SPORTS

ഷോ​ട്ട്പു​ട്ടി​ൽ കി​ര​ണ്‍ ബ​ലി​യാ​ന് വെ​​​​ങ്ക​​​​ല മെ​​​​ഡ​​​​ൽ


ഹാ​​​​ങ്ഝൗ: ഹാ​​​​ങ്ഝൗ​​​​വി​​​​ലെ ട്രാ​​​​ക്കി​​​​ൽ​​​​നി​​​​ന്ന് ഇ​​​​ന്ത്യ​​​​ക്ക് ആ​​​​ദ്യ മെ​​​​ഡ​​​​ൽ. വ​​​​നി​​​​ത ഷോ​​​​ട്ട് പു​​​​ട്ടി​​​​ൽ കി​​​​ര​​​​ണ്‍ ബ​​​​ലി​​​​യാ​​​​നാ​​​​ണ് വെ​​​​ങ്ക​​​​ല മെ​​​​ഡ​​​​ൽ സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ​​​​ത്. ഫൈ​​​​ന​​​​ലി​​​​ലെ മൂ​​​​ന്നാം ശ്ര​​​​മ​​​​ത്തി​​​​ൽ 17.36 മീ​​​​റ്റ​​​​ർ ദൂ​​​​രം ക​​​​ണ്ടെ​​​​ത്തി​​​​യാ​​​​ണ് കി​​​​ര​​​​ണ്‍ മെ​​​​ഡ​​​​ൽ ബാ​​​​ഗി​​​​ലാ​​​​ക്കി​​​​യ​​​​ത്. ആ​​​​ദ്യ ശ്ര​​​​മ​​​​ത്തി​​​​ൽ 15.42 മീ​​​​റ്റ​​​​റും ര​​​​ണ്ടാം ശ്ര​​​​മ​​​​ത്തി​​​​ൽ 16.84 മീ​​​​റ്റ​​​​റും കി​​​​ര​​​​ണ്‍ ഷോ​​​​ട്ട് പാ​​​​യി​​​​ച്ചു. 19.58 മീ​​​​റ്റ​​​​ർ ദൂ​​​​രം എ​​​​റി​​​​ഞ്ഞ ചൈ​​​​ന​​​​യു​​​​ടെ ഗോ​​​​ങ് ലി​​​​ജി​​​​യാ​​​​വോ​​​​യ്ക്കാ​​​​ണ് സ്വ​​​​ർ​​​​ണം. ചൈ​​​​ന​​​​യു​​​​ടെ ത​​​​ന്നെ സോ​​​​ങ് ജി​​​​യു​​​​വാ​​​​ൻ വെ​​​​ള്ളി നേ​​​​ടി. ഈ​​​​യി​​​​ന​​​​ത്തി​​​​ൽ മ​​​​ത്സ​​​​രി​​​​ച്ച മ​​​​റ്റൊ​​​​രു ഇ​​​​ന്ത്യ​​​​ൻ താ​​​​ര​​​​മാ​​​​യ മ​​​​ൻ​​​​പ്രീ​​​​ത് കൗ​​​​റി​​​​ന് അ​​​​ഞ്ചാം സ്ഥാ​​​​നം നേ​​​​ടാ​​​​നേ സാ​​​​ധി​​​​ച്ചു​​​​ള്ളൂ. 16.25 മീ​​​​റ്റ​​​​റാ​​​​ണ് മ​​​​ൻ​​​​പ്രീ​​​​തി​​​​ന്‍റെ മി​​​​ക​​​​ച്ച ദൂ​​​​രം.


Source link

Related Articles

Back to top button