എംബാപ്പെ ഇതിഹാസം…
പാരീസ്: ഫ്രഞ്ച് ലീഗ് വണ്‍ ഫുട്ബോൾ ക്ലബ്ബായ പിഎസ്ജിക്കായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റിക്കാർഡ് ഇനി കൈലിയൻ എംബാപ്പെയ്ക്കു സ്വന്തം. ലീഗ് വണ്ണിൽ നാന്റ്സിനെതിരായ ഹോം മത്സരത്തിൽ ഗോൾ നേടിയതോടെയാണിത്. പിഎസ്ജി കരിയറിൽ 247 മത്സരങ്ങളിൽനിന്ന് 201 ഗോളായി എംബാപ്പെയ്ക്ക്. പിഎസ്ജി മുൻ താരമായ യുറുഗ്വെയുടെ എഡിസണ് കവാനിയുടെ (200 ഗോൾ) പേരിലുള്ള റിക്കാർഡാണ് എംബാപ്പെ മറികടന്നത്.
മത്സരത്തിൽ പിഎസ്ജി 4-2നു ജയം സ്വന്തമാക്കി. ലയണൽ മെസിയാണ് (12’) പിഎസ്ജിയുടെ ഗോൾ വേട്ട തുടങ്ങിയത്. ഡാനിലൊ പെരേര (60’), എംബാപ്പെ (90+2’) എന്നിവരും ഗോൾ നേടിയപ്പോൾ ഒരു ഗോൾ സെൽഫിലൂടെ എത്തി.
Source link