എൽ ക്ലാസിക്കോ
മാഡ്രിഡ്: ക്ലബ് ഫുട്ബോൾ ലോകത്തിലെ ഏറ്റവും വാശിയേറിയ എൽ ക്ലാസിക്കോ പോരാട്ടത്തിന് ഇന്ന് റയൽ മാഡ്രിഡ് ആസ്ഥാനമായ സാന്റിയാഗോ ബർണബ്യൂവിൽ പന്തുരുളും. റയൽ മാഡ്രിഡും എഫ്സി ബാഴ്സലോണയും നേർക്കുനേർ ഇറങ്ങുന്ന എൽ ക്ലാസിക്കോ 2022-23 സീസണിൽ ഇത് മൂന്നാം തവണയാണ് അരങ്ങേറുന്നത്. സീസണിൽ ഇനി രണ്ടു തവണകൂടി ഇരുടീമും നേർക്കുനേർ ഇറങ്ങും എന്നതും ശ്രദ്ധേയം.
കോപ്പ ഡെൽ റേ ആദ്യപാദ സെമിയിലാണു സ്പാനിഷ് വന്പന്മാരായ ഇരുടീമും ഇന്ന് കൊന്പുകോർക്കുന്നത്. ഇന്ത്യൻ സമയം രാത്രി 1.30നാണു കിക്കോഫ്. 252 252-ാം ഔദ്യോഗിക എൽ ക്ലാസിക്കോ ആണ് ഇന്ന് അരങ്ങേറുന്നത്. ഇതിൽ 100 ജയം റയൽ മാഡ്രിഡ് സ്വന്തമാക്കിയപ്പോൾ 98 ജയം ബാഴ്സയ്ക്ക് അവകാശപ്പെടാനുണ്ട്.
Source link