SPORTS

ബം​​ഗ്ലാ​​ദേ​​ശി​​ന് വി​​ജ​​യ​​ത്തു​​ട​​ക്കം


ധ​​രം​​ശാ​​ല: ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പി​​ൽ ബം​​ഗ്ലാ​​ദേ​​ശി​​ന് വി​​ജ​​യ​​ത്തു​​ട​​ക്കം. ബം​​ഗ്ലാ​​ദേ​​ശ് ആ​​റു വി​​ക്ക​​റ്റി​​ന് അ​​ഫ്ഗാ​​നി​​സ്ഥാ​​നെ കീ​​ഴ​​ട​​ക്കി. അ​​ഫ്ഗാ​​ൻ ഉ​​യ​​ർ​​ത്തി​​യ 157 റ​​ണ്‍​സ് വി​​ജ​​യ​​ല​​ക്ഷ്യം ബം​​ഗ്ലാ​​ദേ​​ശ് 34.4 ഓ​​വ​​റി​​ൽ നാ​​ലു​​വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ മ​​റി​​ക​​ട​​ന്നു. അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടു​​ക​​യും മൂ​​ന്ന് വി​​ക്ക​​റ്റെ​​ടു​​ക്കു​​ക​​യും ചെ​​യ്ത മെ​​ഹ്ദി ഹ​​സ​​നാ​​ണ് (73 പ​​ന്തി​​ൽ 57) ബം​​ഗ്ലാ​​ദേ​​ശി​​ന്‍റെ വി​​ജ​​യ​​ശി​​ൽ​​പ്പി. ന​​ജ്മു​​ൽ ഹു​​സൈ​​ൻ ഷാ​​ന്‍റ 59 റ​​ണ്‍​സ് നേ​​ടി പു​റ​ത്താ​കാ​തെ​ നി​ന്നു.

ടോ​​സ് ന​​ഷ്ട​​പ്പെ​​ട്ട് ആ​​ദ്യം ബാ​​റ്റിം​ഗി​നി​റ​ങ്ങി​യ അ​​ഫ്ഗാ​​നി​​സ്ഥാ​​ൻ 37.2 ഓ​​വ​​റി​​ൽ 156 റ​​ണ്‍​സി​​ന് പു​റ​ത്താ​യി. 47 റ​​ണ്‍​സെ​​ടു​​ത്ത ഓ​​പ്പ​​ണ​​ർ റ​​ഹ്‌​മാ​​നു​​ള്ള ഗു​​ർ​​ബാ​​സാ​​ണ് ടോ​​പ് സ്കോ​​റ​​ർ. 22 റ​​ണ്‍​സ് വീ​​തം നേ​​ടി​​യ ഇ​​ബ്രാ​​ഹിം സ​​ദ്രാ​​നും അ​​സ്മ​​ത്തു​​ള്ള ഒ​​മ​​ർ​​സാ​​യി​​യും ഭേ​​ദ​​പ്പെ​​ട്ട പ്ര​​ക​​ട​​നം പു​​റ​​ത്തെ​​ടു​​ത്തു. റ​​ഹ്‌​മ​​ത്ത് ഷാ​​യും ഷാ​​ഹി​​ദി​​യും 18 റ​​ണ്‍​സ് വീ​​തം നേ​​ടി. ബം​​ഗ്ലാ​​ദേ​​ശി​​നാ​​യി ഷാ​​ക്കി​​ബ് അ​​ൽ ഹ​​സ​​നും മെ​​ഹ്ദി ഹ​​സ​​നും മൂ​​ന്ന് വി​​ക്ക​​റ്റ് വീ​​തം വീ​​ഴ്ത്തി


Source link

Related Articles

Back to top button