സിംഗ് & കാർത്തിക്
ഹാങ്ഝൗ: 19-ാം ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിലൂടെ ഇന്ത്യക്ക് രണ്ട് മെഡൽകൂടി. പുരുഷ വിഭാഗം 10,000 മീറ്ററിൽ ഇന്ത്യ വെള്ളിയും വെങ്കലവും സ്വന്തമാക്കി. 28:15.38 സെക്കൻഡുമായി കാർത്തിക് കുമാർ ഇന്ത്യക്ക് വെള്ളി സമ്മാനിച്ചപ്പോൾ ഗുർവിർ സിംഗ് 28:17.21 സെക്കൻഡിൽ വെങ്കലത്തിലെത്തി. ബെഹറിന്റെ ബിർഹാനുവിനാണ് (28:13.62) സ്വർണം. വനിതാ ഷോട്ട്പുട്ടിൽ കിരണ്‍ ബലിയാന്റെ വെങ്കലമായിരുന്നു ഹാങ്ഝൗ ഏഷ്യൻ ഗെയിംസിൽ അത്ലറ്റിക്സിലൂടെ ഇന്ത്യൻ അക്കൗണ്ടിലെത്തിയ ആദ്യ മെഡൽ. അതേസമയം, പുരുഷ-വനിതാ 400 മീറ്ററിൽ ഇന്ത്യക്ക് മെഡൽ നേടാനായില്ല. വനിതാ വിഭാഗം ഫൈനലിൽ മത്സരിച്ച ഇന്ത്യയുടെ ഐശ്വര്യ കൈലാഷ് മിശ്ര 53:50 സെക്കൻഡുമായി നാലാമത് ഫിനിഷ് ചെയ്തു. പുരുഷ 400 മീറ്റർ ഫൈനലിൽ മത്സരിച്ച മലയാളി താരം മുഹമ്മദ് അജ്മലിന് (45:97) അഞ്ചാം സ്ഥാനംകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു.
ശ്രീശങ്കർ കളത്തിൽ പുരുഷ ലോംഗ്ജംപ് ഫൈനലിനായി ഇന്ത്യയുടെ മലയാളി താരം മുരളി ശ്രീശങ്കറും തമിഴ്നാട് സ്വദേശി ജെസ്വിൻ ആൾഡ്രിനും ഇന്ന് ഇറങ്ങും. ഉച്ചകഴിഞ്ഞ് 3.30 മുതലാണ് ഫൈനൽ.
Source link