ഇന്ത്യക്കെതിരേ ഓസ്ട്രേലിയയ്ക്ക് 9 വിക്കറ്റ് ജയം
ഇൻഡോർ: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയയ്ക്ക് ഒന്‍പത് വിക്കറ്റിന്റെ മിന്നും ജയം. ഇന്ത്യ മുന്നോട്ടുവച്ച 76 റണ്‍സ് ലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തിൽ ഓസ്ട്രേലിയ സ്വന്തമാക്കി. നാലു മത്സര പരന്പരയിൽ ഓസ്ട്രേലിയയുടെ ആദ്യജയമാണിത്. പരന്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. സ്കോർ: ഇന്ത്യ 109, 163, ഓസ്ട്രേലിയ 197, 78/1. 1998നുശേഷം ആദ്യം 1998നു ശേഷം ടോസ് നേടി ഇന്ത്യ ഓസ്ട്രേലിയയ്ക്കെതിരേ ടെസ്റ്റിൽ തോൽക്കുന്നത് ഇതാദ്യം. 1998ൽ ബംഗളൂരുവിൽ ആയിരുന്നു ഇന്ത്യ ഇതിനു മുന്‍പ് ടോസ് നേടിയശേഷം ഓസീസിനെതിരേ തോറ്റത്. നാലിൽ ജയിച്ചാൽ ഇന്ത്യ ഫൈനലിൽ ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയുടെ എതിരാളി ആരായിരിക്കും…? ഇന്ത്യയോ ശ്രീലങ്കയോ…? ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിൽ ഒന്‍പതു വിക്കറ്റ് ജയം നേടിയതോടെ ഓസ്ട്രേലിയ ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ ടിക്കറ്റ് കരസ്ഥമാക്കി. ജൂണ്‍ ഏഴ് മുതൽ 11 വരെ ഓവലിൽ ആണ് ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ.
ഫൈനലിൽ പ്രവേശിക്കണമെങ്കിൽ ഓസ്ട്രേലിയയ്ക്കെതിരായ നാല് മത്സര ടെസ്റ്റ് പരന്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യക്ക് ജയം അനിവാര്യം. മാർച്ച് ഒന്‍പത് മുതൽ 13 വരെ അഹമ്മദാബാദിലാണ് ഇന്ത്യ x ഓസ്ട്രേലിയ നാലാം ടെസ്റ്റ്. നാലാം ടെസ്റ്റിൽ ഇന്ത്യ ജയിച്ചില്ലെങ്കിൽ ശ്രീലങ്കയുടെ വഴി തുറക്കും. ന്യൂസിലൻഡിനെതിരായ രണ്ട് മത്സര എവേ ടെസ്റ്റിൽ 2-0ന് ജയിച്ചാൽ ശ്രീലങ്കയ്ക്കു ഫൈനലിൽ പ്രവേശിക്കാനുള്ള അവസരമൊരുങ്ങും. ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റിൽ ജയിച്ചതോടെയാണ് ഓസ്ട്രേലിയ ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചത്. ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ 68.52 പോയിന്റ് ശതമാനത്തോടെ ഓസ്ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യ (60.29), ശ്രീലങ്ക (53.33), ദക്ഷിണാഫ്രിക്ക (52.38) ടീമുകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
Source link