മിക്സഡ് റിലേയിൽ സംഭവിച്ചത്
ഹാങ്ഝൗ: ഏഷ്യൻ ഗെയിംസ് മിക്സഡ് റിലേയിൽ നാടകീയതയ്ക്കൊടുവിൽ ഇന്ത്യയുടെ വെങ്കലം വെള്ളി മെഡലായി. രണ്ടാമതെത്തിയ ശ്രീലങ്കൻ ടീമിനെ അയോഗ്യരാക്കിയതോടെയാണ് ഇന്ത്യക്ക് വെള്ളി ലഭിച്ചത്.അത്യന്തം വാശിയേറിയ അവസാന ലാപ്പിൽ ഫോട്ടോഫിനിഷായിരുന്നു. 3:14.02 സെക്കൻഡിലാണ് ഇന്ത്യ ഫിനിഷ് ചെയ്തത്.
ലൈൻ ലംഘിച്ചുവെന്ന കാരണത്താലാണു ശ്രീലങ്കയെ അയോഗ്യരാക്കിയത്. മലയാളിയായ മുഹമ്മദ് അജ്മൽ, വിദ്യ രാംരാജ്, രാജേഷ് രമേഷ്, ശുഭ വെങ്കിടേശൻ എന്നിവരടങ്ങിയതാണ് ഇന്ത്യൻ ടീം. ബഹ്റിനാണു സ്വർണം.
Source link