​ലി​പ്പ്സും മാ​ർ​ക് ചാ​പ്മാ​നും വേ​ഗം പു​റ​ത്താ​യെ​ങ്കി​ലും മി​ച്ച​ൽ സാ​ന്‍റ്ന​റും മാ​റ്റ് ഹെ​ൻ‌​റി​യും (4 പ​ന്തി​ൽ 10 നോ​ട്ടൗ​ട്ട്) ചേര്‍ന്ന്‌ കി​വീ​സ് സ്കോ​ർ 322ൽ ​എ​ത്തി​ച്ചു. അ​കെ​ർ​മാ​ൻ മാ​ത്രം 323 റ​ണ്‍​സ് എ​ന്ന കൂ​റ്റ​ൻ ല​ക്ഷ്യ​ത്തി​നാ​യി ക്രീ​സി​ലെ​ത്തി​യ നെ​ത​ർ​ല​ൻ​ഡ്സി​നു​വേ​ണ്ടി പോ​രാ​ടി​യ​ത് കോ​ളി​ൻ അ​കെ​ർ​മാ​ൻ മാ​ത്രം. 73 പ​ന്തി​ൽ 69 റ​ണ്‍​സ് നേ​ടി​യ അ​കെ​ർ​മാ​ൻ നെ​ത​ർ​ല​ൻ​ഡ്സ് ഇ​ന്നിം​ഗ്സി​ലെ ടോ​പ് സ്കോ​റ​റാ​യി.


Source link

Related Articles

Back to top button