പാക്കിസ്ഥാനെ വീഴ്ത്തി കിവീസ്
ഹൈദരാബാദ്: ലോകകപ്പ് സന്നാഹമത്സരത്തിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ന്യൂസിലൻഡ്. അഞ്ച് വിക്കറ്റിനാണ് കിവീസ് പാക്കിസ്ഥാനെ തകർത്തത്. ഹൈദരാബാദ് ഉപ്പൽ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 345 റണ്‍സെടുത്തു. സെഞ്ചുറി നേടിയ മുഹമ്മദ് റിസ്വാന്റെയും (103) നായകൻ ബാബർ അസമിന്റെയും (80) സഉദ് ഷക്കീലിന്റെയും (75) ബാറ്റിംഗ് മികവിലാണ് പാക് ടീം കൂറ്റൻ സ്കോറിലെത്തിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ കീവീസ് 43.4 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഓപ്പണർ രചിൻ രവീന്ദ്ര (97), കെയ്ൻ വില്യംസണ് (54), ഡാരിൽ മിച്ചൽ (59), മാർക്ക് ചാപ്പ്മാൻ (65) എന്നിവരുടെ മികവാണ് ജയമൊരുക്കിയത്.
Source link